കാർത്തികപള്ളി: അംഗത്വ വിതരണത്തിനായി വീട്ടിലെത്തിയ കോൺഗ്രസ് പ്രാദേശിക നേതാവ് വീട്ടമ്മയെ കടന്നു പിടിച്ചു. കാർത്തികപള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയഗം ചിങ്ങോലി കൃഷ്ണകൃപയിൽ ടി.പി. ബിജു (54) ആണ് അറസ്റ്റിലായത്.
പാർട്ടിയിലേക്ക് പുതിയ അംഗങ്ങളെ ചേർക്കുന്നതുമായി ബന്ധപ്പെട്ട ക്യാമ്പെയിന്‍റെ ഭാഗമായിട്ടാണ് പ്രതി വീട്ടമ്മയുടെ വീട്ടിലെത്തിയത്. വെള്ളിയാഴ്ച്ചയായിരുന്നു സംഭവം.
രാവിലെ 11.30 ഓടെ വീട്ടിലെത്തിയ പ്രതി അംഗത്വം ചേർക്കാൻ നേരിട്ട് ഫോട്ടോയെടുക്കണമെന്ന് വീട്ടമ്മയോട് പറഞ്ഞു. ഇതിനു സമ്മതം മൂളിയ വീട്ടമ്മയുടെ ഫോട്ടോ എടുക്കുകയും ഇത് കാണിക്കുന്നതിനിടെ കടന്നു പിടിക്കുകയുമായിരുന്നു. വീട്ടമ്മയുടെ പരാതിയിൽ കരീലക്കുളങ്ങര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/E9cdfaxa7416VCZdm09zcW
മകൻ അമ്മയെ തല്ലി കൈ എല്ല് ഒടിച്ചു
തൃശൂർ: വിഷുക്കണി ഒരുക്കാൻ ഭാര്യയുടെ നിലവിളക്കെടുത്ത അമ്മയെ മകൻ തല്ലി എല്ലൊടിച്ചു. തൃശൂർ അന്തിക്കാടാണ് സംഭവം നടന്നിരിക്കുന്നത്. സുദീഷ് എന്നയാളാണ് സ്വന്തം അമ്മയെ തല്ലി എല്ലൊടിച്ചത്. വിഷുക്കണി ഒരുക്കാൻ അമ്മ ഇയാളുടെ ഭാര്യയുടെ നിലവിളക്കും ഇടങ്ങഴിയും എടുത്തിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്.
വഴക്ക് രൂക്ഷമായതോടെ ഇതേ നിലവിളക്കെടുത്ത് സുധീഷ് അമ്മയെ അടിച്ചു. അടി കൈകൊണ്ട് തടയുന്നതിനിടെ അമ്മയുടെ കൈയുടെ എല്ല് പൊട്ടി. പരുക്കേറ്റ ഇവര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു.
Post A Comment: