www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1986) Idukki (1915) Mostreaded (1617) Crime (1484) National (1244) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (30) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

സൗദിയിൽ യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

Share it:



റിയാദ്: ഇന്ത്യക്ക് വീണ്ടും യാത്രാ വിലക്ക് ഏർപ്പെടുത്തി സൗദി. കോവിഡ് വ്യാപനം കൂടുതലുള്ള രാജ്യമെന്ന നിലയിലാണ് ഇന്ത്യയിലേക്കുള്ള യാത്ര സൗദി പൗരൻമാർക്ക് വിലക്കിയത്. സൗദി പൗരന്മാര്‍ക്ക്  പോകാന്‍ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ സൗദി പൗസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) ഇന്ത്യയെ വീണ്ടും ഉള്‍പ്പെടുത്തുകയായിരുന്നു.  

കൊവിഡ് വ്യാപനം കുറയുകയും ഭീഷണി അകലുകയും ചെയ്‌ത സാഹചര്യത്തില്‍ ഇന്ത്യയുടെ പേര് നിരോധിത രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്‌തിരുന്നു. എന്നാല്‍ പുതുക്കിയ പട്ടികയില്‍ ഇന്ത്യയുണ്ട്.

ലബനാന്‍, തുര്‍ക്കി, യമന്‍, സിറിയ, ഇന്തോനേഷ്യ, ഇറാന്‍, അര്‍മേനിയ, കോംഗോ, ലിബിയ, ബലാറസ്, വിയറ്റ്‌നാം, എത്യോപ്യ, സോമാലിയ, അഫ്ഗാനിസ്ഥാന്‍, വെനിസ്വേല എന്നീ രാജ്യങ്ങളിലേക്കാണ് സൗദി പൗരന്മാര്‍ക്ക് യാത്രാവിലക്കുള്ളത്. ഈ രാജ്യങ്ങളില്‍ സൗദിയിലേക്കും സമാനമായ യാത്രാവിലക്കുണ്ടാവും എന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

വീട്ടമ്മയും യുവാവും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

തൃശൂർ: സ്വകാര്യ ഹോട്ടലിൽ യുവാവിനെയും വീട്ടമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി. ഒളരിക്കര സ്വദേശി റിജോ (26), കാര്യാട്ടുകര സ്വദേശിനി സംഗീത (26) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഗീതയുടെ ഭർത്താവ് കേറ്ററിങ് സ്ഥാപനം നടത്തുകയാണ്. 

ഇവിടുത്തെ ജീവനക്കാരനാണ് റിജോ. ബുധനാഴ്ച്ച ഉച്ചയ്ക്കാണ് സംഗീതയും റിജോയും ഹോട്ടലിൽ മുറിയെടുത്തത്. രാത്രി 11.30ന്‍റെ ട്രെയിനു പോകണമെന്ന് പറഞ്ഞാണ് ഇരുവരും മുറിയെടുത്തത്. ഇതിനിടെ സംഗീതയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് പൊലീസിനെ സമീപിച്ചിരുന്നു. ഇവർ താമസിച്ച ഹോട്ടലിൽ ഭർത്താവ് അന്വേഷിച്ചെത്തുകയും ചെയ്‌തിരുന്നു. 

തുടർന്ന് ഹോട്ടൽ ജീവനക്കാർ വാതിൽ തള്ളിത്തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഭക്ഷണത്തിൽ വിഷം കലർത്തി കഴിച്ച ശേഷം ഇരുവരും തൂങ്ങി മരിച്ചെന്നാണ് പൊലീസ് നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോകും. 


Share it:

Gulf

Post A Comment:

Portable Mini Air Cooler Fan with LED Light