www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇന്ധനവില കുതിക്കും; എട്ട് രൂപവരെ ഉയർന്നേക്കുമെന്ന് റിപ്പോർട്ട്

Share it:


ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ഇന്ധനവിലയിൽ വൻ കുതിപ്പുണ്ടായേക്കുമെന്ന് റിപ്പോർട്ട്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിനു പിന്നാലെ മാർച്ചോടെ വില ഉയരുമെന്നാണ് സൂചനകൾ. 

ലിറ്ററിന് എട്ട് രൂപ വരെ വർധിക്കാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എന്ന വില കുതിച്ചുയരുകയാണ്. യുക്രൈൻ യുദ്ധ ഭീതിയാണ് അസംസ്‌കൃത എന്ന വില ഉയരാൻ പ്രധാന കാരണം. യുദ്ധം ഉണ്ടായാൽ റഷ്യയിൽ നിന്നുള്ള എണ്ണ വിതരണം നിലക്കുമോ എന്ന ആശങ്കയാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. 

ബ്രെൻഡ് ക്രൂഡിന്‍റെ വില ബാരലിന് ഒരു ഘട്ടത്തിൽ 100 ഡോളർ വരെ എത്തി. വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് കഴിഞ്ഞ മൂന്ന് മാസമായി രാജ്യത്ത് ഇന്ധന വില വർധിപ്പിക്കാത്തത് എന്നാണ് വിലയിരുത്തൽ. എന്നാൽ തെരഞ്ഞെടുപ്പ് തീരുന്ന മുറയ്ക്ക് എണ്ണ വിതരണ കമ്പനികൾ വില വർധിപ്പിച്ചേക്കുമെന്നാണ് സൂചന. 

അതെ സമയം ഇറാനിൽ നിന്ന് കൂടുതൽ എണ്ണ വിതരണത്തിന് എത്തിയില്ലെങ്കിൽ എണ്ണ വില 100 ഡോളർ കടന്നേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇറാനിൽ നിന്ന് കൂടുതൽ എണ്ണ വിതരണത്തിന് എത്താതിരിക്കുകയും ഒപ്പെക് രാജ്യങ്ങൾ എണ്ണ ഉൽപ്പാദനം വർധിപ്പിക്കാതിരിക്കുകയും ചെയ്‌താൽ എണ്ണ വില ഇനിയും കുതിച്ചുയരും എന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T


Share it:

National

Post A Comment: