www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അപകടത്തിൽപെട്ട കാറിനുള്ളിൽ ലഹരി ഉപയോഗവും ലൈംഗിക ചൂഷണവും

Share it:



കൊച്ചി: മത്സ്യത്തൊഴിലാളിയുടെ മരണത്തിനിടയാക്കിയ കാർ അപകടം ലഹരി ഉപയോഗത്തിനിടെ ഒപ്പമുണ്ടായിരുന്ന പെൺകുട്ടികളെ ചൂഷണം ചെയ്യുമ്പോൾ. വ്യാഴാഴ്ച്ച രാത്രിയിൽ കലൂരിലുണ്ടായ വാഹനാപകടത്തിലാണ് മത്സ്യത്തൊഴിലാളി മരിച്ചത്. 

ഏരൂർ സ്വദേശി ജിത്തു, തൃപ്പുണിത്തുറ സ്വദേശി സോണി സെബാസ്റ്റ്യൻ എന്നിവർക്കെതിരെ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. ഇവർ ലഹരി ഉപയോഗിച്ചിരുന്നതായും കാറിൽ രണ്ട് പെൺകുട്ടികൾ ഉണ്ടായിരുന്നതായും പൊലീസിനു വിവരം ലഭിച്ചിരുന്നു.  

അപകടം നടന്നതോടെ പെൺകുട്ടികൾ കാർ ഉപേക്ഷിച്ച് ഇവിടെ നിന്നും കടന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്‌തതോടെയാണ് കാറിനുള്ളിൽ നടന്ന സംഭവങ്ങളെ കുറിച്ച് വ്യക്തമായത്. ലഹരി നൽകിയ ശേഷം തങ്ങളെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും ഇതിനിടെയിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപെടുകയായിരുന്നുവെന്നുമാണ് പെൺകുട്ടികൾ നൽകുന്ന മൊഴി. 

പെൺകുട്ടികൾക്ക് പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ യുവാക്കൾക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. പെൺകുട്ടികൾ വിദ്യാർഥിനികളാണ്. ഒപ്പം മയക്കുമരുന്നു കൈവശം വച്ചതിനും യുവാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കാർ പരിശോധനയിൽ എംഡിഎംഎ, കഞ്ചാവ് ബീഡി എന്നിവ കണ്ടെത്തിയിരുന്നു. വിദ്യാർഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ട് യുവാക്കൾക്കെതിരെ പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്തത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

സ്വർണവിലയിൽ വൻ കുതിപ്പ് 

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഇന്ന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 37,440 രൂപയാണ് വില. രണ്ടു വർഷത്തിനിടെ സ്വർണത്തിന്‍റെ വില ഒറ്റ ദിവസം ഇത്രയും കൂടുന്നത് ആദ്യമാണ്. റഷ്യ - ഉക്രൈൻ സംഘർഷ സാധ്യതയെ തുടർന്ന് അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റമാണ് സ്വർണ വില കൂടാൻ കാരണം. 

സ്വർണവിലയിൽ ഇടിവും വർധനയും നേരിയതോതിൽ അടിക്കടി രേഖപ്പെടുത്തിയിരുന്ന മാസങ്ങളാണ് കഴിഞ്ഞു പോയത്. അതിന് ശേഷമാണ് ഈ വൻ കുതിപ്പ്. 4580 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില. ഇന്ന് 100 രൂപ കൂടി 4680 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില. ഒരു പവൻ സ്വർണത്തിന് വില 800 രൂപയാണ് വർധിച്ചത്. 

സമീപകാലത്ത് ഇത്രയും വില വർധിച്ചത് ആദ്യമായാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് വില 36640 രൂപയായിരുന്നു. ഇന്നത്തെ സ്വർണവില 22 കാരറ്റ് വിഭാഗത്തിൽ പവന് 37440 രൂപയാണ്. വെള്ളി ഗ്രാമിന് 69 രൂപയാണ്  ഇന്നത്തെ വില. ഹോൾമാർക്ക് വെള്ളിയുടെ വില ഇന്നത്തെ 100 രൂപയാണ്. ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായിട്ടില്ല.


Share it:

Crime

Post A Comment: