www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കരാട്ടെ ക്ലാസിന്‍റെ മറവിൽ പീഡനം; അധ്യാപകന് 16 വർഷം കഠിന തടവ്

Share it:



പാലക്കാട്: അവധി ദിവസം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്ലാസിനെന്ന പേരിൽ വിളിച്ചു വരുത്തി പീഡിപ്പിച്ച കരാട്ടെ അധ്യാപകന് 16 വർഷം കഠിന തടവ്. ഒറ്റപ്പാലം മനിശേരി സ്വദേശി ഗോപാലനെയാണ് പട്ടാമ്പി കോടതി ശിക്ഷിച്ചത്. 2018ലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിനിരയായത്.  

പ്രതിയുടെ ശിക്ഷണത്തിൽ കരാട്ടെ അഭ്യസിക്കുകയായിരുന്നു പെൺകുട്ടി. അവധി ദിവസം ക്ലാസുണ്ടെന്ന് പറഞ്ഞ് കുട്ടിയെ വിളിച്ചു വരുത്തിയ ശേഷം പീഡനത്തിനിരയാക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി തന്നെയാണ് വിവരം വീട്ടുകാരെ അറിയിച്ചത്. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തു.  പോക്സോ വകുപ്പ് ചുമത്തിയായിരുന്നു അറസ്റ്റ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

സ്വർണവിലയിൽ വൻ കുതിപ്പ് 

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഇന്ന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 37,440 രൂപയാണ് വില. രണ്ടു വർഷത്തിനിടെ സ്വർണത്തിന്‍റെ വില ഒറ്റ ദിവസം ഇത്രയും കൂടുന്നത് ആദ്യമാണ്. റഷ്യ - ഉക്രൈൻ സംഘർഷ സാധ്യതയെ തുടർന്ന് അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റമാണ് സ്വർണ വില കൂടാൻ കാരണം. 

സ്വർണവിലയിൽ ഇടിവും വർധനയും നേരിയതോതിൽ അടിക്കടി രേഖപ്പെടുത്തിയിരുന്ന മാസങ്ങളാണ് കഴിഞ്ഞു പോയത്. അതിന് ശേഷമാണ് ഈ വൻ കുതിപ്പ്. 4580 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില. ഇന്ന് 100 രൂപ കൂടി 4680 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില. ഒരു പവൻ സ്വർണത്തിന് വില 800 രൂപയാണ് വർധിച്ചത്. 

സമീപകാലത്ത് ഇത്രയും വില വർധിച്ചത് ആദ്യമായാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് വില 36640 രൂപയായിരുന്നു. ഇന്നത്തെ സ്വർണവില 22 കാരറ്റ് വിഭാഗത്തിൽ പവന് 37440 രൂപയാണ്. വെള്ളി ഗ്രാമിന് 69 രൂപയാണ്  ഇന്നത്തെ വില. ഹോൾമാർക്ക് വെള്ളിയുടെ വില ഇന്നത്തെ 100 രൂപയാണ്. ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായിട്ടില്ല.


Share it:

Crime

Post A Comment: