താനെ: കളിക്കാനായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയ നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഒൻപതു വയസുകാരൻ പോക്‌സോ കേസിൽ അറസ്റ്റിൽ.
മഹാരാഷ്ട്രയിലാണ് സംഭവം നടന്നിരിക്കുന്നത്. അയൽവാസിയായ നാല് വയസുകാരിയെയാണ് ഒൻപതു വയസുകാരൻ പീഡനത്തിനിരയാക്കിയത്. ഉല്ലാസ് നഗറിൽ താമസിക്കുന്നതാണ് പ്രതിയും ഇരയും. താനെ പൊലീസാണ് കുട്ടിയെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്.
നാല് വയസുകാരിയുടെ സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെട്ടതോടെയാണ് കുട്ടി വിവരം വീട്ടിൽ പറയുന്നത്. തുടർന്ന് വീട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. കളിക്കാനെന്ന പേരിൽ വീടിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയ ഒൻപതുകാരൻ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഏപ്രില്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ആണ്‍കുട്ടിക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/E9cdfaxa7416VCZdm09zcW
മകൻ അമ്മയെ തല്ലി കൈ എല്ല് ഒടിച്ചു
തൃശൂർ: വിഷുക്കണി ഒരുക്കാൻ ഭാര്യയുടെ നിലവിളക്കെടുത്ത അമ്മയെ മകൻ തല്ലി എല്ലൊടിച്ചു. തൃശൂർ അന്തിക്കാടാണ് സംഭവം നടന്നിരിക്കുന്നത്. സുദീഷ് എന്നയാളാണ് സ്വന്തം അമ്മയെ തല്ലി എല്ലൊടിച്ചത്. വിഷുക്കണി ഒരുക്കാൻ അമ്മ ഇയാളുടെ ഭാര്യയുടെ നിലവിളക്കും ഇടങ്ങഴിയും എടുത്തിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്.
വഴക്ക് രൂക്ഷമായതോടെ ഇതേ നിലവിളക്കെടുത്ത് സുധീഷ് അമ്മയെ അടിച്ചു. അടി കൈകൊണ്ട് തടയുന്നതിനിടെ അമ്മയുടെ കൈയുടെ എല്ല് പൊട്ടി. പരുക്കേറ്റ ഇവര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു.
Post A Comment: