www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കക്ഷത്തിൽ നിന്നും മുലപ്പാൽ; വീഡിയോ ഷെയർ ചെയ്‌ത് അമ്മ

Share it:

third-nipple-leaking-breast-milk


മുലയൂട്ടൽ ചിത്രങ്ങൾ സൈബർ ലോകത്ത് വലിയ വിവാദങ്ങൾക്ക് കാരണമാകാറുണ്ട്. ഇത്തരം സംഭവങ്ങൾ വാർത്തയാകുന്നതും പതിവാണ്. എന്നാൽ സ്വന്തം കക്ഷത്തിൽ നിന്നും മുലപ്പാൽ പുറത്തു വരുന്ന അനുഭവം പങ്കുവക്കുന്ന ഒരു അമ്മയുടെ വീഡിയോയാണ് ഇപ്പോൾ സൈബർ ഇടത്തെ ചർച്ചാ വിഷയം. ഇൻസ്റ്റഗ്രാം ഉപയോക്താവും വസ്ത്ര കമ്പനി ഉടമയുമായ ലിൻഡ്‌സെയാണ് ഇത്തരത്തിൽ ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.  

വീഡിയോ വൈറലായതിനു പിന്നാലെ തന്നെ ഇതിനെ കുറിച്ചുള്ള ചർച്ചകളും സൈബർ ലോകത്ത് ചൂടുപിടിച്ചിരിക്കുകയാണ്. തന്‍റെ ആദ്യ കുഞ്ഞിനെ പ്രസവിച്ച ശേഷം മുലയൂട്ടുമ്പോഴാണ് താൻ ഇക്കാര്യം ശ്രദ്ധിച്ചതെന്ന് ലിൻഡ്‌സെ പറയുന്നു. 

മുലയൂട്ടുമ്പോൾ കുഞ്ഞിന്‍റെ തലമുടി നനയുന്നതായി ശ്രദ്ധയിൽപെട്ടു. കക്ഷത്തിൽ നിന്നുണ്ടായ വിയർപ്പിനെ തുടർന്നായിരിക്കും ഇതെന്നാണ് ആദ്യം കരുതിയത്. എന്നാൽ കക്ഷത്തു നിന്നും മുലപ്പാൽ ചുരത്തുന്നുണ്ടെന്ന സത്യം പിന്നീടാണ് തിരിച്ചറിഞ്ഞതെന്നും അവർ പറയുന്നു. 

ഇതോടെ ആശുപത്രിയിൽ സഹായം തേടിയെന്നും അവർ പറഞ്ഞു. സ്‌തന കോശങ്ങൾക്ക് കക്ഷം വരെ വളരാൻ കഴിയുന്നതിനാലാണ് ഇത്തരം ഒരു അനുഭവമെന്നാണ് ഡോക്‌ടർമാർ വിലയിരുത്തുന്നത്. 

1999ൽ പ്രസിദ്ധീകരിച്ച മായോ ക്ലിനിക് പ്രൊസീഡിങ്‌സ് എന്ന ജേർണലിലെ ഒരു പ്രബന്ധത്തിൽ ആറ് ശതമാനം സ്ത്രീകൾക്ക് ഇത്തരത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പറയുന്നുണ്ട്. പോളിമാസ്റ്റിയ എന്നാണ് ഇതിനെ വിളിക്കുന്നത്. ഗർഭിണിയാകുമ്പോൾ മാത്രമേ കക്ഷത്തിലൂടെയുള്ള അധിക പാലിനെ കുറിച്ചുള്ള അറിവ് സ്ത്രീകൾക്കും ലഭിക്കു.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF

മൂന്നാറിൽ എട്ട് വയസുകാരിയുടെ മരണം കൊലപാതകം

ഇടുക്കി: മൂന്നാർ ഗുണ്ടുമലയിൽ എട്ട് വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് വിലയിരുത്തൽ. പ്രത്യേക അന്വേഷണ സംഘം നടത്തിയ ഡമ്മി പരീക്ഷണത്തിലാണ് കൊലപാതക സാധ്യത തെളിഞ്ഞത്. ഇതോടെ കേസിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് നീങ്ങി. 

ഡമ്മി പരീക്ഷണത്തിൽ കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പ്ലാസ്റ്റിക് വള്ളിക്ക് കുട്ടിയുടെ ഭാരം താങ്ങാൻ കഴിയില്ലെന്ന് കണ്ടെത്തി. ഇതാണ് കേസിൽ വഴിത്തിരിവാകുന്നത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആരോ കഴുത്തിൽ കയർ കെട്ടി തൂക്കിയതാകാമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. രണ്ടര വര്‍ഷം മുമ്പാണ് എട്ട് വയസുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

2019 സെപ്റ്റംബര്‍ ഒൻപതിനാണ് കണ്ണന്‍ ദേവന്‍ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് ബെന്‍മൂര്‍ ഡിവിഷനില്‍ പെണ്‍കുട്ടിയെ വീടിനുള്ളില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടി പലതവണ പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയതോടെയാണ് ദുരൂഹത ഉയര്‍ന്നത്. 

അന്നത്തെ മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി നിയോഗിച്ചെങ്കിലും അന്വേഷണത്തില്‍ തുമ്പുണ്ടായില്ല. കഴിഞ്ഞ വര്‍ഷം ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എ ജി ലാലിന്‍റെ നേതൃത്വത്തിലുള്ള പുതിയ സംഘത്തിന് അന്വേഷണ  ചുമതല കൈമാറി. 

തുടരന്വേഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം പൊലീസ് ഡമ്മി പരീക്ഷണം നടത്തി. കുട്ടിയുടെ  തൂക്കത്തിനു സമാനമായ ഭാരമുള്ള  ഡമ്മിയാണ്  ഉപയോഗിച്ചത്. കഴുത്തില്‍ കുരുങ്ങിയിരുന്ന പ്ലാസ്റ്റിക് വള്ളിയുടെ അതേവലുപ്പത്തിലുള്ള വള്ളിയും ഇതിനായി ഉപയോഗിച്ചു. കുട്ടിയുടെ ഭാരം 28 കിലോയായിരുന്നു.

20 കിലോ ഉയര്‍ത്തിയപ്പോള്‍ തന്നെ വള്ളി പൊട്ടിവീണു. കുട്ടി മരിച്ചു കിടന്ന മുറിയുടെ മച്ചില്‍ കയര്‍ കുരുക്കണമെങ്കില്‍ ഏണിയോ കസേരയോ വേണമായിരുന്നു. എന്നാല്‍ മരണ സമയത്ത് മുറിയില്‍ ഇത്തരം സാധനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഈ രണ്ടു കാരണങ്ങളാണ് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാം എന്ന സംശയമുണര്‍ത്തുന്നത്. 

Share it:

Health

Viral

Post A Comment: