www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1764) Idukki (1731) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്‌സ് ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമം

Share it:



പത്തനംതിട്ട: കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്‌സ് ബസിൽ യാത്രക്കാരിയെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. പത്തനംതിട്ടയിൽ നിന്നും ബംഗളൂരുവിലേക്ക് പോയ ബസിലാണ് അതിക്രമം നടന്നതെന്ന് പരാതിക്കാരി പറയുന്നു. വാഹനത്തിന്‍റെ ഡ്രൈവർ ഷാജഹാനെതിരെ യാത്രക്കാരിയായ വിദ്യാർഥിനി കെ.എസ്.ആർ.ടി.സി. വിജിലൻസിനു പരാതി നൽകി. എന്നാൽ പരാതിയിൽ പറയുന്ന കാര്യങ്ങൾ വാസ്‌തവ വിരുദ്ധമാണെന്ന് ഷാജഹാൻ പ്രതികരിച്ചു.  

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ബംഗളൂരുവിലേക്ക് പോയ ബസ് കൃഷ്ണഗിരി ക്ക് സമീപം എത്തിയപ്പോഴാണ് യാത്രക്കാരിക്ക് നേരെ അതിക്രമം ഉണ്ടായത്. പരാതി പ്രകാരമുള്ള സംഭവം ഇങ്ങനെ, ബസിന്‍റെ ജനൽ പാളി നീക്കാൻ കഴിയാതെ വന്നതോടെ പെൺകുട്ടി ഡ്രൈവർ ഷാജഹാന്‍റെ സഹായം തേടി. ഗ്ലാസ് നീക്കാനെന്ന വ്യാജേന അടുത്തെത്തിയ ഷാജഹാൻ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. പെട്ടെന്നുള്ള സംഭവത്തിന്‍റെ ആഘാതത്തിൽ പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും പരാതിയിൽ പറയുന്നു.

ബംഗളൂരുവിലെ വീട്ടിലെത്തിയ ശേഷം നടന്ന സംഭങ്ങൾ കാട്ടി പെൺകുട്ടി കെഎസ്ആർടിസി വിജിലൻസിന് ഇമെയിൽ വഴി പരാതി നൽകി. വിജിലൻസ് ഓഫീസർ പരാതി പത്തനംതിട്ട ഡിറ്റിഒക്ക് കൈമാറിയിട്ടുണ്ട്. ഷാജഹാനിൽ നിന്നും ഡിടിഒ വിശദീകരണം തേടി. എന്നാൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് ഷാജഹാൻ നൽകിയ മറുപടി. പിജി വിദ്യാർഥിയായ പെൺകുട്ടി ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. കെഎസ്ആർടിസിയിൽ നിന്ന് നടപടി ഉണ്ടായില്ലെങ്കിൽ പൊലീസിനെ സമീപിക്കാനാണ് തീരുമാനം.

കുറ്റം കൃത്യം നടന്നത് കേരളത്തിന് പുറത്തായതിനാൽ അവിടുത്തെ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകേണ്ടത്. പീഡന പരാതി ആയതിനാൽ പൊലീസിന് കൈമാറണോ എന്നതിൽ വ്യക്തത വരുത്താൻ നിയമോപദേശം തേടിയിരിക്കുകയാണ് കെ എസ്ആർടിസി. ആരോപണ വിധേയനായ ഷാജഹാനെതിരെ മുമ്പും സമാന പരാതികൾ കിട്ടിയിട്ടുണ്ട്. സ്ത്രീകളായ യാത്രക്കാരോട് മോശമായി പെരുമാറിയതിന് സ്ഥലം മാറ്റം അടക്കമുള്ള നടപടികൾ നേരിട്ടുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധനവ് 

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2067 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. 0.49 ശതമാനാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഡെൽഹി, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ വർധിച്ചിട്ടുള്ളത്. ഈ സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും നൂറിനു മുകളിലെത്തി. 

നിലവില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രധാന നഗരങ്ങളില്‍ ദില്ലിയാണ് ഏറ്റവും മുമ്പിലുള്ളത്. ദില്ലിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താനുള്ള നിർണായകമായ ദുരന്ത നിവാരണ അതോറിറ്റി യോഗം  ഇന്ന് ചേരും. തലസ്ഥാനത്ത് മാസ്‌ക് ഉൾപ്പെടെ ഉള്ള നിബന്ധനകൾ വീണ്ടും കർശനമാക്കിയേക്കും. നേരത്തെ ഉണ്ടായിരുന്നത് പോലെ മാസ്‌ക് ഉപയോഗിച്ചില്ലെങ്കിൽ 500  രൂപ പിഴ ഈടാക്കാൻ തീരുമാനിക്കാനും സാധ്യതയുണ്ട്. 

പ്രതിദിന രോഗികളുടെ എണ്ണം കൂടിയതിന് പിന്നാലെ ദില്ലി, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം,  എന്നീ സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം കത്തയച്ചു. കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാനാണ് കേന്ദ്രത്തിന്‍റെ നിർദ്ദേശം.


Share it:

Crime

Post A Comment: