ഒരു മുറിയിൽ ഒറ്റക്കുള്ള ഇരിപ്പാണ് പലപ്പോഴും കോവിഡിനെ ഭീകരമാക്കുന്നത്. ചുരുക്കം ആളുകൾക്കൊഴിച്ചാൽ കോവിഡ് വലിയ ശാരീരിക പ്രയാസങ്ങളുണ്ടാക്കാതെ കടന്നു പോകുകയാണ് പതിവ്. എന്നാൽ കോവിഡ് നെഗറ്റീവ് ആകുന്നതുവരെ മറ്റുള്ളവരുമായുള്ള സമ്പർക്കം നഷ്‌ടപെടുമെന്നത് രോഗത്തെ ഭീകരമാക്കുന്നു.
കോവിഡ് സ്ഥിരീകരിച്ചാൽ ഏഴ് ദിവസം മുറിക്കുള്ളിൽ അടച്ചിരിക്കാൻ ബുദ്ധിമുട്ടുന്നവരാണ് പലരും. അങ്ങനെയുള്ളപ്പോൾ തുടർച്ചയായി 14 മാസം കോവിഡ് 19 പോസിറ്റീവ് ആയ വ്യക്തിയുടെ കാര്യം എന്തായിരിക്കും.
തുർക്കി സ്വദേശിയായ 56 കാരൻ മുസാഫർ കയാസൻ ലുക്കീമിയക്കാണ് ഇത്തരത്തിൽ ഒരു ദുർഗതി ഉണ്ടായിരിക്കുന്നത്. ൽ ആദ്യമായി ആർടി-പിസിആർ നടത്തിയപ്പോൾ പോസിറ്റീവ് ആയതാണ്. അന്ന് മുതൽ കോവിഡ് പരിശോധനയ്ക്കായി മുസാഫർ മിക്കവാറും എല്ലാ മാസവും ആശുപത്രിയിൽ പോവും.
എന്നാൽ റിസൾറ്റ് പോസിറ്റീവ് തന്നെ. ഈ മാസങ്ങൾക്കിടയിൽ ഒരിക്കലും മുസാഫർ കോവിഡ് 19 നെഗറ്റീവ് ആയില്ല എന്നല്ല. ഒരിക്കൽ വൈറസ് ബാധയുണ്ടായാൽ കുറഞ്ഞത് മൂന്ന് മാസം കഴിഞ്ഞേ വാക്‌സിനേഷന് അർഹത നേടാനാവു. തുർക്കിയുടെ മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാ കോവിഡ് പോസിറ്റീവ് രോഗികളും രോഗം മാറി വാക്‌സിൻ ലഭിക്കുന്നതിന് ശാരീരിക ക്ഷമത പൂർണമായും വീണ്ടെടുക്കേണ്ടതുണ്ട്. പക്ഷെ അതിനുള്ള സാവകാശം മുസാഫറിന് ലഭിക്കില്ല. അതിന് മുൻപേ വീണ്ടും പോസിറ്റീവ് ആവും.
ആദ്യമായി കോവിഡ് സ്ഥിരീകരിച്ചപ്പോൾ മരിക്കാനായിരിക്കും വിധി എന്ന് ഡോക്റ്റർമാർ പറഞ്ഞതായി മുസാഫർ പറയുന്നു. എന്നാൽ 78 ടെസ്റ്റുകൾ ശേഷം മുസാഫർ ഇപ്പോഴും ജീവനോടെയും ഉത്സാഹത്തിലാണ്. ന്യൂയോർക്ക് പോസ്റ്റിന്‍റെ റിപ്പോർട്ട് അനുസരിച്ച്, മുസാഫർ ഒൻപത് മാസം ആശുപത്രിയിലും അഞ്ച് മാസം ഇസ്താംബൂളിലെ വീട്ടിലും ചെലവഴിച്ചു.
ആവർത്തിച്ചുള്ള അണുബാധകൾ കാരണം കുറച്ച് മാസങ്ങളായി ഭാര്യയുമായും മകനുമായി സമയം ചിലവിടാൻ പറ്റാത്തതാണ് മുസാഫറിനെ ഏറെ വിഷമിപ്പിക്കുന്നത്. ജനലിനടുത്തുകൂടെ കടന്നു പോകുന്ന ഒരു പൂച്ചയിൽ നിന്ന് പോലും എനിക്ക് വൈറസ് ബാധയുണ്ടാകും മുസാഫർ നർമത്തിൽ ചാലിച്ച് പറയുന്നു. കഴിഞ്ഞ ആഴ്ച്ച നടത്തിയ പിസിആർ പരിശോധനയിൽ മുസാഫറിന് വീണ്ടും പോസിറ്റീവ് സ്ഥിരീകരിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
Post A Comment: