www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തെങ്ങിനു മുകളിലേക്ക് ഓടിക്കയറി തെയ്യം; വീഡിയോ

Share it:



തെയ്യക്കോലം തെങ്ങിൻമുകളിലേക്ക് കയറുന്ന അമ്പരപ്പിക്കുന്ന ഒരു വീഡിയോ സൈബർ ലോകത്ത് വൈറലാകുന്നു. തളപ്പ് പോലുമില്ലാതെയാണ് തെയ്യക്കോലം തെങ്ങിൻ മുകളിലേക്ക് കയറുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ വളരെ വേഗം ഇത് വൈറലായി മാറി.  

ഉത്തര കേരളത്തിൽ പ്രചാരത്തിലുള്ള ആരാധനാ സമ്പ്രദായമാണ് തെയ്യം. നൃത്തം ചെയ്യുന്ന ദേവതാ സങ്കൽപ്പമാണ് തെയ്യം. സാധാരണയായി കാവുകളിലും കോട്ടങ്ങളിലും തറവാട്ടുമുറ്റങ്ങളിലുമാണ് തെയ്യക്കോലങ്ങൾ കെട്ടി ആടുന്നത്. തുലാമാസം 10 മുതലാണ് തെയ്യക്കാലം. 

ഇത്തരത്തിൽ ഒരു തെയ്യക്കോലമാണ് കണ്ടു നിന്നവരെ ഭീതിയിലാക്കി തെങ്ങിൻമുകളിലേക്ക് കയറിയത്. തെയ്യം തെങ്ങിൽ കയറുമ്പോൾ ഗോവിന്ദാ വേണ്ട... എന്ന് ഉറക്കെ വിളിച്ചു പറയുന്നത് കേൾക്കാം. എന്നാൽ തെങ്ങിൽ തളപ്പ് പോലുമില്ലാതെ കയറി തേങ്ങയിട്ട ശേഷം തിരികെ ഇറങ്ങുന്നത്  വീഡിയോയിൽ വ്യക്തമായി കാണാം.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

കാട്ടാനയെ കണ്ട് ഭയന്നോടിയ സ്ത്രീ തലയിടിച്ച് വീണ് മരിച്ചു 

വയനാട്: വിറക് ശേഖരിക്കുന്നതിനിടെ കാട്ടാനയെ കണ്ട് ഭയന്നോടിയ സ്ത്രീ തലയിടിച്ച് വീണ് മരിച്ചു. വയനാട്ടിലാണ് സംഭവം. ചെതലയം ഫോറസ്റ്റ് റെയിഞ്ചിലെ ഉൾവനത്തിൽ വിറക് ശേഖരിക്കുന്നതിനിടെ പുതിയിടം കാട്ടുനായ്ക്കകോളനിയിലെ ബസവിയാണ് മരിച്ചത്. 

45 വയസായിരുന്നു. കോളനിയിലെ അഞ്ച് പേർ ചേർന്നാണ് വിറക് ശേഖരിക്കാൻ പോയത്. തലയ്ക്ക് പരുക്കേറ്റ ബസവി പുൽപ്പള്ളിയിലെ സർക്കാർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. 

ഒപ്പമുണ്ടായിരുന്ന സഹോദരി മാച്ചിയ്ക്ക് ഓടി രക്ഷപ്പെടുന്നതിനിടെയിൽ  നിസാര പരുക്കേറ്റു. കാട്ടാനയുടെ ആക്രമണമേറ്റ് തന്നെയാണ് ബസവി മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ ദേഹത്ത് കാട്ടാനയുടെ ചവിട്ടേറ്റ പാടുകളില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ വ്യക്തത വരുമെന്നും വനം വകുപ്പ് അറിയിച്ചു. ആറ് മാസം മുൻപ് സമീപമുള്ള നെയ്കുപ്പയിൽ വെച്ച് കാട്ടാനയുടെ ആക്രമണത്തിൽ മറ്റൊരു ആദിവാസി സ്ത്രീ മരിച്ചിരുന്നു. 


Share it:

Video

Post A Comment: