www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ട് വന്നു; 25 കാരൻ അറസ്റ്റിൽ

Share it:



ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ട് വന്ന് ഒളിവിൽ പാർപ്പിച്ച ശേഷം ഇടുക്കിയിലെ ഏലത്തോട്ടത്തിൽ ജോലിക്കാരനായി ഒളിവിൽ കഴിഞ്ഞ യുവാവ് അറസ്റ്റിൽ. നെടുങ്കണ്ടം പൊലീസാണ് യുവാവിനെ കണ്ടെത്തിയത്. 2019 മുതൽ ഇയാൾ ഇടുക്കി ജില്ലയിലെ വിവിധ ഏലത്തോട്ടങ്ങളിൽ ജോലി ചെയ്‌തു വരികയായിരുന്നു. കടത്തിക്കൊണ്ടുവന്ന പെൺകുട്ടിയെ കോട്ടയത്തെ ഒരു കോൺവെന്‍റിൽ ആക്കിയിട്ടാണ് ഇയാൾ ഇടുക്കിയിൽ ജോലി ചെയ്‌തു വന്നത്.  

മധ്യപ്രദേശിലെ ഡിപ്ഡോരി ജില്ലയിലെ കമകോ മോഹനിയ റായ്യാട്ട് സ്വദേശി ഹനുമന്ത് ലാല്‍ പരസ്തെ (25) ആണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ഇയാൾ അതിർത്തി സംസ്ഥാനമായ ഛത്തിസ്ഗഢിൽ നിന്നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി നാടു വിട്ടത്.. പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ  ചത്തീസ്‌ഡഢ് പൊലീസിൽ പരാതി നൽകിയിരുന്നു. 

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് ഇടുക്കിയിൽ ഉണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് നെടുങ്കണ്ടം പൊലീസിന്‍റെ സഹായത്തോടെ കുക്‌ദൂര്‍ പൊലീസ് സ്റ്റേഷനിലെ വനിത കോണ്‍സ്റ്റബിള്‍ വിമല ദുര്‍വേ, ഹെഢ് കോണ്‍സ്റ്റബിള്‍ ബി.ഡി. ടംടണ്‍, കോണ്‍സ്റ്റബിള്‍ മനീഷ് ജാരിയ, ദ്വീഭാഷി മനോജ് രാജന്‍ എന്നിവരടങ്ങുന്ന സംഘം ഇടുക്കിയിലെത്തി പ്രതിയെ കണ്ടെത്തി. 

ചേമ്പളം കൗന്തി ഇല്ലിപ്പാലത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്ക് നാട്ടിൽ ഭാര്യയും മൂന്ന് കുട്ടികളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. യുവാവിനെയും കോട്ടയത്ത് ജോലി ചെയ്യുന്ന പെൺകുട്ടിയെയും പൊലീസ് സ്വദേശത്തേക്ക് കൊണ്ടുപോകും. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

ഇടുക്കിയിൽ ഭർത്താവിനെ തല്ലിക്കൊന്ന ഭാര്യ അറസ്റ്റിൽ

ഇടുക്കി: പിറന്നാൾ ദിനത്തിൽ മദ്യപിച്ചെത്തി തനിക്ക് പകരം അമ്മയെ കൂടെ കിടത്താമോയെന്ന് ചോദിച്ച ഭർത്താവിനെ ഭാര്യ കാപ്പി വടികൊണ്ട് തല്ലിക്കൊന്നു. ഇടുക്കി വണ്ടൻമേട്ടിലാണ് നാടിനെ നടുക്കുന്ന കൊലപാതകം നടന്നത്. വണ്ടൻമേട് പുതുവലിൽ രഞ്ജിത്താണ് (38) കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ അന്നൈ ലക്ഷ്‌മി (28) അറസ്റ്റിലായിട്ടുണ്ട്. 

ഈ മാസം ആറിനാണ് രഞ്ജിത്തിനെ വീടിനു മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീണ് മരിച്ചതാണെന്നായിരുന്നു ബന്ധുക്കൾ പറഞ്ഞിരുന്നത്. തുടർന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമിയുടെ നിര്‍ദ്ദേശാനുസരണം കട്ടപ്പന ഡി.വൈ.എസ്.പി വി.എ. നിഷാദ്മോന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. മദ്യപാനിയായ രഞ്ജിത്ത് പതിവായി ഭാര്യയെയും സ്വന്തം മാതാവിനെയും മർദിക്കുന്നതും അസഭ്യം പറയുന്നതും പതിവായിരുന്നു.

കഴിഞ്ഞ വർഷം അ‍യൽവാസിയായ യുവതിയെ കയറിപിടിച്ച കേസിൽ അറസ്റ്റിലായി റിമാൻഡ് കഴിഞ്ഞ്  പുറത്തിറങ്ങിയ ഇയാൾ മടങ്ങിയെത്തി ഭാര്യയെ വീണ്ടും മർദിക്കാൻ തുടങ്ങി. സംഭവം നടക്കുന്ന ദിവസം അന്നൈ ലക്ഷ്‌മിയുടെ പിറന്നാളായിരുന്നു. ഈ ദിവസം മദ്യപിച്ചെത്തിയ രഞ്ജിത്ത് സ്വന്തം മാതാവിനേയും ഭാര്യ അന്നൈ ലക്ഷമിയേയും അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്‌തു. 

അന്നൈ ലക്ഷ്‌മിയെ മർദിക്കുന്നതിന് തടസം പിടിച്ച അമ്മയെ  കൈയ്യില്‍ പിടിച്ച് വലിച്ച് ഇവള്‍ ഇല്ലെങ്കില്‍ നീ എന്‍റെ കൂടെ വന്ന് കിടക്കെടി എന്ന് പറഞ്ഞു. ഇതില്‍ കലിപൂണ്ട അന്നെ ലക്ഷ്മി രഞ്ജിത്തിനെ ശക്തിയായി പിടിച്ച് പുറകോട്ട് തള്ളുകയും പിന്നിലെ കല്‍ഭിത്തിയില്‍ രഞ്ജിത് തലയിടിച്ച് വിഴുകയും ചെയ്‌തു. 

എഴുന്നേറ്റിരുന്ന രഞ്ജിത്തിന്‍റെ തലയിൽ കാപ്പി വടികൊണ്ട് നിരന്തരം തല്ലി. തല്ലുകൊണ്ട് നിലത്തേക്ക് കമിഴ്‌ന്നു വീണതോടെ പ്ലാസ്റ്റിക് വള്ളി കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലിൽ അന്നൈ ലക്ഷ്‌മി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഇന്‍സ്പെക്ടര്‍ വി.എസ്. നവാസ്, എസ്.ഐമാരായ എബി, സജിമോന്‍ ജോസഫ്, എ.എസ്.ഐ മഹേഷ്, സി.പി.ഒമാരായ ജോണ്‍, വി.കെ. അനീഷ് വനിത സി.പി.ഒ. രേവതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 

Share it:

Idukki

Mostreaded

Post A Comment: