www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാമുകിയുടെ ഭർത്താവിനെ കണ്ട് ഓടിക്കയറിയത് പട്ടിക്കൂട്ടിൽ; പട്ടികടിയേറ്റ കാമുകൻ ആശുപത്രിയിൽ

Share it:


കണ്ണൂർ: കാമുകിയുടെ ഭർത്താവിനെ കണ്ട് ഇറങ്ങിയോടി പട്ടിക്കൂട്ടിൽ കയറിയ യുവാവിനെ പട്ടി കടിച്ചു. കണ്ണൂർ ജില്ലയിലെ ഒരു നഗരത്തിലാണ് നാട്ടിലെ അറിയപ്പെടുന്നയാൾ പട്ടികടിയേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്. നഗരത്തിൽ ജോലി ചെയ്യുന്ന ഭർത്താവ് രാവിലെ ട്രെയിനിലാണ് ജോലി സ്ഥലത്തേക്ക് പുറപ്പെടുന്നത്. ഒന്നര മണിക്കൂർ ദൂരം ട്രെയിനിൽ യാത്ര ചെയ്‌താലെ ഭർത്താവിന് ജോലി സ്ഥലത്തെത്താൻ സാധിക്കു.  

ഇത്തരത്തിൽ അതിരാവിലെ ട്രെയിൻ പിടിക്കാനായി ഭർത്താവ് വീട് വിട്ടിറങ്ങുന്നതോടെയാണ് ഭാര്യാ കമുകൻ പിൻവാതിലിലൂടെ വീടിനുള്ളിലെത്തുന്നത്. പിന്നെ കലാപരിപാടികളൊക്കെ കഴിഞ്ഞ് മടങ്ങുന്നത് വൈകിട്ടാണ്. 

പതിവായി നടക്കുന്ന ഈ പരിപാടികൾക്കിടെ ഭർത്താവ് അപ്രതീക്ഷിതമായി വീട്ടിലേക്ക് തിരിച്ചെത്തിയതാണ് കാമുകനെയും വീട്ടമ്മയെയും ഞെട്ടിച്ചു കളഞ്ഞത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. ഭർത്താവ് പോയതിനു പിന്നാലെ തന്നെ യുവാവ് കാമുകിയെ കാണാൻ വീട്ടിലെത്തിയിരുന്നു. ഇരുവരും കിടപ്പറയിൽ സൊറ പറഞ്ഞിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി കോളിങ് ബെൽ മുഴങ്ങിയത്. പുറത്തേക്ക് നോക്കിയപ്പോൾ ഭർത്താവാണ്. 

കള്ളി പൊളിഞ്ഞല്ലോയെന്ന് വിചാരിച്ച് ഭാര്യയും കാമുകനും വെപ്രാളപ്പെട്ടു. റെയിൽവെ സ്റ്റേഷനിൽ നിന്നപ്പോൾ വയറിനു സുഖമില്ലാതെ വന്നതോടെയാണ് ഭർത്താവ് അതിവേഗം തിരിച്ചെത്തിയത്. ഭാര്യ വാതിൽ തുറന്നയുടൻ ഭർത്താവ് ബാത്ത്റൂമിലേക്ക് ഓടുകയും ചെയ്‌തു. അവസരം നോക്കി കാമുകൻ വസ്ത്രമെടുത്ത് പുറത്തേക്ക് ചാടി. പക്ഷേ ഓട്ടത്തിനിടെ ഒളിച്ചിരിക്കാൻ ചെന്നു കയറിയത് പട്ടിക്കൂട്ടിൽ. 

അപ്രതീക്ഷിതമായി കൂട്ടിലെത്തിയ അതിഥിയെ പട്ടി വെറുതെ വിട്ടില്ല. തലങ്ങും വിലങ്ങും കടിച്ചു പറിച്ചതോടെ കാമുകൻ ജീവനും കൊണ്ട് ഓടി രക്ഷപെട്ടു. പട്ടിയുടെ ഒച്ച കേട്ടുകൊണ്ടാണ് ശുചിമുറിയിലായിരുന്ന ഭർത്താവ് ഇറങ്ങി വരുന്നത്. എന്ത് പറ്റിയെന്ന് ചോദിച്ചപ്പോൾ ഭാര്യ പട്ടിയെ കുറ്റം പറഞ്ഞു. ഇത് വിശ്വസിച്ച ഭർത്താവ് അടുത്ത ട്രെയിൻ പിടിക്കാൻ പോകുകയും ചെയ്‌തു. എന്നാൽ ഗുരുരമായി പരുക്കേറ്റ കാമുകൻ നഗരത്തിലെ ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

നാദിർഷയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ സംവിധായകൻ നാദിർഷായെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു. നടൻ ദിലീപിന്‍റെ സുഹൃത്ത് കൂടിയായ നാദിർഷായെ മൂന്ന് മണിക്കൂറോളമാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്‌തത്. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള പദ്ധതി ദിലീപ് നാദിർഷായുമായി പങ്കുവച്ചിരുന്നുവോ എന്ന കാര്യമാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചതെന്നാണ് വിവരം. 

നേരത്തെ ദിലീപിനെ അനുകൂലിച്ച് നാദിർഷാ ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇരുവരും തമ്മിൽ വർഷങ്ങളുടെ ബന്ധമുണ്ട്. ഇതിനിടെ ദിലീപിന്‍റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇന്നലെ ദിലീപിന്‍റെ ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ ചോദ്യം ചെയ്തിരുന്നു. കണക്കിൽ പെടാത്ത ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ഇദ്ദേഹത്തോട് ചോദിച്ചറിഞ്ഞതായാണ് വിവരം. 

കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്‍റെ സഹോദരൻ അനൂപിനോട് തിങ്കളാഴ്ച്ച ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് അനൂപിനോട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല. നോട്ടീസും കൈപ്പറ്റിയില്ല. ഇതോടെ ഇവരുടെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് പതിച്ചു. ദിലീപിന്‍റെ സഹോദരി ഭർത്താവ് സുരാജിനേയും ദിലീപിനെയും അടുത്ത ദിവസം വിളിക്കും. 

ഈ പ്രതികളുടെ ഫോൺ പരിശോധന ഫലം ഉടൻ ലഭിക്കും. കേസിൽ ഇത് നിർണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. അതേ സമയം, വധഗൂഢാലോചനാ കേസിൽ, എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്‍റെ വാദം. 


Share it:

Viral

Post A Comment: