www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1901) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

പുരോഹിതനു നാക്കുപിഴ; 25 വർഷത്തിനിടെ മാമോദീസ സ്വീകരിച്ചവർ വീണ്ടും സ്‌നാനം ഏൽക്കണം

Share it:



ന്യൂയോർക്ക്: പുരോഹിതന്‍റെ നാക്ക് പിഴകൊണ്ട് 25 വർഷത്തിനിടെ മാമോദീസ സ്വീകരിച്ചവർക്ക് വീണ്ടും മാമോദീസ സ്വീകരിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. അമേരിക്കയിലെ റോമൻ കത്തോലിക്ക പള്ളിയിലെ വൈദികനാണ് നാക്ക് പിഴവുണ്ടായത്.  

മാമോദീസക്ക് ഒടുവിലുള്ള ആശീർവാദത്തിനിടെയാണ് വൈദികന് നാക്കുപിഴയുണ്ടാകുന്നതായി ശ്രദ്ധയിൽപെട്ടത്. തെറ്റായ വാക്ക് ഉപയോഗിച്ചതിനാൽ പുരോഹിതൻ നടത്തിയ മാമോദീസകൾ എല്ലാം അസാധുവാകുമെന്നാണ് സഭ അറിയിച്ചത്. ഇതോടെ പുരോഹിതനിൽ നിന്നും 25 വർഷത്തിനിടെ മാമോദീസ സ്വീകരിച്ചവർ എല്ലാം ആശങ്കയിലായെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ആന്ദ്രേസ് ആരാംഗോ എന്ന പുരോഹിതനാണ് വിവാദത്തിലായിരിക്കുന്നത്. "ഞാൻ" നിങ്ങളെ ജ്ഞാന സ്‌നാനം ചെയ്യുന്നുവെന്നാണ് വത്തിക്കാൻ അംഗീകരിച്ച ആശീർവാദ വാചകം. എന്നാൽ "ഞങ്ങൾ" നിങ്ങളെ ജ്ഞാന സ്നാനം ചെയ്യുന്നുവെന്നാണ് പുരോഹിതൻ പതിവായി ഉപയോഗിച്ചിരുന്ന വാചകം. 

സഭയിലെ ഏറ്റവും പ്രാധാന്യമേറിയ ഒന്നാണ് മാമോദീസ. സഭാ അംഗത്വം ഉൾപ്പെടെ ലഭിക്കണമെങ്കിൽ മാമോദീസ നിർബന്ധവുമാണ്. മരണാനന്തരം സ്വർഗം ലഭിക്കണമെങ്കിൽ മാമോദീസ സ്വീകരിക്കണമെന്നാണ് വിശ്വാസം. തെറ്റ് മനസിലാക്കിയ പുരോഹിതൻ ശുശ്രൂഷ അവസാനിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്‍റെ മാമോദീസ അസാധുവായതോടെ നിരവധി പേർക്ക് വീണ്ടും സ്‌നാനം ഏൽക്കേണ്ടി വരുമെന്നാണ് ആശങ്ക. നിലവിൽ തന്‍റെ തെറ്റുകൾ കൊണ്ട് പ്രതിസന്ധിയിലായവരെ സഹായിക്കുകയാണ് പുരോഹിതൻ. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

മൂന്നാറിൽ എട്ട് വയസുകാരിയുടെ മരണം കൊലപാതകം

ഇടുക്കി: മൂന്നാർ ഗുണ്ടുമലയിൽ എട്ട് വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് വിലയിരുത്തൽ. പ്രത്യേക അന്വേഷണ സംഘം നടത്തിയ ഡമ്മി പരീക്ഷണത്തിലാണ് കൊലപാതക സാധ്യത തെളിഞ്ഞത്. ഇതോടെ കേസിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് നീങ്ങി.

ഡമ്മി പരീക്ഷണത്തിൽ കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പ്ലാസ്റ്റിക് വള്ളിക്ക് കുട്ടിയുടെ ഭാരം താങ്ങാൻ കഴിയില്ലെന്ന് കണ്ടെത്തി. ഇതാണ് കേസിൽ വഴിത്തിരിവാകുന്നത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആരോ കഴുത്തിൽ കയർ കെട്ടി തൂക്കിയതാകാമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. രണ്ടര വര്‍ഷം മുമ്പാണ് എട്ട് വയസുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

2019 സെപ്റ്റംബര്‍ ഒൻപതിനാണ് കണ്ണന്‍ ദേവന്‍ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് ബെന്‍മൂര്‍ ഡിവിഷനില്‍ പെണ്‍കുട്ടിയെ വീടിനുള്ളില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടി പലതവണ പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയതോടെയാണ് ദുരൂഹത ഉയര്‍ന്നത്. 

അന്നത്തെ മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി നിയോഗിച്ചെങ്കിലും അന്വേഷണത്തില്‍ തുമ്പുണ്ടായില്ല. കഴിഞ്ഞ വര്‍ഷം ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എ ജി ലാലിന്‍റെ നേതൃത്വത്തിലുള്ള പുതിയ സംഘത്തിന് അന്വേഷണ  ചുമതല കൈമാറി. 

തുടരന്വേഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം പൊലീസ് ഡമ്മി പരീക്ഷണം നടത്തി. കുട്ടിയുടെ  തൂക്കത്തിനു സമാനമായ ഭാരമുള്ള  ഡമ്മിയാണ്  ഉപയോഗിച്ചത്. കഴുത്തില്‍ കുരുങ്ങിയിരുന്ന പ്ലാസ്റ്റിക് വള്ളിയുടെ അതേവലുപ്പത്തിലുള്ള വള്ളിയും ഇതിനായി ഉപയോഗിച്ചു. കുട്ടിയുടെ ഭാരം 28 കിലോയായിരുന്നു.

20 കിലോ ഉയര്‍ത്തിയപ്പോള്‍ തന്നെ വള്ളി പൊട്ടിവീണു. കുട്ടി മരിച്ചു കിടന്ന മുറിയുടെ മച്ചില്‍ കയര്‍ കുരുക്കണമെങ്കില്‍ ഏണിയോ കസേരയോ വേണമായിരുന്നു. എന്നാല്‍ മരണ സമയത്ത് മുറിയില്‍ ഇത്തരം സാധനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഈ രണ്ടു കാരണങ്ങളാണ് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാം എന്ന സംശയമുണര്‍ത്തുന്നത്. 


Share it:

world

Post A Comment: