കോട്ടയം: നാല് വയസുകാരന്‍റെ തീപ്പെട്ടി കളി കാര്യമായപ്പോൾ കത്തി നശിച്ചത് വിലപിടിപ്പുള്ള വസ്‌തുക്കൾ സൂക്ഷിച്ചിരുന്ന അലമാര. ചങ്ങനാശേരി മാമ്മൂടിനു സമീപത്തായിരുന്നു സംഭവം. അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും, വിലപിടിപ്പുള്ള സാധനങ്ങളും കത്തി നശിച്ചു.
ഗൃഹനാഥന്‍റെ മകൻ തീപ്പെട്ടി ഉപയോഗിച്ച് കളിക്കുമ്പോഴാണ് അപകടം ഉണ്ടായത്. അബദ്ധത്തിൽ തീ അലമാരയിലേക്ക് പടരുകയായിരുന്നു. കുട്ടിയുടെ അമ്മ ഈ സമയത്ത് അടുക്കളയിലായതിനാൽ തീ പിടിച്ചത് അറിഞ്ഞില്ല. പുക ഉയരുന്നത് കണ്ട് സംശയം തോന്നി അമ്മ ഓടിയെത്തിയപ്പോഴേക്കും അലമാരയിൽ തീ പൂർണമായും പടർന്നിരുന്നു.
കുട്ടിയെ സമീപത്തു നിന്നും മാറ്റി തീ അണക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അയൽവാസികളും ഓടിയെത്തിയെങ്കിലും തീ കെടുത്താനായില്ല. പാസ് പോർട്ട് അടക്കമുള്ള രേഖകൾ, ലാപ് ടോപ്, 16,000 രൂപ, വസ്ത്രങ്ങൾ എന്നിവയാണ് കത്തി നശിച്ചത്. വെൽഡിങ് കരാർ ജോലിക്കാരനായ ഗൃഹനാഥൻ ഗേറ്റ് പണിക്കായി സാധനങ്ങൾ വാങ്ങാൻ ലഭിച്ച അഡ്വാൻസ് തുകയുൾപ്പെടെയാണ് കത്തി നശിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ഹണി ട്രാപ്; കൊച്ചി സ്വദേശിനി പിടിയിൽ
കൊച്ചി: നഗരത്തിൽ ഹോട്ടൽ ഉടമയെ തന്ത്രപൂർവം ഹണിട്രാപ്പിൽപെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. കൊച്ചി മട്ടാഞ്ചേരിയിലാണ് സംഭവം. ഫോർട്ട് കൊച്ചി സ്വദേശിനി റിൻസിനയാണ് പിടിയിലായത്. ആശുപത്രിയിലേക്ക് വിളിച്ചു വരുത്തി ഹോട്ടൽ ഉടമയെ ട്രാപ്പിൽപെടുത്താനായിരുന്നു ശ്രമം. സമാനമായി കഴിഞ്ഞ മാസം മാത്രം റിൻസിനക്കെതിരെ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
പരാതിക്കാരനായ ഹോട്ടൽ ഉടമയെ തന്ത്രപൂർവമാണ് ഇവർ വലയിലാക്കിയത്. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അഭിനയിച്ച റിൻസിന ആശുപത്രിയിൽ അഡ്മിറ്റായി. തുടർന്ന് തന്ത്രപൂർവം ഹോട്ടൽ ഉടമയെ ആശുപത്രി മുറിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇയാൾ ആശുപത്രിയിലെ മുറിയിലെത്തിയതോടെ ഒരുമിച്ചുള്ള ദൃശ്യം പകർത്തി.
ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. റിൻസിയുടെ കാമുകന്‍റെ കൂടി സഹായത്തോടെയായിരുന്നു തട്ടിപ്പ്. വീണ്ടും പണം തട്ടാനുള്ള നീക്കം ആരംഭിച്ചതോടെ ഹോട്ടൽ ഉടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സമാനമായി മുമ്പും ഹണി ട്രാപ്പ് കേസുകളിൽ അകപ്പെട്ടിട്ടുള്ള ആളാണ് റിൻസിന. മുമ്പ് ഗർഭിണിയാണെന്ന് പറഞ്ഞ് പണം തട്ടിയ കേസിലും ഇവർപ്രതിയാണ്. ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ഗർഭിണിയായെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്.
Post A Comment: