www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആശുപത്രി മുറിയിൽ ഹണി ട്രാപ്പ്; കൊച്ചി സ്വദേശിനി പിടിയിൽ

Share it:



കൊച്ചി: നഗരത്തിൽ ഹോട്ടൽ ഉടമയെ തന്ത്രപൂർവം ഹണിട്രാപ്പിൽ പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. കൊച്ചി മട്ടാഞ്ചേരിയിലാണ് സംഭവം. ഫോർട്ട് കൊച്ചി സ്വദേശിനി റിൻസിനയാണ് പിടിയിലായത്. ആശുപത്രിയിലേക്ക് വിളിച്ചു വരുത്തി ഹോട്ടൽ ഉടമയെ ട്രാപ്പിൽപെടുത്താനായിരുന്നു ശ്രമം. സമാനമായി കഴിഞ്ഞ മാസം മാത്രം റിൻസിനക്കെതിരെ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.  

പരാതിക്കാരനായ ഹോട്ടൽ ഉടമയെ തന്ത്രപൂർവമാണ് ഇവർ വലയിലാക്കിയത്. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അഭിനയിച്ച റിൻസിന ആശുപത്രിയിൽ അഡ്മിറ്റായി. തുടർന്ന് തന്ത്രപൂർവം ഹോട്ടൽ ഉടമയെ ആശുപത്രി മുറിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇയാൾ ആശുപത്രിയിലെ മുറിയിലെത്തിയതോടെ ഒരുമിച്ചുള്ള ദൃശ്യം പകർത്തി. ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. റിൻസിയുടെ കാമുകന്‍റെ കൂടി സഹായത്തോടെയായിരുന്നു തട്ടിപ്പ്. വീണ്ടും പണം തട്ടാനുള്ള നീക്കം ആരംഭിച്ചതോടെ ഹോട്ടൽ ഉടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

സമാനമായി മുമ്പും ഹണി ട്രാപ്പ് കേസുകളിൽ അകപ്പെട്ടിട്ടുള്ള ആളാണ് റിൻസിന. മുമ്പ് ഗർഭിണിയാണെന്ന് പറഞ്ഞ് പണം തട്ടിയ കേസിലും ഇവർപ്രതിയാണ്. ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ഗർഭിണിയായെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

സ്വർണവിലയിൽ വൻ കുതിപ്പ് 

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഇന്ന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 37,440 രൂപയാണ് വില. രണ്ടു വർഷത്തിനിടെ സ്വർണത്തിന്‍റെ വില ഒറ്റ ദിവസം ഇത്രയും കൂടുന്നത് ആദ്യമാണ്. റഷ്യ - ഉക്രൈൻ സംഘർഷ സാധ്യതയെ തുടർന്ന് അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റമാണ് സ്വർണ വില കൂടാൻ കാരണം. 

സ്വർണവിലയിൽ ഇടിവും വർധനയും നേരിയതോതിൽ അടിക്കടി രേഖപ്പെടുത്തിയിരുന്ന മാസങ്ങളാണ് കഴിഞ്ഞു പോയത്. അതിന് ശേഷമാണ് ഈ വൻ കുതിപ്പ്. 4580 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില. ഇന്ന് 100 രൂപ കൂടി 4680 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില. ഒരു പവൻ സ്വർണത്തിന് വില 800 രൂപയാണ് വർധിച്ചത്. 

സമീപകാലത്ത് ഇത്രയും വില വർധിച്ചത് ആദ്യമായാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് വില 36640 രൂപയായിരുന്നു. ഇന്നത്തെ സ്വർണവില 22 കാരറ്റ് വിഭാഗത്തിൽ പവന് 37440 രൂപയാണ്. വെള്ളി ഗ്രാമിന് 69 രൂപയാണ്  ഇന്നത്തെ വില. ഹോൾമാർക്ക് വെള്ളിയുടെ വില ഇന്നത്തെ 100 രൂപയാണ്. ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായിട്ടില്ല.


Share it:

Crime

Mostreaded

Post A Comment: