ഇടുക്കി: ബൈക്ക് അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മധ്യപ്രദേശ് സ്വദേശി ഹരി യാദവ് (20)ആണ് കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച വൈകിട്ട് ചെമ്മണ്ണാറിനും കുത്തുങ്കലിനും ഇടയിലാണ് അപകടം ഉണ്ടായത്. ഹരിയാദവ് അടക്കം മൂന്ന് പേർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിയുകയായിരുന്നു.
മൂവരും കുളത്തിലെ കൽക്കെട്ടിലേക്ക് തലയിടിച്ചാണ് വീണത്. ഹരിയാദവിനൊപ്പം മധ്യപ്രദേശ് സ്വദേശികളായ ദേവ് സിങ്(22), അജയ് സിങ്(19) എന്നിവരായിരുന്നു ബൈക്കില്‍ ഉണ്ടായിരുന്നത്. കുളത്തിന്‍റെ കല്‍ക്കെട്ടുകളില്‍ തലയിടിച്ച മൂന്നുപേര്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍തന്നെ ഇവരെ കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച്ച രാവിലെയാണ് ഹരി യാദവ് മരിച്ചത്.
ചെമ്മണ്ണാറിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ജോലിക്കാരായിരുന്നു ഇവര്‍. ഹരി യാദവിന്‍റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മധ്യപ്രദേശിലേക്ക് കൊണ്ടുപോകും. അപകടത്തില്‍ പരുക്കേറ്റ ദേവ് സിംങ്ങിന്‍റെയും അജയ് സിംഗിന്‍റെയും നില ഗുരുതരമായി തുടരുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
ലോഡ്‌ജ് മുറിയിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ യുവാവ് മരിച്ചു
ഹൈദ്രാബാദ്: സ്ത്രീയാകാൻ ലോഡ്‌ജ് മുറിയിൽവച്ച് ലിംഗ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായ യുവാവ് രക്തം വാർന്ന് മരിച്ചു. ആന്ധ്രപ്രദേശിലെ പ്രകാശം സ്വദേശി ശ്രീനാഥാണ് (28) ദാരുണമായി മരിച്ചത്. ഹൈദ്രാബാദിലെ നെല്ലൂരിലെ ഒരു ലോഡ്‌ജിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ നടത്തിയ രണ്ട് ബിഫാം വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. മസ്താന്‍, ജീവ എന്നിവരാണ് അറസ്റ്റിലായത്. ഇവരാണ് ശ്രീനാഥിനെ ശസ്ത്രക്രിയക്ക് വിധേയരാക്കിയതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ശ്രീനാഥിനെ നെല്ലൂരിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാരാണ് യുവാവിന്‍റെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലിംഗമാറ്റ ശസ്ത്രക്രിയക്കിടെയാണ് യുവാവിന്‍റെ മരണം സംഭവിച്ചതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാട്ട്‌സാപ്പിലൂടെ പരിചയപ്പെട്ട ഫാര്‍മസി വിദ്യാര്‍ഥികളാണ് ലോഡ്ജ് മുറിയില്‍വെച്ച് ശസ്ത്രക്രിയ നടത്തിയതെന്നും പൊലീസ് കണ്ടെത്തിയത്.
ശസ്ത്രക്രിയ നടത്താനായാണ് ശ്രീകാന്തും വിദ്യാര്‍ഥികളും നെല്ലൂരിലെ ലോഡ്ജില്‍ മുറിയെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. ശ്രീനാഥ് തന്‍റെ അമ്മാവന്‍റെ മകളെയായിരുന്നു വിവാഹം കഴിച്ചിരുന്നത്. എന്നാല്‍ വൈകാതെ ശ്രീകാന്ത് ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ചു. ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം ഒറ്റയ്ക്കായിരുന്നു ശ്രീനാഥ് താമസിച്ചിരുന്നത്. ഹൈദരാബാദില്‍ ചെറിയ തൊഴില്‍ ചെയ്ത് ജീവിക്കുകയായിരുന്ന ശ്രീനാഥ് അടുത്തിടെയാണ് ഇയാള്‍ ബി.ഫാം വിദ്യാര്‍ഥികളായ മസ്താനെയും ജീവയെയും പരിചയപ്പെട്ടത്.
തുടര്‍ന്ന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനുള്ള തന്‍റെ ആഗ്രഹം ഇവരോട് പങ്കുവെച്ചു. മുംബൈയില്‍ പോയി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനായിരുന്നു ശ്രീനാഥിന്‍റെ തീരുമാനം. എന്നാല്‍ വിവരമറിഞ്ഞ ബി.ഫാം വിദ്യാര്‍ഥികള്‍ ഇതില്‍നിന്ന് ശ്രീനാഥിനെ പിന്തിരിപ്പിക്കുകയും കുറഞ്ഞ ചെലവില്‍ തങ്ങള്‍ ശസ്ത്രക്രിയ നടത്താമെന്ന് വാഗ്ദാനം നല്‍കുകയുമായിരുന്നു.
ശ്രീനാഥ് ഇവരുടെ വാക്ക് വിശ്വസിച്ച് ശസ്ത്രക്രിയക്ക് തയ്യാറായി. ഇതോടെ യുവാക്കളും ശ്രീനാഥും ലോഡ്ജില്‍ മുറിയിടെത്തു. തുടര്‍ന്ന് യൂ ട്യൂബ് വീഡിയോ നോക്കി വിദ്യാര്‍ഥികള്‍ ശസ്ത്രക്രിയ ആരംഭിച്ചു. ഇതിനിടെയാണ് അമിത രക്തസ്രാവമുണ്ടായതായി യുവാവ് മരണപ്പെട്ടത്. ശ്രീനാഥിന് പ്രതികള്‍ അമിതമായ അളവില്‍ വേദനസംഹാരി നല്‍കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് എത്തുമ്പോൾ ലോഡ്‌ജ് മുറിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ശ്രീനാഥിന്‍റെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.
Post A Comment: