www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1901) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

അവധി ആഘോഷ ചിത്രങ്ങളുമായി മംമ്‌ത മോഹൻദാസ്

Share it:



കൊച്ചി: നടി മംമ്‌ത മോഹൻദാസിന്‍റെ അവധിക്കാല ഗ്ലാമർ ഫോട്ടോ ഷൂട്ടാണ് ഇന്ന് സൈബർ ലോകത്ത് ചൂടേറിയ വിഷയം. ശനിയാഴ്ച്ച രാവിലെയാണ് നടി ഇൻസ്റ്റഗ്രാമിലൂടെ കാലിഫോർണിയയിലെ അവധിക്കാല ചിത്രങ്ങൾ പങ്കുവച്ചത്. പുതിയ വീട്ടിലേക്ക് താമസം മാറിയെന്നും എന്നാൽ പിന്നെ ഒരു വെക്കേഷൻ ആഘോഷവും കൂടിയാകാമെന്നും മംമ്ത ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്.  

കാലിഫോർണിയയിലെ മനോഹര കാഴ്ച്ചകളും ചിത്രങ്ങളിലുണ്ട്. വീണ്ടും ജോലി കാര്യങ്ങളിൽ സജീവമാകുന്നതിനു മുമ്പുള്ള വെക്കേഷൻ എന്നാണ് താരം കുറിച്ചിരിക്കുന്നത്. മനോഹരമായ കോട്ടേജുകൾക്കു സമീപമുള്ള പൂളിൽ ബിക്കിനി വേഷത്തിലാണ് നടി. 


പൂളിന്‍റെ വശത്ത് ഒരു കാൽ വെള്ളത്തിലും ഒരു കാൽ പൂളിന്‍റെ സൈഡ് ഭിത്തിയിലും വച്ചാണ് നടിയുടെ ഇരിപ്പ്. തൊട്ടടുത്ത് പൊട്ടിച്ച ബോട്ടിലും കപ്പും കാണാം. കൈയിലുള്ള ഗ്ലാസിൽ നിന്നും ഡ്രിങ്ക്‌സ് കഴിക്കുന്ന നിലയിലാണ് നടിയുടെ ആദ്യ ചിത്രം. 

ഡ്രിങ്‌സ് കഴിച്ച ശേഷം പോസ് ചെയ്യുന്ന രീതിയിലാണ് രണ്ടാമത്തെ ചിത്രം. തൊട്ടടുത്ത ചിത്രങ്ങളിൽ മഞ്ഞ് മൂടിയ മലനിരകളും കാണാം. നിരവധി പേരാണ് താരത്തിന്‍റെ ചിത്രങ്ങൾക്ക് കമന്‍റുകളും ലൈക്കുമായി എത്തിയത്. അതീവ ഗ്ലാമർ വേഷത്തിലുള്ള ചിത്രങ്ങൾ സൈബർ ലോകത്ത് വളരെ വേഗം വൈറലാകുകയും ചെയ്‌തു.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

സ്വർണവിലയിൽ വൻ കുതിപ്പ് 

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഇന്ന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 37,440 രൂപയാണ് വില. രണ്ടു വർഷത്തിനിടെ സ്വർണത്തിന്‍റെ വില ഒറ്റ ദിവസം ഇത്രയും കൂടുന്നത് ആദ്യമാണ്. റഷ്യ - ഉക്രൈൻ സംഘർഷ സാധ്യതയെ തുടർന്ന് അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റമാണ് സ്വർണ വില കൂടാൻ കാരണം. 

സ്വർണവിലയിൽ ഇടിവും വർധനയും നേരിയതോതിൽ അടിക്കടി രേഖപ്പെടുത്തിയിരുന്ന മാസങ്ങളാണ് കഴിഞ്ഞു പോയത്. അതിന് ശേഷമാണ് ഈ വൻ കുതിപ്പ്. 4580 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില. ഇന്ന് 100 രൂപ കൂടി 4680 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില. ഒരു പവൻ സ്വർണത്തിന് വില 800 രൂപയാണ് വർധിച്ചത്. 

സമീപകാലത്ത് ഇത്രയും വില വർധിച്ചത് ആദ്യമായാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് വില 36640 രൂപയായിരുന്നു. ഇന്നത്തെ സ്വർണവില 22 കാരറ്റ് വിഭാഗത്തിൽ പവന് 37440 രൂപയാണ്. വെള്ളി ഗ്രാമിന് 69 രൂപയാണ്  ഇന്നത്തെ വില. ഹോൾമാർക്ക് വെള്ളിയുടെ വില ഇന്നത്തെ 100 രൂപയാണ്. ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായിട്ടില്ല.


Share it:

Entertainment

Gallery

Post A Comment: