www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബന്ധുവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനിൽ നിന്നും വീണ് മരിച്ചു

Share it:



തിരുവല്ല: ബന്ധുവിനെ യാത്രയാക്കാൻ എത്തിയ യുവതി ട്രെയിനിൽ നിന്നും വീണ് മരിച്ചു. തിരുവല്ല റെയിൽവെ സ്റ്റേഷനിൽ ഇന്നു രാവിലെയായിരുന്നു അപകടം. കുന്നന്താനം ചെങ്ങരൂർചിറ സ്വദേശിനി അനു ഓമനക്കുട്ടൻ (32) ആണ് മരിച്ചത്. 

രാവിലെ 11ന് ശബരി എക്‌സ്പ്രസിന്‍റെ അടിയിൽപെട്ടാണ് യുവതി മരിച്ചത്. ബന്ധുവിനെ യാത്രയാക്കാനെത്തിയ അനു ഇവർക്കൊപ്പം ട്രെയിനിൽ കയറിയിരുന്നു. തിരിച്ചിറങ്ങുമ്പോൾ ട്രെയിൻ നീങ്ങിയതോടെ അനു ട്രെയിനിനു അടിയിൽപെട്ടു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

ഹണി ട്രാപ്; കൊച്ചി സ്വദേശിനി പിടിയിൽ

കൊച്ചി: നഗരത്തിൽ ഹോട്ടൽ ഉടമയെ തന്ത്രപൂർവം ഹണിട്രാപ്പിൽപെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. കൊച്ചി മട്ടാഞ്ചേരിയിലാണ് സംഭവം. ഫോർട്ട് കൊച്ചി സ്വദേശിനി റിൻസിനയാണ് പിടിയിലായത്. ആശുപത്രിയിലേക്ക് വിളിച്ചു വരുത്തി ഹോട്ടൽ ഉടമയെ ട്രാപ്പിൽപെടുത്താനായിരുന്നു ശ്രമം. സമാനമായി കഴിഞ്ഞ മാസം മാത്രം റിൻസിനക്കെതിരെ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

പരാതിക്കാരനായ ഹോട്ടൽ ഉടമയെ തന്ത്രപൂർവമാണ് ഇവർ വലയിലാക്കിയത്. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അഭിനയിച്ച റിൻസിന ആശുപത്രിയിൽ അഡ്മിറ്റായി. തുടർന്ന് തന്ത്രപൂർവം ഹോട്ടൽ ഉടമയെ ആശുപത്രി മുറിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇയാൾ ആശുപത്രിയിലെ മുറിയിലെത്തിയതോടെ ഒരുമിച്ചുള്ള ദൃശ്യം പകർത്തി. 

ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. റിൻസിയുടെ കാമുകന്‍റെ കൂടി സഹായത്തോടെയായിരുന്നു തട്ടിപ്പ്. വീണ്ടും പണം തട്ടാനുള്ള നീക്കം ആരംഭിച്ചതോടെ ഹോട്ടൽ ഉടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സമാനമായി മുമ്പും ഹണി ട്രാപ്പ് കേസുകളിൽ അകപ്പെട്ടിട്ടുള്ള ആളാണ് റിൻസിന. മുമ്പ് ഗർഭിണിയാണെന്ന് പറഞ്ഞ് പണം തട്ടിയ കേസിലും ഇവർപ്രതിയാണ്. ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ഗർഭിണിയായെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്. 


Share it:

Kerala

Post A Comment: