www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1776) Idukki (1739) Mostreaded (1611) Crime (1361) National (1184) Entertainment (827) Viral (419) world (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Share it:



തിരുവനന്തപുരം: അടുത്ത ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യതാ പ്രവചനമാണ് ഇന്ന് പുറത്തു വിട്ടത്. 

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6

മകൻ അമ്മയെ തല്ലി കൈ എല്ല് ഒടിച്ചു

തൃശൂർ: വിഷുക്കണി ഒരുക്കാൻ ഭാര്യയുടെ നിലവിളക്കെടുത്ത അമ്മയെ മകൻ തല്ലി എല്ലൊടിച്ചു. തൃശൂർ അന്തിക്കാടാണ് സംഭവം നടന്നിരിക്കുന്നത്. സുദീഷ് എന്നയാളാണ് സ്വന്തം അമ്മയെ തല്ലി എല്ലൊടിച്ചത്. വിഷുക്കണി ഒരുക്കാൻ അമ്മ ഇയാളുടെ ഭാര്യയുടെ നിലവിളക്കും ഇടങ്ങഴിയും എടുത്തിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്. 

വഴക്ക് രൂക്ഷമായതോടെ ഇതേ നിലവിളക്കെടുത്ത് സുധീഷ് അമ്മയെ അടിച്ചു. അടി കൈകൊണ്ട് തടയുന്നതിനിടെ അമ്മയുടെ കൈയുടെ എല്ല് പൊട്ടി. പരുക്കേറ്റ ഇവര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു.  


Share it:

Kerala

Post A Comment: