
കോഴിക്കോട്: കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങിയ മൂന്ന് വയസുകാരി മരിച്ചു. മുക്കം മുത്താലം കിടങ്ങിൽ ബിജു- ആറ്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്. കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തിൽ കുപ്പിയുടെ അടപ്പ് വായിൽ പോകുകയായിരുന്നു.
കുട്ടി വെപ്രാളപ്പെടുന്നതു കണ്ട് വീട്ടുകാർ ഉടൻ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അടപ്പ് ഉള്ളിൽ കുടുങ്ങിയെന്ന് കണ്ടെത്തിയതോടെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/E9cdfaxa7416VCZdm09zcW
മകൻ അമ്മയെ തല്ലി കൈ എല്ല് ഒടിച്ചു
തൃശൂർ: വിഷുക്കണി ഒരുക്കാൻ ഭാര്യയുടെ നിലവിളക്കെടുത്ത അമ്മയെ മകൻ തല്ലി എല്ലൊടിച്ചു. തൃശൂർ അന്തിക്കാടാണ് സംഭവം നടന്നിരിക്കുന്നത്. സുദീഷ് എന്നയാളാണ് സ്വന്തം അമ്മയെ തല്ലി എല്ലൊടിച്ചത്. വിഷുക്കണി ഒരുക്കാൻ അമ്മ ഇയാളുടെ ഭാര്യയുടെ നിലവിളക്കും ഇടങ്ങഴിയും എടുത്തിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്.
വഴക്ക് രൂക്ഷമായതോടെ ഇതേ നിലവിളക്കെടുത്ത് സുധീഷ് അമ്മയെ അടിച്ചു. അടി കൈകൊണ്ട് തടയുന്നതിനിടെ അമ്മയുടെ കൈയുടെ എല്ല് പൊട്ടി. പരുക്കേറ്റ ഇവര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു.
Post A Comment: