www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പത്ത് വയസുകാരന് പീഡനം; 67 കാരന് എട്ട് വർഷം തടവ്

Share it:



തിരുവനന്തപുരം: പുസ്‌തകം വാങ്ങാനായി കടയിലെത്തിയ പത്ത് വയസുകാരനെ പീഡിപ്പിച്ച കേസിൽ വ്യാപാരിക്ക് എട്ട് വർഷം തടവ് ശിക്ഷ. കടകംപള്ളി അണമുഖം ഉഭരോമ വീട്ടിൽ ഉത്തമ (67) നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി എട്ട് വർഷം കഠിന തടവും  അമ്പതിനായിരം രൂപ പിഴയും വിധിച്ചത്.  

പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണം. 2015 മാർച്ച് 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുമാരപുരത്തെ പ്രതിയുടെ കടയിലെത്തിയ അഞ്ചാം ക്ലാസുകാരനായ കുട്ടിയാണ് പീഡനത്തിനിരയായത്. കടയിൽ പുസ്തകം വാങ്ങാനെത്തിയതായിരുന്നു പത്തുവയസുകാരൻ. പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്നും കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി.

സംഭവത്തിൽ ഭയന്ന കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞില്ല. കുട്ടി വിഷമിച്ചിരിക്കുന്നത് കണ്ട് വീട്ടുകാർ ആവർത്തിച്ച് ചോദിച്ചപ്പോഴാണ് അമ്മയോട് വിവരം പറഞ്ഞത്. വീട്ടുകാർ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്ന് ബീജത്തിന്‍റെ അംശം ശാസ്ത്രീയ പരിശോധനയിൽ ലഭിച്ചിരുന്നു.

ചെറുമകന്‍റെ പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തിൽ നിരീക്ഷിച്ചു. ഇരയും വീട്ടുകാരും അനുഭവിച്ച വേദന കാണാതിരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇരയക്ക് പിഴ തുകയ്ക്ക് പുറമെ സർക്കാർ നഷ്ടപരിഹാരം നൽക്കണമെന്നും കോടതി വിധിയിലുണ്ട്. 14 സാക്ഷികളും 16 രേഖകളും അഞ്ച് തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

സ്വർണവിലയിൽ ഇടിവ് 

തിരുവനന്തപുരം: തുടർച്ചയായ വർധനവിനു ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. 4680 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില. ഇന്ന് 50 രൂപ കുറഞ്ഞ് 4630 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില.

ഒരു പവൻ സ്വർണത്തിന്  400 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് വില 37440 രൂപയായിരുന്നു. ഇന്ന് പവന് 37040 രൂപയാണ്. 

18 കാരറ്റ് വിഭാഗത്തിലും സ്വർണത്തിന് വില ഇന്ന് കുത്തനെ കുറഞ്ഞു. 3825 രൂപയാണ് ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് വില. ഇന്നലെ ഗ്രാമിന് 3865 രൂപയും പവന് 30920 രൂപയുമായിരുന്നു വില. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്.18 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില പവന് 30600 രൂപയാണ്. വെള്ളി ഗ്രാമിന് 69 രൂപയാണ്  ഇന്നത്തെ വില. ഹോൾമാർക്ക് വെള്ളിയുടെ വില ഇന്നത്തെ 100 രൂപയാണ്. ഇവയുടെ വിലയിൽ ഇന്ന് മാറ്റമുണ്ടായില്ല.


Share it:

Crime

Post A Comment: