കാസർകോട്: പ്രാർഥനയുടെ മറവിൽ വീട്ടമ്മയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പാസ്റ്റർക്ക് 17 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ഭീമനടി കല്ലാനിക്കാട്ട് സ്വദേശി ജെയിംസ് മാത്യു എന്ന സണ്ണിക്കാണ് കാസർകോഡ് അഡീഷ്‌ണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
പരാതിക്കാരിയുടെ വീട്ടിൽ വച്ചും പാസ്റ്ററുടെ താമസ സ്ഥലത്തു വച്ചും പീഡനം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. 2014 മാർച്ച് മുതലായിരുന്നു പീഡനം. പ്രാർഥനയ്ക്കായി പാസ്റ്ററെ സമീപിച്ച യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്.
പ്രാർഥനയുടെ പേര് പറഞ്ഞ് ആളില്ലാത്ത സമയങ്ങളിൽ യുവതിയെ വീട്ടിലെത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. പിന്നീട് ഇത് നിരന്തരമായ പീഡനമായി മാറിയതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പിഴ അടച്ചില്ലെങ്കിൽ പാസ്റ്റർ ഒന്നര വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
പ്ലസ് ടു വിദ്യാർഥി ഹോട്ടലിനു മുകളിൽ തൂങ്ങി മരിച്ച നിലയിൽ
പത്തനംതിട്ട: ഹോട്ടലിനു മുകളിൽ പ്ലസ് ടു വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വരന്തപ്പിള്ളി ചുക്കേരി അലോൻസോ ജോജി (18) ആണ് മരിച്ചത്. റാന്നി സിറ്റാഡൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് മാസമായി ഹോട്ടൽ മുറിയിലായിരുന്നു താമസം.
മൂന്നിനാണ് അലോൻസോ ഹോട്ടലിലെ 405-ാം നമ്പർ റൂമിൽ താമസം തുടങ്ങിയത്. ചൊവ്വാഴ്ച്ച രാത്രി 11.30ഓടെയാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.
Post A Comment: