മംഗളൂരു: ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതിന്‍റെ മനോവിഷമത്തിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. മംഗളൂരുവിലായിരുന്നു സംഭവം. ഇവിടെ ഫയർ ഫോഴ്‌സിൽ ജോലി ചെയ്‌തിരുന്ന ഗംഗാധർ കമ്മാരയാണ് കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ചത്. ശനിയാഴ്ച്ച രാത്രി 8.50 ഓടെ എൻ.എച്ച്. 66ൽ കുന്തിക്കാനയിലായിരുന്നു അപകടം.
റോഡ് മുറിച്ചു കടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ ഗംഗാധർ മരിക്കുകയായിരുന്നു. ഗംഗാധറിന്‍റെ ഭാര്യ റായ്ച്ചൂരില്‍ സഹോദരനൊപ്പമാണ് താമസിച്ചിരുന്നുത്.
സംഭവം അറിഞ്ഞയുടന്‍ ആറ് മാസം പ്രായമായ കുഞ്ഞിനെ സാരി ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം 32 കാരിയായ യുവതി തൂങ്ങിമരിക്കുകയായിരുന്നു. കേസില്‍ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
മകൻ അമ്മയെ തല്ലി കൈ എല്ല് ഒടിച്ചു
തൃശൂർ: വിഷുക്കണി ഒരുക്കാൻ ഭാര്യയുടെ നിലവിളക്കെടുത്ത അമ്മയെ മകൻ തല്ലി എല്ലൊടിച്ചു. തൃശൂർ അന്തിക്കാടാണ് സംഭവം നടന്നിരിക്കുന്നത്. സുദീഷ് എന്നയാളാണ് സ്വന്തം അമ്മയെ തല്ലി എല്ലൊടിച്ചത്. വിഷുക്കണി ഒരുക്കാൻ അമ്മ ഇയാളുടെ ഭാര്യയുടെ നിലവിളക്കും ഇടങ്ങഴിയും എടുത്തിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്.
വഴക്ക് രൂക്ഷമായതോടെ ഇതേ നിലവിളക്കെടുത്ത് സുധീഷ് അമ്മയെ അടിച്ചു. അടി കൈകൊണ്ട് തടയുന്നതിനിടെ അമ്മയുടെ കൈയുടെ എല്ല് പൊട്ടി. പരുക്കേറ്റ ഇവര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു.
Post A Comment: