www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മലയോര ഹൈവേ; ചപ്പാത്ത്- മേരികുളം ഭാഗത്ത് സർവേ തുടങ്ങി

Share it:


ഇടുക്കി: മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് കെ. ചപ്പാത്ത് മുതൽ മേരികുളം വരെയുള്ള ഭാഗത്ത് സർവേ നടപടികൾ ആരംഭിച്ചു. നേരത്തെ സ്വകാര്യ വ്യക്തികളും എസ്റ്റേറ്റ് ഉടമയും തടസം നിന്നതിനെ തുടർന്ന് ഇവിടെ നടപടികൾ വൈകിയിരുന്നു. എന്നാൽ മേരികുളം മുതൽ നരിയംപാറ വരെയുള്ള ഭാഗത്ത് സർവേ പൂർത്തിയാക്കി ടെണ്ടർ നടപടികൾ നടന്നതോടെ അയ്യപ്പൻകോവിൽ പഞ്ചായത്ത് ജില്ലാ ഭരണകൂടവുമായി ഇടപെട്ട് സർവേ നടപടികൾ ആരംഭിക്കാൻ നീക്കം നടത്തുകയായിരുന്നു. 

പീരുമേട്, ദേവികുളം താലൂക്കുകളെ തമ്മിൽ ബന്ധിപ്പിച്ച് നിർമിക്കുന്ന പാതയാണ് മലയോര ഹൈവേ. റോഡിന്‍റെ ആദ്യ ഘട്ടമായ കുട്ടിക്കാനം മുതൽ കെ. ചപ്പാത്ത് വരെയുള്ള ഭാഗത്ത് അതിവേഗം നിർമാണം പുരോഗമിക്കുകയാണ്. രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട കെ. ചപ്പാത്ത് മുതൽ പുളിയൻമല വരെയുള്ള ഭാഗത്താണ് തടസങ്ങൾ ഉണ്ടായത്.  

സ്വകാര്യ വ്യക്തികളും എസ്റ്റേറ്റ് ഉടമയും എതിർപ്പുമായി രംഗത്തെത്തിയതോടെ അയ്യപ്പൻകോവിൽ പഞ്ചായത്ത് അധികൃതരും സർവേ നടപടികളിൽ താൽപര്യം കാണിച്ചില്ല. എന്നാൽ മേരികുളം മുതൽ നരിയംപാറ വരെയുള്ള ഭാഗത്ത് സർവേ പൂർത്തിയാക്കി കിഫ്ബി ടെണ്ടർ നടപടികൾ കൂടി പൂർത്തിയാക്കിയതോടെയാണ് അയ്യപ്പൻകോവിൽ പഞ്ചായത്ത് ഉണർന്നത്. 

താലൂക്ക് റവന്യൂ വകുപ്പിലെ സർവ്വെ  ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സർവേ നടപടികൾ ആരംഭിച്ചിരിക്കുന്നത്. എന്നാൽ 80 - 82 വർഷത്തിൽ റവന്യൂ വകുപ്പ് നടത്തിയ റീസർവ്വെയിലിട്ട കല്ലുകൾ പലയിടത്തും കാണാനില്ല. ഇത് സർവ്വെ യുടെനടപടി വൈകിപ്പിച്ചു. പഴയ കല്ലുകൾ കണ്ടെത്തി അവിടെ നിന്നും സർവ്വെ നടത്തി നഷ്ടപ്പെട്ട കല്ലുകൾ ഉടൻ പുനസ്ഥാപിക്കും. തുടർന്ന് സ്കെച്ചും പ്ലാനുമെടുത്ത് പൊതുമരാമത്തിന് കൈമാറും. 

ഒരാഴ്ചക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണ് സർവ്വെ ടീമിന്‍റെ ശ്രമം. സർവ്വെ ടീം കല്ലുകൾ പുന:സ്ഥാപിച്ച് സ്കെച്ചും പ്ലാനും നൽകിയാൽ ഉടൻ പൊതുമരാമത്ത് വകുപ്പ് റോഡ് അളന്ന് തിട്ടപ്പെടുത്തും. റോഡിന് ആവശ്യമായ വീതി 12 മീറ്ററാണ്. അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്‍റ് നിഷാ ബിനോജ്, പഞ്ചായത്തംഗം ജെയ്‌മോൾ ജോൺസൺ, ബ്ലോക്ക് പഞ്ചായത്തംഗം സവിത ബിനു തുടങ്ങിയവർ സർവേ ടീമിനൊപ്പം ഉണ്ടായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

എ.എസ്.ഐയെ പഞ്ഞിക്കിട്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥ

കോട്ടയം: പഞ്ചാരയടി ഭാര്യ പൊക്കിയതോടെ വാട്‌സാപ്പിൽ ബ്ലോക്ക് ചെയ്‌ത എ.എസ്.ഐ വനിതാ പൊലീസ് ഉദ്യോഗസ്ഥ പഞ്ഞിക്കിട്ടു. കോട്ടയം ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങൾ നടന്നത്. ഇതോടെ വനിതാ ഉദ്യോഗസ്ഥയ്ക്കും എ.എസ്.ഐയ്ക്കും സ്ഥലം മാറ്റം നൽകി ഡിപ്പാർട്ട്മെന്‍റ് തലയൂരി. എന്നാൽ സംഭവം ജില്ലയിലെ പൊലീസ് സേനക്കാകെ മാനക്കേടുണ്ടാക്കിയിരിക്കുകയാണ്. 

വിവാഹിതനായ എ.എസ്.ഐയും വനിതാ ഉദ്യോഗസ്ഥയും തമ്മിലുണ്ടായിരുന്ന പരിധിവിട്ട ബന്ധമാണ് സംഭവങ്ങളിലേക്ക് നയിച്ചതെന്നാണ് വിവരം. ഇരുവരും തമ്മിൽ നാളുകളായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. വാട്‌സാപ്പിലൂടെ അശ്ലീല സന്ദേശങ്ങളും ഇവർ കൈമാറിയിരുന്നു. അതിരാവിലെ മുതൽ അർധരാത്രി വരെ വാട്‌സാപ് ചാറ്റിൽ ഇരുവരും സന്ദേശങ്ങൾ കൈമാറുന്നത് പതിവായിരുന്നു.

കഴിഞ്ഞ ദിവസം പതിവുപോലെ വനിതാ ഉദ്യോഗസ്ഥ എഎസ്‌ഐയുടെ ഫോണിലേക്ക് വാട്‌സ് ആപ്പിലൂടെ സന്ദേശമയച്ചു. ഇത് എഎസ്‌ഐയുടെ ഭാര്യ കയ്യോടെ പിടികൂടി. ഭാര്യയുടെ ചോദ്യം ചെയ്യല്‍ കടുത്തതോടെ എഎസ്‌ഐ തന്‍റെ ഫോണിലേക്കുള്ള പൊലീസുകാരിയുടെ നമ്പര്‍ വാട്‌സ് ആപ്പിലും കോളിലും ബ്ലോക്ക് ചെയ്തു.

തുടര്‍ന്നു പിറ്റേന്ന് സ്റ്റേഷനില്‍ എത്തിയ ഇവരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും പൊലീസുകാരി എഎസ്‌ഐയെ കൈവയ്ക്കുകയുമായിരുന്നു. ഇതോടെ സംഭവം ഒതുക്കി തീര്‍ക്കാന്‍ പോലീസുകാര്‍ ശ്രമിച്ചെങ്കിലും സംഗതി പുറത്തറിഞ്ഞു. സേനയ്ക്കു നാണക്കേടുണ്ടായ സംഭവത്തില്‍ ഇരുവരെയും സ്ഥലം മാറ്റി. സംഭവത്തില്‍ അഞ്ച് ദിവസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയോട് ജില്ലാ പൊലീസ് ചീഫ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേയാണ് സ്‌പെഷല്‍ ബ്രാഞ്ചിന്‍റെ ഡിവൈഎസ്പിയുടെ അന്വേഷണവും നടക്കുന്നുണ്ട്.

Share it:

Idukki

Post A Comment: