www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഓടുന്ന ബസിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം; 62 കാരൻ അറസ്റ്റിൽ

Share it:



ഇടുക്കി: ഓടിക്കൊണ്ടിരുന്ന ബസിൽ ആറാം ക്ലാസ് വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ. ഇടുക്കി വണ്ടിപ്പെരിയാറ്റിലാണ് സംഭവം നടന്നത്. വണ്ടിപ്പെരിയാർ സത്രം സ്വദേശി ബാബു (62) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. വണ്ടിപ്പെരിയാറ്റിൽ നിന്നും സത്രത്തിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിനുള്ളിൽവച്ചാണ് ഇയാൾ പെൺകുട്ടിയെ കടന്ന് പിടിച്ചത്.  

സത്രം ഭാഗത്തേക്ക് ബസുകൾ കുറവായതിനാൽ തന്നെ വൈകിട്ട് വണ്ടിപ്പെരിയാറ്റിൽ നിന്നും പോകുന്ന ബസിൽ യാത്രക്കാർ കൂടുതലാണ്. സ്‌കൂൾ വിദ്യാർഥികൾ അടക്കം ഈ ബസിലാണ് വീട്ടിലേക്ക് മടങ്ങുന്നത്. ഇത്തരത്തിൽ സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. 

കുട്ടി ബസിൽ കയറിയപ്പോൾ സീറ്റിൽ ഇരിക്കുകയായിരുന്ന പ്രതി കുട്ടിയുടെ ബാഗ് വാങ്ങി മടിയിൽ വച്ചു. ബസിൽ തിരക്കായതിനാൽ കുട്ടി ബാഗ് നൽകുകയും ചെയ്‌തു. ഇതിനെ മറയാക്കി ഇയാൾ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് സ്‌പർശിക്കുകയായിരുന്നു. 

അപ്രതീക്ഷിതമായി ഇയാൾ ലൈംഗികാതിക്രമം നടത്തിയതോടെ ഭയന്നു പോയ കുട്ടി ബസിൽ തന്നെയുണ്ടായിരുന്ന അമ്മയോട് വിവരം പറഞ്ഞു. കുട്ടിയുടെ അമ്മ ബഹളം വച്ചതോടെ യാത്രക്കാരും നാട്ടുകാരും ചേർന്ന് പ്രതിയെ മർദിച്ച് പിടിച്ചു വച്ചു. 

തുടർന്ന് വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ മർദനത്തിൽ പരുക്കേറ്റതിനാൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിൽ നിന്നും പുറത്തിറങ്ങുന്നതോടെ ഇയാളെ കോടതിയിൽ ഹാജരാക്കും. പോക്‌സോ അടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

ലോഡ്‌ജ് മുറിയിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ യുവാവ് മരിച്ചു 

ഹൈദ്രാബാദ്: സ്ത്രീയാകാൻ ലോഡ്‌ജ് മുറിയിൽവച്ച് ലിംഗ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായ യുവാവ് രക്തം വാർന്ന് മരിച്ചു. ആന്ധ്രപ്രദേശിലെ പ്രകാശം സ്വദേശി ശ്രീനാഥാണ് (28) ദാരുണമായി മരിച്ചത്. ഹൈദ്രാബാദിലെ നെല്ലൂരിലെ ഒരു ലോഡ്‌ജിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ നടത്തിയ രണ്ട് ബിഫാം വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. മസ്താന്‍, ജീവ എന്നിവരാണ് അറസ്റ്റിലായത്. ഇവരാണ് ശ്രീനാഥിനെ ശസ്ത്രക്രിയക്ക് വിധേയരാക്കിയതെന്ന് പൊലീസ് പറഞ്ഞു. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് ശ്രീനാഥിനെ നെല്ലൂരിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാരാണ് യുവാവിന്‍റെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ജീവനക്കാര്‍  പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലിംഗമാറ്റ ശസ്ത്രക്രിയക്കിടെയാണ് യുവാവിന്‍റെ മരണം സംഭവിച്ചതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാട്ട്‌സാപ്പിലൂടെ പരിചയപ്പെട്ട ഫാര്‍മസി വിദ്യാര്‍ഥികളാണ് ലോഡ്ജ് മുറിയില്‍വെച്ച് ശസ്ത്രക്രിയ നടത്തിയതെന്നും പൊലീസ് കണ്ടെത്തിയത്. 

ശസ്ത്രക്രിയ നടത്താനായാണ് ശ്രീകാന്തും വിദ്യാര്‍ഥികളും നെല്ലൂരിലെ  ലോഡ്ജില്‍ മുറിയെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. ശ്രീനാഥ് തന്‍റെ അമ്മാവന്‍റെ മകളെയായിരുന്നു വിവാഹം കഴിച്ചിരുന്നത്.  എന്നാല്‍ വൈകാതെ ശ്രീകാന്ത് ഭാര്യയുമായുള്ള ബന്ധം  ഉപേക്ഷിച്ചു. ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം ഒറ്റയ്ക്കായിരുന്നു ശ്രീനാഥ് താമസിച്ചിരുന്നത്. ഹൈദരാബാദില്‍ ചെറിയ തൊഴില്‍ ചെയ്ത് ജീവിക്കുകയായിരുന്ന ശ്രീനാഥ് അടുത്തിടെയാണ് ഇയാള്‍ ബി.ഫാം വിദ്യാര്‍ഥികളായ മസ്താനെയും ജീവയെയും പരിചയപ്പെട്ടത്. 

തുടര്‍ന്ന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനുള്ള തന്‍റെ ആഗ്രഹം ഇവരോട് പങ്കുവെച്ചു. മുംബൈയില്‍ പോയി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനായിരുന്നു ശ്രീനാഥിന്‍റെ തീരുമാനം. എന്നാല്‍ വിവരമറിഞ്ഞ ബി.ഫാം വിദ്യാര്‍ഥികള്‍ ഇതില്‍നിന്ന് ശ്രീനാഥിനെ പിന്തിരിപ്പിക്കുകയും കുറഞ്ഞ ചെലവില്‍ തങ്ങള്‍ ശസ്ത്രക്രിയ നടത്താമെന്ന് വാഗ്ദാനം നല്‍കുകയുമായിരുന്നു. 

ശ്രീനാഥ് ഇവരുടെ വാക്ക് വിശ്വസിച്ച് ശസ്ത്രക്രിയക്ക് തയ്യാറായി. ഇതോടെ യുവാക്കളും ശ്രീനാഥും ലോഡ്ജില്‍ മുറിയിടെത്തു.  തുടര്‍ന്ന് യൂ ട്യൂബ് വീഡിയോ നോക്കി  വിദ്യാര്‍ഥികള്‍ ശസ്ത്രക്രിയ ആരംഭിച്ചു. ഇതിനിടെയാണ് അമിത രക്തസ്രാവമുണ്ടായതായി യുവാവ് മരണപ്പെട്ടത്. ശ്രീനാഥിന് പ്രതികള്‍ അമിതമായ അളവില്‍ വേദനസംഹാരി നല്‍കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

പൊലീസ് എത്തുമ്പോൾ ലോഡ്‌ജ് മുറിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ശ്രീനാഥിന്‍റെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. 


Share it:

Crime

Idukki

Post A Comment: