www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കിഴക്കമ്പലത്ത് സി.പി.എം പ്രവർത്തകരുടെ മർദനത്തിനിരയായ ട്വന്‍റി 20 പ്രവർത്തകൻ മരിച്ചു

Share it:



കൊച്ചി: സി.പി.എം പ്രവർത്തകരുടെ ക്രൂര മർദനത്തിനിരയായി ചികിത്സയിലായിരുന്ന ട്വന്‍റി 20 പ്രവർത്തകൻ മരിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിൽ ചായാട്ടുഞാലിൽ സി.കെ. ദീപു (38) ആണ് മരിച്ചത്.

ശനിയാഴ്ച്ച നടന്ന ലൈറ്റ് അണയ്ക്കൽ പ്രതിഷേധത്തിനിടെയാണ് ദീപുവിനെ സി.പി.എം. പ്രവർത്തകർ മർദിച്ചത്. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്‌തിരുന്നു. പറാട്ടുവീട് സൈനുദീൻ സലാം, പറാട്ടു ബിയാട്ടു വീട്ടിൽ അബ്ദുൾ റഹ്‌മാൻ, നെടുങ്ങാടൻ ബഷീർ, അസീസ് വലിയ പറമ്പിൽ എന്നിവരാണ് അറസ്റ്റിലായത്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

നാദിർഷയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ സംവിധായകൻ നാദിർഷായെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു. നടൻ ദിലീപിന്‍റെ സുഹൃത്ത് കൂടിയായ നാദിർഷായെ മൂന്ന് മണിക്കൂറോളമാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്‌തത്. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള പദ്ധതി ദിലീപ് നാദിർഷായുമായി പങ്കുവച്ചിരുന്നുവോ എന്ന കാര്യമാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചതെന്നാണ് വിവരം. 

നേരത്തെ ദിലീപിനെ അനുകൂലിച്ച് നാദിർഷാ ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇരുവരും തമ്മിൽ വർഷങ്ങളുടെ ബന്ധമുണ്ട്. ഇതിനിടെ ദിലീപിന്‍റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇന്നലെ ദിലീപിന്‍റെ ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ ചോദ്യം ചെയ്തിരുന്നു. കണക്കിൽ പെടാത്ത ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ഇദ്ദേഹത്തോട് ചോദിച്ചറിഞ്ഞതായാണ് വിവരം. 

കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്‍റെ സഹോദരൻ അനൂപിനോട് തിങ്കളാഴ്ച്ച ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് അനൂപിനോട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല. നോട്ടീസും കൈപ്പറ്റിയില്ല. ഇതോടെ ഇവരുടെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് പതിച്ചു. ദിലീപിന്‍റെ സഹോദരി ഭർത്താവ് സുരാജിനേയും ദിലീപിനെയും അടുത്ത ദിവസം വിളിക്കും. 

ഈ പ്രതികളുടെ ഫോൺ പരിശോധന ഫലം ഉടൻ ലഭിക്കും. കേസിൽ ഇത് നിർണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. അതേ സമയം, വധഗൂഢാലോചനാ കേസിൽ, എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്‍റെ വാദം. 



Share it:

Kerala

Post A Comment: