ചെന്നൈ: പെൻഷൻ തുക തട്ടിയെടുക്കാൻ വയോധികയെ 10 വർഷത്തോളം പൂട്ടിയിട്ട സംഭവത്തിൽ പൊലീസ് ഇൻസ്പെക്‌ടർ ഉൾപ്പെടെ രണ്ട് മക്കൾക്കെതിരെ കേസ്. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം നടന്നത്. അയൽവാസികൾ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് സമൂഹിക പ്രവർത്തകർ സ്ഥലത്തെത്തുമ്പോൾ 72 കാരിയായ സ്ത്രീ നഗ്നയാക്കപ്പെട്ട് മുറിക്കുള്ളിൽ പൂട്ടിയിടപ്പെട്ട നിലയിലായിരുന്നു.
10 വർഷമായി ഇവരെ ഒറ്റക്ക് ഒരു വീട്ടിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജ്ഞാനജ്യോതിയെന്ന വയോധികയെയാണ് ഒടുവിൽ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ രക്ഷിച്ചത്. ഇവരുടെ മക്കളായ ചെന്നൈയില്‍ ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന ഷണ്‍മുഖസുന്ദരം, ദൂര്‍ദര്‍ശനില്‍ ജോലി ചെയ്യുന്ന വെങ്കടേശന്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അമ്മയുടെ ദുരവസ്ഥയ്ക്ക് കാരണം ഇളയ സഹോദരനാണ് എന്നാണ് ഷണ്‍മുഖസുന്ദരത്തിന്‍റെ ആരോപണം.
അമ്മയ്ക്ക് മാസംതോറും ലഭിക്കുന്ന 30,000 രൂപ പെന്‍ഷന്‍ ഉപയോഗിക്കുന്നത് വെങ്കടേശന്‍ ആണ്. അതിനാല്‍ അമ്മയുടെ ആരോഗ്യനില മോശമായതിന് ഉത്തരവാദി വെങ്കടേശന്‍ ആണെന്നും ഷണ്‍മുഖസുന്ദരം ആരോപിക്കുന്നു.
നിലവില്‍ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് 72കാരി. അമ്മയെ ഒറ്റയ്ക്കാക്കി മക്കള്‍ മറ്റു വീടുകളിലാണ് കഴിഞ്ഞിരുന്നതെന്ന് അയല്‍വാസികള്‍ പറയുന്നു. വിശപ്പ് സഹിക്കാന്‍ കഴിയാതെ ഒച്ചവെയ്ക്കുമ്പോള്‍ ബിസ്‌കറ്റും പഴങ്ങളും പൂട്ടിയിട്ട വീടിനുള്ളിലേക്ക് വലിച്ചെറിഞ്ഞ് കൊടുക്കാറുണ്ടെന്നും അയല്‍വാസികള്‍ പറയുന്നു. 72കാരിയുടെ ദുരവസ്ഥ വര്‍ഷങ്ങളായി അറിയാമെങ്കിലും ഭയം കാരണമാണ് ഇക്കാര്യം പുറത്തുപറയാതിരുന്നതെന്ന് അയല്‍വാസികള്‍ പറയുന്നു.
മക്കള്‍ക്ക് ഉന്നതതലത്തില്‍ ബന്ധം ഉള്ളതുകൊണ്ട് വിവരം ഒതുക്കാന്‍ സാധ്യതയുണ്ടെന്നും പ്രതികാര നടപടിയുണ്ടാവുമെന്നും കരുതിയിരുന്നതായും അയല്‍വാസികള്‍ പറയുന്നു. പൊലീസിന്‍റെ സഹായത്തോടെ വീട് കുത്തിത്തുറന്നാണ് അമ്മയെ രക്ഷിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/E9cdfaxa7416VCZdm09zcW
മകൻ അമ്മയെ തല്ലി കൈ എല്ല് ഒടിച്ചു
തൃശൂർ: വിഷുക്കണി ഒരുക്കാൻ ഭാര്യയുടെ നിലവിളക്കെടുത്ത അമ്മയെ മകൻ തല്ലി എല്ലൊടിച്ചു. തൃശൂർ അന്തിക്കാടാണ് സംഭവം നടന്നിരിക്കുന്നത്. സുദീഷ് എന്നയാളാണ് സ്വന്തം അമ്മയെ തല്ലി എല്ലൊടിച്ചത്. വിഷുക്കണി ഒരുക്കാൻ അമ്മ ഇയാളുടെ ഭാര്യയുടെ നിലവിളക്കും ഇടങ്ങഴിയും എടുത്തിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്.
വഴക്ക് രൂക്ഷമായതോടെ ഇതേ നിലവിളക്കെടുത്ത് സുധീഷ് അമ്മയെ അടിച്ചു. അടി കൈകൊണ്ട് തടയുന്നതിനിടെ അമ്മയുടെ കൈയുടെ എല്ല് പൊട്ടി. പരുക്കേറ്റ ഇവര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു.
Post A Comment: