www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഓട്ടോറിക്ഷ മറിഞ്ഞ് വയോധികൻ മരിച്ചു

Share it:



ഇടുക്കി: പുരയിടത്തിലേക്ക് പോയ ഓട്ടോറിക്ഷ മറിഞ്ഞ് റിട്ട. എസ്റ്റേറ്റ് സൂപ്പർവൈസർ മരിച്ചു. ഇടുക്കി പാമ്പനാറിനു സമീപം തെപ്പക്കുളത്ത് ഞായറാഴ്ച്ച രാവിലെ എട്ടിനായിരുന്നു അപകടം. ചിദംബരം എസ്റ്റേറ്റിൽ താമസിക്കുന്ന ചിന്നസ്വാമി (68) ആണ് മരിച്ചത്. ചിന്ന സ്വാമിയുടെ ഭാര്യ സരസ്വതി (63), ഡ്രൈവർ ആനന്ദ് (26) എന്നിവർക്ക് പരുക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  

ഞായറാഴ്ച്ച രാവിലെ ലാണ്‍ഡ്രത്തെ പറമ്പിലേക്ക് പോകവെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ലാന്‍ഡ്രം തെപ്പക്കുളത്ത് വച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ചിന്നസ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. 

സരസ്വതിയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആനന്ദിനെ പീരുമേട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അയ്യപ്പരാജ്, സുന്ദര്‍രാജ് എന്നവരാണ് ചിന്നസ്വാമിയുടെ മക്കള്‍. മരുമക്കള്‍: കീര്‍ത്തന, നവമണി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4


Share it:

Idukki

Post A Comment: