www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1795) Mostreaded (1616) Crime (1413) National (1210) Entertainment (843) world (433) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

ഭാര്യ പൊക്കിയതോടെ വാട്‌സാപ്പിൽ ബ്ലോക്ക് ചെയ്‌തു; എ.എസ്.ഐയെ പഞ്ഞിക്കിട്ട് വനിതാ പൊലീസ്

Share it:



കോട്ടയം: പഞ്ചാരയടി ഭാര്യ പൊക്കിയതോടെ വാട്‌സാപ്പിൽ ബ്ലോക്ക് ചെയ്‌ത എ.എസ്.ഐ വനിതാ പൊലീസ് ഉദ്യോഗസ്ഥ പഞ്ഞിക്കിട്ടു. കോട്ടയം ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങൾ നടന്നത്. ഇതോടെ വനിതാ ഉദ്യോഗസ്ഥയ്ക്കും എ.എസ്.ഐയ്ക്കും സ്ഥലം മാറ്റം നൽകി ഡിപ്പാർട്ട്മെന്‍റ് തലയൂരി. എന്നാൽ സംഭവം ജില്ലയിലെ പൊലീസ് സേനക്കാകെ മാനക്കേടുണ്ടാക്കിയിരിക്കുകയാണ്.  

വിവാഹിതനായ എ.എസ്.ഐയും വനിതാ ഉദ്യോഗസ്ഥയും തമ്മിലുണ്ടായിരുന്ന പരിധിവിട്ട ബന്ധമാണ് സംഭവങ്ങളിലേക്ക് നയിച്ചതെന്നാണ് വിവരം. ഇരുവരും തമ്മിൽ നാളുകളായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. വാട്‌സാപ്പിലൂടെ അശ്ലീല സന്ദേശങ്ങളും ഇവർ കൈമാറിയിരുന്നു. അതിരാവിലെ മുതൽ അർധരാത്രി വരെ വാട്‌സാപ് ചാറ്റിൽ ഇരുവരും സന്ദേശങ്ങൾ കൈമാറുന്നത് പതിവായിരുന്നു. 

കഴിഞ്ഞ ദിവസം പതിവുപോലെ വനിതാ ഉദ്യോഗസ്ഥ എഎസ്‌ഐയുടെ ഫോണിലേക്ക് വാട്‌സ് ആപ്പിലൂടെ സന്ദേശമയച്ചു. ഇത് എഎസ്‌ഐയുടെ ഭാര്യ കയ്യോടെ പിടികൂടി. ഭാര്യയുടെ ചോദ്യം ചെയ്യല്‍ കടുത്തതോടെ എഎസ്‌ഐ തന്‍റെ ഫോണിലേക്കുള്ള പൊലീസുകാരിയുടെ നമ്പര്‍ വാട്‌സ് ആപ്പിലും കോളിലും ബ്ലോക്ക് ചെയ്‌തു.

തുടര്‍ന്നു പിറ്റേന്ന് സ്റ്റേഷനില്‍ എത്തിയ ഇവരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും പൊലീസുകാരി എഎസ്‌ഐയെ കൈവയ്ക്കുകയുമായിരുന്നു. ഇതോടെ സംഭവം ഒതുക്കി തീര്‍ക്കാന്‍ പോലീസുകാര്‍ ശ്രമിച്ചെങ്കിലും സംഗതി പുറത്തറിഞ്ഞു.

സേനയ്ക്കു നാണക്കേടുണ്ടായ സംഭവത്തില്‍ ഇരുവരെയും സ്ഥലം മാറ്റി. സംഭവത്തില്‍ അഞ്ച് ദിവസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയോട് ജില്ലാ പൊലീസ് ചീഫ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേയാണ് സ്‌പെഷല്‍ ബ്രാഞ്ചിന്‍റെ ഡിവൈഎസ്പിയുടെ അന്വേഷണവും നടക്കുന്നുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

പുറ്റടി മയക്കുമരുന്ന് കേസ്; അന്വേഷണം അട്ടിമറിക്കാൻ നീക്കം

ഇടുക്കി: ബൈക്കിൽ മയക്കുമരുന്നു കടത്താൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം അട്ടിമറിക്കാൻ പൊലീസിൽ സമ്മർദം. കട്ടപ്പനയ്ക്ക് സമീപം പുറ്റടി ടൗണിൽ നിന്നാണ് ഇന്നലെ പൊലീസ് മയക്കുമരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ ഹൈറേഞ്ചിലെ ഒരു പഞ്ചായത്ത് വാർഡ് മെമ്പറുടെ ഭർത്താവിനെ പൊലീസ് പിടികൂടിയെങ്കിലും ഉന്നത ഇടപെടലിനെ തുടർന്ന് ഇയാളെ വിട്ടയച്ചെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. 

ഭരണകക്ഷിയിൽപെട്ട ആളാണ് മെമ്പർ എന്നാണ് ലഭിക്കുന്ന വിവരം. കേസ് ഒതുക്കി തീർക്കാൻ ഉന്നത ഇടപെടൽ ശക്തമാണെന്നും റിപ്പോർട്ടുകളുണ്ട്. ചൊവ്വാഴ്ച്ച പകലാണ് പുറ്റടി ടൗണിൽ നിന്നും ബൈക്ക് പിടികൂടുന്നത്. 

ബൈക്കിൽ നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ ഇത് മയക്കുമരുന്നു തന്നെയാണോയെന്ന് കണ്ടെത്താൻ വിശദമായ പരിശോധന വേണമെന്നാണ് പൊലീസിന്‍റെ നിലപാട്. വാഹനം കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് പറയുന്നു.


Share it:

Viral

Post A Comment: