www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പിതാവ് ഓടിച്ച കാറിടിച്ച് 10 വയസുകാരൻ മരിച്ചു

Share it:



ഇടുക്കി: പുതുതായി വാങ്ങിയ കാർ റോഡിലേക്ക് ഇറക്കുന്നതിനിടെ നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ മകൻ മരിച്ചു. ഉടുമ്പന്നൂർ കുളപ്പാറ കാരക്കുന്നേൽ റെജിലിന്‍റെ മകൻ മുഹമ്മദ് സാജിത് (10) ആണ് മരിച്ചത്. റെജിൽ ഓടിച്ച കാറാണ് സാജിത്തിനെ ഇടിച്ചത്. വ്യാഴാഴ്ച്ച പകൽ 11 ഓടെ വീടിനു മുന്നിലായിരുന്നു അപകടം.

കഴിഞ്ഞ ദിവസമാണ് റെജിൽ കാർ വാങ്ങിയത്. വീട്ടുമുറ്റത്തു നിന്നും കാർ റോഡിലേക്ക് ഇറക്കുമ്പോഴായിരുന്നു അപകടം. റോഡ് സൈഡിലെ മതിലിൽ ചാരി നിന്ന് റെജിൽ കാർ ഇറക്കുന്നത് നോക്കുകയായിരുന്നു കുട്ടി. ഈ സമയത്ത് കാർ നിയന്ത്രണം വിട്ട് കുട്ടിയെ ഇടിക്കുകയായിരുന്നു.  

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹസീനയാണ് സാജിതിന്‍റെ അമ്മ. അജ്മൽ സഹോദരനാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

വീട്ടമ്മയും യുവാവും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

തൃശൂർ: സ്വകാര്യ ഹോട്ടലിൽ യുവാവിനെയും വീട്ടമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി. ഒളരിക്കര സ്വദേശി റിജോ (26), കാര്യാട്ടുകര സ്വദേശിനി സംഗീത (26) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഗീതയുടെ ഭർത്താവ് കേറ്ററിങ് സ്ഥാപനം നടത്തുകയാണ്. 

ഇവിടുത്തെ ജീവനക്കാരനാണ് റിജോ. ബുധനാഴ്ച്ച ഉച്ചയ്ക്കാണ് സംഗീതയും റിജോയും ഹോട്ടലിൽ മുറിയെടുത്തത്. രാത്രി 11.30ന്‍റെ ട്രെയിനു പോകണമെന്ന് പറഞ്ഞാണ് ഇരുവരും മുറിയെടുത്തത്. ഇതിനിടെ സംഗീതയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് പൊലീസിനെ സമീപിച്ചിരുന്നു. ഇവർ താമസിച്ച ഹോട്ടലിൽ ഭർത്താവ് അന്വേഷിച്ചെത്തുകയും ചെയ്‌തിരുന്നു. 

തുടർന്ന് ഹോട്ടൽ ജീവനക്കാർ വാതിൽ തള്ളിത്തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഭക്ഷണത്തിൽ വിഷം കലർത്തി കഴിച്ച ശേഷം ഇരുവരും തൂങ്ങി മരിച്ചെന്നാണ് പൊലീസ് നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോകും. 


Share it:

Idukki

Post A Comment: