www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബജറ്റ് വിലയിൽ റിയൽമി 9 പ്രോ; ഇന്ന് മുതൽ വിപണിയിൽ

realme-9-pro
Share it:


മുംബൈ: ബജറ്റ് വിലയിൽ റിയൽമി 9 പ്രോ ഇന്നു മുതൽ വിപണിയിൽ. ഫ്ലിപ് കാർട്ട്, റിയൽമി.കോം വെബ്‌സൈറ്റുകളിലൂടെയും ഓഫ്‌ലൈൻ ചാനലുകളിലൂടെയും ബുധനാഴ്ച്ച ഉച്ചമുതൽ വിൽപന ആരംഭിക്കും. അടിസ്ഥാന 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയൻറ്റിനു 17999 രൂപ, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയൻറ്റിനു 20999 രൂപ എന്നിങ്ങനെയാണ് റിയൽമി 9 പ്രോയുടെ വിലകൾ. 

വിവിധ ബാങ്ക് ഓഫാറുകൾ ഉപയോഗിച്ച് വാങ്ങുമ്പോൾ 15999 രൂപയ്ക്ക് റിയൽമി 9 പ്രോ സ്വന്തമാക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. അറോറ ഗ്രീൻ, മിഡ്നൈറ്റ് ബ്ലാക്ക്, സൺറൈസ് ബ്ലൂ എന്നീ നിറങ്ങളിൽ ലഭ്യമാണ്. ലൈറ്റ് ഷിഫ്റ്റ് ഡിസൈനാണ് റിയൽമി 9 പ്രോയുടെ ഒരു ആകർഷണം.

നേരിട്ട് സൂര്യപ്രകാശം അല്ലെങ്കിൽ അൾട്രാവയലറ്റ് രശ്‌മികൾ പതിക്കുമ്പോൾ പിൻ പാനലുകളുടെ നിറം ഇളം നിലയിൽ നിന്ന് ചുവപ്പുലേക്ക് മാറുന്നതാണ് ലൈറ്റ് ഷിഫ്റ്റ് ഡിസൈൻ. ഇത് പക്ഷെ സൺറൈസ് ബ്ലൂ കളർ ഓപ്‌ഷനിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 

റിയൽമി 9 പ്രോ 

ആൻഡ്രോയിഡ് 12 അടിസ്ഥാനമായ റിയൽമി UI 3.0 സ്‌കിന്നിലാണ് റിയൽമി 9 പ്രോ 5 ജി പ്രവർത്തിക്കുന്നത്. 120 HZ (6 ലെവൽ അഡാപ്റ്റീവ്) റിഫ്രഷ് റേറ്റുള്ള 6.6 - ഇഞ്ച് ഫുൾ-HD + എൽസിഡി പാനൽ ഡിസ്‌പ്ലെയാണ്. 

ആൻഡ്രിനോ 619 ജിപിയും 8 ജിബി വരെ റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒക്ട കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 695 SoC ആണ് പ്രൊസസർ. മെഗാപിക്‌സൽ പ്രൈമറി സെൻസറും f1.79 ലൈൻസും 8 മെഗാപിക്‌സൽ വൈഡ് ആംഗിൾ ഷൂട്ടറും 2 മെഗാപിക്‌സൽ മാക്രോയും ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് റിയൽമി 9 പ്രോ 5 ജിയിൽ. 

സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 16 മെഗാപിക്‌സൽ സെൽഫി ക്യാമറ ക്രമീകരിച്ചിട്ടുണ്ട്. 33W ഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററിയാണ്. 95 ഗ്രാം ഭാരവുമുള്ള റിയൽമി 9 പ്രോ 5 ജിയ്ക്ക് 5 ജി, 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് v5.2  ജിപിഎസ്/എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്‌ഷനുകൾ.     

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF


Share it:

Tech

Post A Comment: