www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മരണത്തിനു തൊട്ടു മുമ്പ് മനുഷ്യനിൽ സംഭവിക്കുന്നതെന്ത് ?

Share it:

changes-in-human-beings-just-before-death


ന്യൂയോർക്ക്: മരണത്തിനു തൊട്ടുമുമ്പ് മനുഷ്യ മനസിൽ എന്താണ് തോന്നുകയെന്ന് കണ്ടെത്തി ഗവേഷകർ. മരണ സമയത്ത് ഒരു വ്യക്തിയുടെ മസ്തിഷ്ക പ്രവർത്തനം വിജയകരമായി പിടിച്ചെടുത്തുകൊണ്ടാണ് ഇത്തരം ഒരു കണ്ടെത്തലിലേക്ക് കടന്നത്. യുഎസിലെ ലൂയിസ്വില്ലെ സര്‍വകലാശാലയിലാണ് പഠനം നടന്നത്. 

അപസ്മാരം ബാധിച്ച 87 വയസുള്ള ഒരു രോഗിയുടെ തലച്ചോറിനെ ഇലക്ട്രോ എന്‍സെഫലോഗ്രാഫി ഉപയോഗിച്ച് ഡോക്ടര്‍ ചികിത്സിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, ഈ റെക്കോര്‍ഡിംഗുകള്‍ക്കിടയില്‍, പ്രതീക്ഷിക്കാതെ രോഗി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ഇതാണ് പുതിയ കണ്ടെത്തലുകൾക്ക് കാരണമായത്.  

ഫ്രണ്ടിയേഴ്സ് ഇന്‍ ഏജിംഗ് ന്യൂറോ സയന്‍സില്‍ പ്രസിദ്ധീകരിച്ച ഈ പഠനം മരണസമയത്ത് നമ്മുടെ തലച്ചോറില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് ഒരു പുതിയ തിരിച്ചറിവ് നല്‍കുന്നു. മരണസമയത്ത്, ഒരു വ്യക്തിയുടെ ജീവിതത്തിലെ അതുവരെയുണ്ടായിരുന്ന പ്രിയ നിമിഷങ്ങള്‍ ഒരു സിനിമ കണക്കെ അവരുടെ കണ്‍മുമ്പില്‍ മിന്നിമറയുമെന്നാണ് പുതിയ പഠനം പറയുന്നത്. മരണത്തിന് മുന്‍പായി അവര്‍ കടന്നുപോയ നിമിഷങ്ങളെ ഇലക്ട്രോഎന്‍സെഫലോഗ്രാഫി ഉപയോഗിച്ച് രേഖപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചു.

മരിക്കുന്നതിന് തൊട്ടുമുമ്പ് ആ മനുഷ്യനില്‍ കണ്ടെത്തിയ മസ്തിഷ്‌ക തരംഗങ്ങള്‍ ഗവേഷകര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു. അപ്പോഴാണ് ഈ പുതിയ കണ്ടുപിടിത്തം ഉണ്ടായത്. രോഗിയുടെ ഹൃദയം മസ്തിഷ്‌കത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നത് നിര്‍ത്തുന്നതിന് മുന്‍പുള്ള 30 സെക്കന്‍ഡുകള്‍, അയാളുടെ മസ്തിഷ്‌ക തരംഗങ്ങള്‍ സ്വപ്നം കാണുന്നതോ അല്ലെങ്കില്‍ ഓർമകള്‍ ചികഞ്ഞെടുക്കുന്നതോ പോലുള്ള അതേ പാറ്റേണുകള്‍ കാണിച്ചു. രോഗിയുടെ ഹൃദയമിടിപ്പ് നിലച്ചതിന് 30 സെക്കന്‍ഡുകള്‍ക്ക് ശേഷവും ഇത് തുടര്‍ന്നു, അതായത് രോഗി മരിച്ചതായി പ്രഖ്യാപിക്കപ്പെടുന്ന ഘട്ടത്തിന് ശേഷവും.

ഇതില്‍ കൂടുതല്‍ ആശ്ചര്യകരമായ കാര്യം, മരണത്തിന്‍റെ അവസാന നിമിഷങ്ങളിലും, അതിനുശേഷവും നമ്മുടെ മസ്തിഷ്‌കം സജീവമായി നിലകൊള്ളാമെന്നതാണ്. അതേസമയം കൃത്യമായി എപ്പോഴാണ് ഒരു വ്യക്തി മരിക്കുന്നത് എന്ന ചോദ്യം ഇപ്പോഴും നിലനില്‍ക്കുകയാണ്. മരണം സ്ഥിരീകരിക്കുന്നത് ഹൃദയമിടിപ്പ് നിലയ്ക്കുമ്പോഴോ, തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കുമ്പോഴോ എന്നത് ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb

വിദ്യാർഥികളുടെ ഗ്രൂപ്പിൽ അധ്യാപികയുടെ കിടപ്പറ രംഗം 

ഓഹിയോ: ഹൈസ്‌കൂൾ വിദ്യാർഥികളുടെ പഠന ഗ്രൂപ്പിൽ അധ്യാപികയുടെ കിടപ്പറ ദൃശ്യം. അമേരിക്കയിലെ ഓഹിയോയിലാണ് സംഭവം. സംഭവത്തിൽ അധ്യാപികയെ സ്‌കൂൾ അധികൃതർ സസ്പെൻഡ് ചെയ്‌തതായിട്ടാണ് റിപ്പോർട്ട്. 200 ഓളം വിദ്യാർഥികളുള്ള പഠന ഗ്രൂപ്പിലാണ് അധ്യാപികയുടെ കിടപ്പറ രംഗം വന്നത്. 

അധ്യാപികയും കാമുകനും ചേർന്നുള്ള സ്വകാര്യ ദൃശ്യങ്ങൾ അബദ്ധത്തിൽ അധ്യാപികയുടെ മൊബൈൽ ഫോണിൽ നിന്നു തന്നെയാണ് ഗ്രൂപ്പിലേക്ക് ലീക്ക് ആ‍യത്. ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. ക്ലിവ് ലാൻഡിലെ ജിൻ അക്കാദമിയിലെ അധ്യാപികയാണ് സസ്പെൻഷനിലായത്. സംഭവത്തിൽ ഫെബ്രുവരി 15നാണ് പൊലീസിനു വിവരം ലഭിക്കുന്നതെന്നാണ് പ്രദേശിക മാധ്യമമായ ഡബ്ലുകെവൈസി റിപ്പോർട്ട് ചെയ്യുന്നു. അധ്യാപികയ്ക്കെതിരെ നിലവിൽ കേസെടുത്തിട്ടില്ല. എന്നാൽ ക്ലീവ്‌ലാൻഡ് പൊലീസ് സെക്‌സ് ക്രൈംസ് യൂണിറ്റ് ഡിറ്റക്ടീവ് സംഘം സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 

എന്നാൽ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതുവരെ അധ്യാപിക വിദ്യാർഥികളുമായി ഇടപെടുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തന്‍റെ സ്വകാര്യ മൊബൈൽ ഫോണിൽ കിടപ്പറ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്നതായി അധ്യാപിക സമ്മതിച്ചു, എന്നാൽ താൻ അത് ആർക്കും ബോധപൂർവ്വം അയച്ചുനൽകിയിട്ടില്ലെന്ന് അധ്യാപിക പറഞ്ഞു. അധ്യാപികയുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാകാൻ സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാ വിദഗ്ധൻ പ്രാദേശിക വാർത്താ ഏജൻസിയോട് പറഞ്ഞു. 


Share it:

Health

Post A Comment: