www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മേയർ ആര്യ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയും വിവാഹിതരാകുന്നു

Share it:


തിരുവനന്തപുരം: ബാലുശേരി എം.എൽ.എ കെ.എം. സച്ചിൻദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചെന്ന വിവരമാണ് പുറത്തുവിട്ടിരിക്കുന്നത്.

വിവാഹ തിയതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്‍റെ പിതാവ് കെഎം നന്ദകുമാർ പറഞ്ഞു. ഒരു മാസത്തിന് ശേഷവും വിവാഹം. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രൻ. പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആര്യ രാജേന്ദ്രൻ കോർപറേഷൻ തെരെഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി മത്സരിക്കുന്നതും മേയറാകുന്നതും. 

നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ പരാജയപ്പെടുത്തിയാണ് സച്ചിൻദേവ് ആദ്യമായി എംഎൽഎയാകുന്നത്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ ആണ് സച്ചിൻദേവ് വളർന്നത്. 

ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ബാലസംഘം, എസ്എഫ്ഐ പ്രവർത്തന കാലത് തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. സച്ചിൻദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിൻദേവ്. നിലവിൽ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി കൂടിയാണ്. 

കോഴിക്കോട് ഗവൺമെന്‍റ് ആർട്ട്സ് കോളെജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കോഴിക്കോട് ലോ കോളേജിൽ നിന്നും നിയമ ബിരുദവും സച്ചിൻദേവ് നേടിയിട്ടുണ്ട്. 21 -ാം വയസിലാണ് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ ആകുന്നത്. 

തിരുവനന്തപുരം ഓൾ സെയിന്‍റ്സ് കോളെജിൽ വിദ്യാർത്ഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ശ്രദ്ധ നേടിയത്. ബാല സംഘത്തിന്‍റെ സംസ്ഥാന പ്രസിഡന്‍റും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ് ആര്യ. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

പ്ലസ് ടു വിദ്യാർഥി ഹോട്ടലിനു മുകളിൽ തൂങ്ങി മരിച്ച നിലയിൽ

പത്തനംതിട്ട: ഹോട്ടലിനു മുകളിൽ പ്ലസ് ടു വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വരന്തപ്പിള്ളി ചുക്കേരി അലോൻസോ ജോജി (18) ആണ് മരിച്ചത്. റാന്നി സിറ്റാഡൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് മാസമായി ഹോട്ടൽ മുറിയിലായിരുന്നു താമസം. 

മൂന്നിനാണ് അലോൻസോ ഹോട്ടലിലെ 405-ാം നമ്പർ റൂമിൽ താമസം തുടങ്ങിയത്. ചൊവ്വാഴ്ച്ച രാത്രി 11.30ഓടെയാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  ഹോട്ടൽ കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു. 


Share it:

Kerala

Mostreaded

Post A Comment: