ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം കൈയൊഴിഞ്ഞ നാലംഗ സംഘം പിടിയിൽ. ഇടുക്കി ഉപ്പുതറയിലാണ് സംഭവം നടന്നത്. ലോണ്‍ട്രി കടുവിനാല്‍ അഖില്‍ രാധാകൃഷ്ണന്‍ (23), പൊരികണ്ണി വൃന്ദാഭവന്‍ വീഅനന്തു രാജന്‍ (20), കാഞ്ചിയാര്‍ കക്കാട്ടുകട ചീങ്കല്ലേല്‍ വിഷ്ണു ബിജു (21), കരിന്തരുവി കാപ്പിക്കാട് ലയത്തില്‍ കിരണ്‍ വനരാജന്‍ (27) എന്നിവരാണ് ഉപ്പുതറ പൊലീസിന്‍റെ പിടിയിലായത്.
പ്രദേശത്തുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ഗർഭിണിയാണെന്ന വിവരം അറിയിച്ചിട്ടും നാല് പേരും കൈയൊഴിഞ്ഞതോടെയാണ് പെൺകുട്ടി വിവരം പുറത്തു പറയുന്നത്. ഇതോടെ ഉപ്പുതറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കഴിഞ്ഞ വർഷം ഒക്റ്റോബർ മുതൽ ഈ വർഷം ഏപ്രിൽ 22 വരെയുള്ള കാലയളവിലാണ് നാല് പേരും പെൺകുട്ടിയെ മാറി മാറി പീഡനത്തിനിരയാക്കിയത്.
ഫോണിലുടെ ബന്ധം സ്ഥാപിച്ച ശേഷം യുവാക്കൾ പലപ്പോഴായി പെൺകുട്ടിയെ പല സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ആറ് മാസത്തിനുള്ളില്‍ യുവാക്കള്‍ നാല് പേരും ഒന്നിലധികം തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു.
ഗർഭിണിയായ വിവരം പെൺകുട്ടി നാല് യുവാക്കളെയും അറിയിച്ചെങ്കിലും ഏല്ലാവരും കൈയൊഴിഞ്ഞു. ഇതോടെ വിവരം പെൺകുട്ടി പുറത്തറിയിക്കുകയായിരുന്നു. പരാതിയെ തുടർന്ന് ഉപ്പുതറ പൊലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഉപ്പുതറ സി.ഐ. ഇ. ബാബു, സി.പി.ഒമാരായ ജോജി ജോസഫ്, വി.ആര്‍. രാജേഷ് എന്നിവരാണ് അന്വേഷണത്തിനു ചുക്കാൻ പിടിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3
Post A Comment: