ബംഗളുരു: ആത്മഹത്യക്ക് ശ്രമിച്ച കാമുകിയെ രക്ഷിക്കാൻ കടലിൽ ചാടിയ കാമുകൻ മുങ്ങി മരിച്ചു. കർണാടകയിലെ സോമേശ്വർ കടപ്പുറത്താണ് എലിയാർപടവ് സ്വദേശിയായ ലോയിഡ് ജിസൂസയെന്ന 28 കാരൻ മുങ്ങി മരിച്ചത്.
ഇയാൾക്ക് ഒരേ സമയം രണ്ട് സ്ത്രീകളുമായി പ്രണയമുണ്ടായിരുന്നു. ഗൾഫിലായിരുന്ന ഇയാൾ നാട്ടിലെത്തിയതോടെ കാമുകിമാർ വിവരം അറിഞ്ഞു. ഇതോടെ ഇവർ തമ്മിൽ തർക്കമായി. തർക്കം പറഞ്ഞു തീർക്കാൻ കാമുകിമാരെ കടൽതീരത്തേക്ക് വിളിച്ചു വരുത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ.
കാമുകൻ ചതിക്കുകയായിരുന്നു എന്ന് മനസിലാക്കി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. കടലിൽ ചാടിയ കാമുകിയെ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും തിരയിൽപ്പെട്ട യുവാവിന്‍റെ തല പാറക്കെട്ടിൽ ഇടിക്കുകയായിരുന്നു. രക്ഷപ്പെട്ട യുവതി ചികിത്സയിലാണ്.
തന്നെയല്ലാതെ മറ്റൊരു യുവതിയെ ലോയിഡ് സ്നേഹിക്കുന്നു എന്ന് അംഗീകരിക്കാൻ കഴിയാതിരുന്ന യുവതി ആത്മഹത്യ ചെയ്യാനായി കടലിലേക്ക് ചാടുകയായിരുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ലോയിഡ് മരിച്ചത്. അപടകം കണ്ടു നിന്ന നാട്ടുകാർ യുവാവിനെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഉള്ളാൽ പൊലീസ് കേസെടുത്തു. ഗൾഫിൽ ജോലി ചെയ്യുകയായിരുന്ന യുവാവ് കോവിഡ് മഹാമാരിയെ തുടർന്നാണ് നാട്ടിലേക്ക് മടങ്ങി എത്തിയത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: