www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അഹമ്മദാബാദ് സ്ഫോടന പരമ്പര; 38 പ്രതികൾക്ക് വധ ശിക്ഷ

Share it:



മുംബൈ: രാജ്യത്തെ നടുക്കിയ 2008ലെ അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസിൽ 38 പ്രതികൾക്ക് വധശിക്ഷ. അഹമ്മദാബാദ് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ആകെയുണ്ടായിരുന്ന 78 പ്രതികളിൽ 49 പേരെയാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്. ഇതിൽ 38 പേർക്കും വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 11 പേർക്ക് ജീവപര്യന്തം ശിക്ഷയും ലഭിച്ചു. ഇവരെല്ലാവരും സിമിയുടെ ഉപവിഭാഗമായ ഇന്ത്യൻ മുജാഹിദിന്‍റെ പ്രവർത്തകരാണ്. പ്രത്യേക ജഡ്‌ജി എ.ആർ. വട്ടേലാണ് വിധി പ്രസ്‌താവിച്ചത്.  

2008 ജൂലൈ 26ന് അഹമ്മദാബാദിലെ തിരക്കേറിയ ഓൾഡ് സിറ്റിയിലാണ് സ്ഫോടന പരമ്പര ഉണ്ടായത്. 20 ഇടങ്ങളിലാണ് സ്ഫോടനം നടന്നത്. 56 പേർ അന്ന് കൊല്ലപ്പെട്ടു. 248 പേർക്ക് പരുക്കേറ്റു. ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകരായ യാസീൻ ഭട്‌കൽ ഉൾപ്പെടെ 78 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. 2008 ജൂലൈ 26ന് സിമിയുടെ ഉപവിഭാഗമായ ഇന്ത്യൻ മുജാഹിദിന്‍റെ പേരിൽ 14 പേജുള്ള ഒരു ഇ മെയിൽ സന്ദേശം ഗുജറാത്തിലെ ടിവി ചാനലുകളുടെ ഓഫീസിൽ എത്തിയിരുന്നു. ജിഹാദിന്‍റെ ഉദയം, ഗുജറാത്തിനോടുള്ള പ്രതികാരം എന്ന തലക്കെട്ടോടെയായിരുന്നു സന്ദേശം. 

സന്ദേശത്തിന്‍റെ ഏഴാം പേരിൽ അഹമ്മദാബാദിൽ സ്ഫോടനം നടക്കാൻ പോകുന്നു, തടയാമെങ്കിൽ തടയു എന്നും എഴുതിയിരുന്നു. മെയിൽ കിട്ടി മിനിറ്റുകൾക്കകം സ്ഫോടനം നടന്നു. ആറര മുതൽ ഏഴര വരെ നടന്ന സ്ഫോടന പരമ്പരയിൽ നഗരം രക്തത്തിൽ കുളിച്ചു. പരുക്കേറ്റവരെ എത്തിച്ച ആശുപത്രികളിലും സ്ഫോടനമുണ്ടായി. വാഗമൺ സിമി ക്യാമ്പ് കേസിൽ ശിക്ഷിക്കപ്പെട്ട ഷിബിലി, ഷാദുലി സഹോദരങ്ങളടക്കം അഞ്ച് മലയാളികളും കേസിൽ പ്രതികളാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

നാദിർഷയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ സംവിധായകൻ നാദിർഷായെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു. നടൻ ദിലീപിന്‍റെ സുഹൃത്ത് കൂടിയായ നാദിർഷായെ മൂന്ന് മണിക്കൂറോളമാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്‌തത്. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള പദ്ധതി ദിലീപ് നാദിർഷായുമായി പങ്കുവച്ചിരുന്നുവോ എന്ന കാര്യമാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചതെന്നാണ് വിവരം. 

നേരത്തെ ദിലീപിനെ അനുകൂലിച്ച് നാദിർഷാ ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇരുവരും തമ്മിൽ വർഷങ്ങളുടെ ബന്ധമുണ്ട്. ഇതിനിടെ ദിലീപിന്‍റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇന്നലെ ദിലീപിന്‍റെ ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ ചോദ്യം ചെയ്തിരുന്നു. കണക്കിൽ പെടാത്ത ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ഇദ്ദേഹത്തോട് ചോദിച്ചറിഞ്ഞതായാണ് വിവരം. 

കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്‍റെ സഹോദരൻ അനൂപിനോട് തിങ്കളാഴ്ച്ച ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് അനൂപിനോട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല. നോട്ടീസും കൈപ്പറ്റിയില്ല. ഇതോടെ ഇവരുടെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് പതിച്ചു. ദിലീപിന്‍റെ സഹോദരി ഭർത്താവ് സുരാജിനേയും ദിലീപിനെയും അടുത്ത ദിവസം വിളിക്കും. 

ഈ പ്രതികളുടെ ഫോൺ പരിശോധന ഫലം ഉടൻ ലഭിക്കും. കേസിൽ ഇത് നിർണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. അതേ സമയം, വധഗൂഢാലോചനാ കേസിൽ, എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്‍റെ വാദം. 


Share it:

Mostreaded

National

Post A Comment: