www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പാമ്പനാറ്റിലെ ഓട്ടോറിക്ഷാ മോഷണം; കൗമാരക്കാരൻ അടക്കം അഞ്ച് പേർ പിടിയിൽ

Share it:



ഇടുക്കി: പാമ്പനാറ്റിൽ ഓട്ടോറിക്ഷ മോഷ്‌ടിച്ചു മറിച്ചു വിൽപ്പന നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത ആൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ. കുമളി സ്വദേശികളായ മുരളീധരന്‍ (62), ബിജു (47), അനീഷ് ഗോപാലന്‍ (42), കട്ടപ്പന സ്വദേശി രവീന്ദ്രന്‍ (47) എന്നിവരും പ്രായപൂർത്തിയാകാത്ത ആളുമാണ് പീരുമേട് പൊലീസിന്‍റെ പിടിയിലായത്. 

നാല് മാസം മുമ്പാണ് പാമ്പനാർ സ്വദേശി വെച്ചൂരാത്ത് വി.ഐ മജീദിന്‍റെ ഓട്ടോറിക്ഷ മോഷണം പോയത്. തുടർന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ വാഹനം പ്രൈവറ്റ് രജിസ്ട്രേഷനിൽ പാമ്പനാറ്റിൽ ഓടുന്നതായി ഡ്രൈവർമാർ കണ്ടെത്തുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് വൻ സംഘം തന്നെ പിടിയിലായത്.  

ഓട്ടോറിക്ഷ മോഷ്‌ടിച്ചു കടത്തിയത് പ്രായപൂർത്തിയാകാത്ത ആളാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ വാഹനം വര്‍ക്ക്‌ഷോപ്പ് ഉടമയായ മുരളീധരന് വിറ്റു. ബിജു, അനിഷ്, രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് വാഹനത്തിന് രൂപമാറ്റം വരുത്തി. ഇവരും വിവിധ സ്ഥലങ്ങളില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരാണ്.

ടാക്‌സി പെര്‍മിറ്റില്ലാതിരുന്ന ഓട്ടോറിക്ഷയുടെ എഞ്ചിന്‍ നമ്പറും ചെയ്‌സ് നമ്പറും നിറവും ഉള്‍പ്പെടെ വാഹനത്തില്‍ രൂപമാറ്റം വരുത്തി സ്വകാര്യ വാഹനമാക്കിയാണ് മോഷ്ടാക്കള്‍ ഉപയോഗിച്ചിരുന്നത്. കൂടുതല്‍ ആളുകളിലേയ്ക്ക് അന്വേഷണം നീളുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. സി.സി. ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

ഹണി ട്രാപ്; കൊച്ചി സ്വദേശിനി പിടിയിൽ

കൊച്ചി: നഗരത്തിൽ ഹോട്ടൽ ഉടമയെ തന്ത്രപൂർവം ഹണിട്രാപ്പിൽപെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. കൊച്ചി മട്ടാഞ്ചേരിയിലാണ് സംഭവം. ഫോർട്ട് കൊച്ചി സ്വദേശിനി റിൻസിനയാണ് പിടിയിലായത്. ആശുപത്രിയിലേക്ക് വിളിച്ചു വരുത്തി ഹോട്ടൽ ഉടമയെ ട്രാപ്പിൽപെടുത്താനായിരുന്നു ശ്രമം. സമാനമായി കഴിഞ്ഞ മാസം മാത്രം റിൻസിനക്കെതിരെ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

പരാതിക്കാരനായ ഹോട്ടൽ ഉടമയെ തന്ത്രപൂർവമാണ് ഇവർ വലയിലാക്കിയത്. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അഭിനയിച്ച റിൻസിന ആശുപത്രിയിൽ അഡ്മിറ്റായി. തുടർന്ന് തന്ത്രപൂർവം ഹോട്ടൽ ഉടമയെ ആശുപത്രി മുറിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇയാൾ ആശുപത്രിയിലെ മുറിയിലെത്തിയതോടെ ഒരുമിച്ചുള്ള ദൃശ്യം പകർത്തി. 

ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. റിൻസിയുടെ കാമുകന്‍റെ കൂടി സഹായത്തോടെയായിരുന്നു തട്ടിപ്പ്. വീണ്ടും പണം തട്ടാനുള്ള നീക്കം ആരംഭിച്ചതോടെ ഹോട്ടൽ ഉടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സമാനമായി മുമ്പും ഹണി ട്രാപ്പ് കേസുകളിൽ അകപ്പെട്ടിട്ടുള്ള ആളാണ് റിൻസിന. മുമ്പ് ഗർഭിണിയാണെന്ന് പറഞ്ഞ് പണം തട്ടിയ കേസിലും ഇവർപ്രതിയാണ്. ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ഗർഭിണിയായെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്. 


Share it:

Idukki

Mostreaded

Post A Comment: