www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വഴിയാത്രക്കാരിയെ കടന്നു പിടിച്ചു; ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ

Share it:



പാലക്കാട്: റോഡിലൂടെ നടന്നു പോയ സ്ത്രീയെ കടന്നു പിടിച്ച ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. ചെത്തല്ലൂരിൽ ഒരാഴ്ച്ച മുമ്പ് നടന്ന സംഭവത്തിലാണ് പ്രതി പിടിയിലായത്. അലനല്ലൂര്‍ പുത്തൂര്‍ ആലായന്‍ ഉമ്മര്‍ ഫാറൂഖിനെ (24) യാണ് നാട്ടുകല്‍ പൊലീസ് പിടികൂടിയത്. 

ഇയാൾ സ്ത്രീയെ നിരന്തരം ശല്യം ചെയ്‌തിരുന്നതായി പൊലീസ് പറഞ്ഞു. ശല്യം സഹിക്കവയ്യാതെയാണ് പൊലീസിൽ പരാതി നൽകിയത്. പ്രതിയെ  റിമാന്‍ഡ് ചെയ്‌തു. നാട്ടുകല്‍ സി.ഐ. സിജോ വര്‍ഗീസിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

എ.എസ്.ഐയെ പഞ്ഞിക്കിട്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥ

കോട്ടയം: പഞ്ചാരയടി ഭാര്യ പൊക്കിയതോടെ വാട്‌സാപ്പിൽ ബ്ലോക്ക് ചെയ്‌ത എ.എസ്.ഐ വനിതാ പൊലീസ് ഉദ്യോഗസ്ഥ പഞ്ഞിക്കിട്ടു. കോട്ടയം ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങൾ നടന്നത്. ഇതോടെ വനിതാ ഉദ്യോഗസ്ഥയ്ക്കും എ.എസ്.ഐയ്ക്കും സ്ഥലം മാറ്റം നൽകി ഡിപ്പാർട്ട്മെന്‍റ് തലയൂരി. എന്നാൽ സംഭവം ജില്ലയിലെ പൊലീസ് സേനക്കാകെ മാനക്കേടുണ്ടാക്കിയിരിക്കുകയാണ്. 

വിവാഹിതനായ എ.എസ്.ഐയും വനിതാ ഉദ്യോഗസ്ഥയും തമ്മിലുണ്ടായിരുന്ന പരിധിവിട്ട ബന്ധമാണ് സംഭവങ്ങളിലേക്ക് നയിച്ചതെന്നാണ് വിവരം. ഇരുവരും തമ്മിൽ നാളുകളായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. വാട്‌സാപ്പിലൂടെ അശ്ലീല സന്ദേശങ്ങളും ഇവർ കൈമാറിയിരുന്നു. അതിരാവിലെ മുതൽ അർധരാത്രി വരെ വാട്‌സാപ് ചാറ്റിൽ ഇരുവരും സന്ദേശങ്ങൾ കൈമാറുന്നത് പതിവായിരുന്നു.

കഴിഞ്ഞ ദിവസം പതിവുപോലെ വനിതാ ഉദ്യോഗസ്ഥ എഎസ്‌ഐയുടെ ഫോണിലേക്ക് വാട്‌സ് ആപ്പിലൂടെ സന്ദേശമയച്ചു. ഇത് എഎസ്‌ഐയുടെ ഭാര്യ കയ്യോടെ പിടികൂടി. ഭാര്യയുടെ ചോദ്യം ചെയ്യല്‍ കടുത്തതോടെ എഎസ്‌ഐ തന്‍റെ ഫോണിലേക്കുള്ള പൊലീസുകാരിയുടെ നമ്പര്‍ വാട്‌സ് ആപ്പിലും കോളിലും ബ്ലോക്ക് ചെയ്തു.

തുടര്‍ന്നു പിറ്റേന്ന് സ്റ്റേഷനില്‍ എത്തിയ ഇവരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും പൊലീസുകാരി എഎസ്‌ഐയെ കൈവയ്ക്കുകയുമായിരുന്നു. ഇതോടെ സംഭവം ഒതുക്കി തീര്‍ക്കാന്‍ പോലീസുകാര്‍ ശ്രമിച്ചെങ്കിലും സംഗതി പുറത്തറിഞ്ഞു. 

സേനയ്ക്കു നാണക്കേടുണ്ടായ സംഭവത്തില്‍ ഇരുവരെയും സ്ഥലം മാറ്റി. സംഭവത്തില്‍ അഞ്ച് ദിവസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയോട് ജില്ലാ പൊലീസ് ചീഫ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേയാണ് സ്‌പെഷല്‍ ബ്രാഞ്ചിന്‍റെ ഡിവൈഎസ്പിയുടെ അന്വേഷണവും നടക്കുന്നുണ്ട്. 

Share it:

Crime

Post A Comment: