www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2008) Idukki (1926) Mostreaded (1617) Crime (1489) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഫെയ്‌സ് ബുക്ക് പരിചയം; പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Share it:



വെച്ചൂചിറ: ഫെയ്‌സ് ബുക്ക് പരിചയം മുതലാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ ഇടുക്കി സ്വദേശിയായ യുവാവ് അറസ്റ്റിൽ. ഇടുക്കി കൊക്കയാർ കൂട്ടിക്കൽ നാരകംപുഴ കളരിക്കൽ കെ.ജെ. നിസാമുദീൻ (നിസാം-20) ആണ് അറസ്റ്റിലായത്. മൂന്നു വർഷമായി ഇയാൾ പെൺകുട്ടിയെ പലയിടത്തും എത്തിച്ച് പീഡിപ്പിക്കുന്നതായി പൊലീസ് പറഞ്ഞു. 

ചൊവ്വാഴ്ച്ച മാതാവിനും സഹോദരനുമൊപ്പം ബസിൽ എരുമേലി സ്റ്റാൻഡിൽ ഇറങ്ങിയ പെൺകുട്ടി മാതാവിനോട് വഴക്കിട്ട് മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ കാണാതായതോടെ മാതാവ് പൊലീസിൽ പരാതി നൽകി.  

തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ മൊബൈൽ ഫോൺ ഇടുക്കിയിലെ പെരുവന്താനം പ്രദേശത്ത് പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇതോടെ പ്രതിയായ യുവാവിന്‍റെ സുഹൃത്ത് പെരുവന്താനം കൊടികുത്തി ചെറുപാറയിൽ താമസിക്കുന്നുണ്ടെന്നും പെൺകുട്ടിയെ യുവാവ് ഇവിടെ താമസിപ്പിച്ചിരിക്കുകയാണെന്നും കണ്ടെത്തുകയായിരുന്നു. 

തുടർന്നാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഫെയ്‌സ് ബുക്കിലൂടെ 2019ലാണ് ഇരുവരും തമ്മിൽ അടുപ്പത്തിലാകുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പെൺകുട്ടിയെ ഇയാൾ പലയിടത്തും എത്തിച്ച് പീഡിപ്പിച്ചിരുന്നു. വൈദ്യ പരിശോധന നടത്തിയ പെൺകുട്ടിയെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി മൊഴിയെടുത്തു. തുടർന്നാണ് യുവാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇൻസ്പെക്റ്റർ ജർലിൻ വി. സ്കറിയ, എ.എസ്.ഐ അച്ചൻകുഞ്ഞ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

നാദിർഷയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ സംവിധായകൻ നാദിർഷായെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു. നടൻ ദിലീപിന്‍റെ സുഹൃത്ത് കൂടിയായ നാദിർഷായെ മൂന്ന് മണിക്കൂറോളമാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്‌തത്. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള പദ്ധതി ദിലീപ് നാദിർഷായുമായി പങ്കുവച്ചിരുന്നുവോ എന്ന കാര്യമാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചതെന്നാണ് വിവരം. 

നേരത്തെ ദിലീപിനെ അനുകൂലിച്ച് നാദിർഷാ ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇരുവരും തമ്മിൽ വർഷങ്ങളുടെ ബന്ധമുണ്ട്. ഇതിനിടെ ദിലീപിന്‍റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇന്നലെ ദിലീപിന്‍റെ ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ ചോദ്യം ചെയ്തിരുന്നു. കണക്കിൽ പെടാത്ത ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ഇദ്ദേഹത്തോട് ചോദിച്ചറിഞ്ഞതായാണ് വിവരം. കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. 

ദിലീപിന്‍റെ സഹോദരൻ അനൂപിനോട് തിങ്കളാഴ്ച്ച ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് അനൂപിനോട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല. നോട്ടീസും കൈപ്പറ്റിയില്ല. ഇതോടെ ഇവരുടെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് പതിച്ചു. ദിലീപിന്‍റെ സഹോദരി ഭർത്താവ് സുരാജിനേയും ദിലീപിനെയും അടുത്ത ദിവസം വിളിക്കും. 

ഈ പ്രതികളുടെ ഫോൺ പരിശോധന ഫലം ഉടൻ ലഭിക്കും. കേസിൽ ഇത് നിർണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. അതേ സമയം, വധഗൂഢാലോചനാ കേസിൽ, എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്‍റെ വാദം. 


Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light