ഇടുക്കി: സാമ്പത്തിക കേസ് തീർപ്പാക്കാത്തതിന്‍റെ വാശിക്ക് കുമളി പൊലീസ് സ്റ്റേഷനു മുന്നിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തൊഴിലാളി സ്ത്രീയുടെ ആത്മഹത്യാ ഭീഷണി. ശനിയാഴ്ച്ച രാവിലെ ഒൻപതോടെയായിരുന്നു സംഭവങ്ങൾ. ആനവിലാസം ശാസ്‌താം നട സരസ്വതി ഭവനില്‍ മുത്തളകറിന്‍റെ ഭാര്യ സരസ്വതി (48)യാണ് പൊലീസിനെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തിയത്.
പിന്നീട് ഇവരെ കുമളി സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മണ്ണെണ്ണ ഉളളില്‍ ചെ ന്നിട്ടുണ്ടോയെന്ന സംശയത്തില്‍ പിന്നിട് ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശാസ്‌താനട സ്വദേശികളായ രാജയ്യാ, ജയ, നാഗയ്യാ എന്നിവര്‍ക്കെതിരെ സരസ്വതി കുമളി പോലീസില്‍ പരാതി നല്‍കിയിരുന്നു. സാമ്പത്തിക ഇടപാടുകളുടെ പേരില്‍ എതിര്‍ കക്ഷികള്‍ ഭീഷണി പെടുത്തുന്നു എന്നു കാണിച്ചായിരുന്നു പരാതി.
ഈ മാസം രണ്ടിനാണ് പരാതി നല്‍കിയത്. മുമ്പ് ആനവിലാസത്ത് കച്ചവടം നടത്തിയിരുന്ന സരസ്വതിയുടെ ഭര്‍ത്താവും, മകനും, ഭാര്യയും കോവിഡ് കാലത്തിനു ശേഷം തേവാരത്താണ് താമസം. ഇപ്പോള്‍ ശാസ്താനടയില്‍ ഒറ്റിക്ക് താമസിക്കുകയാണെന്നും രാജയ്യ ബലമായി വാങ്ങിയ 23200 രുപാ തിരികെ വാങ്ങി നല്‍കണമെന്നു ആവശ്യപെട്ടായിരുന്നു സരസ്വതിയുടെ പരാതി. അന്വേഷണം വൈകിയെന്നാരോപിച്ചാണ് ഇന്നലെ ഇവര്‍ സ്റ്റേഷനു മുന്നിലെത്തിയത്.
അതെ സമയം രണ്ടാം തിയതി ലഭിച്ച സരസ്വതിയുടെ പരാതിയില്‍ പ്രശ്‌ന പരിഹാരത്തിന് എതിര്‍കക്ഷികളെ സ്റ്റേഷനില്‍ വിളിപ്പിക്കുന്ന സമയം അറിയിച്ചിട്ട് സരസ്വതി എത്തിയില്ലെന്നും ഇവര്‍ തമിഴ് നാട്ടില്‍ പേരകുട്ടിയുടെ കാതുകുത്തിന് പോകുകയണന്ന് അറിയിക്കുകയായിരുന്നും പോലീസ് പറയുന്നു. ശനിയാഴ്ച്ചയും എതിര്‍കക്ഷികളെ വിളിപ്പിച്ചിരുന്നു. രാവിലെ സരസ്വതി സ്റ്റേഷനില്‍ എത്തി.
ഈ സമയം എസ്.ഐയും സി.ഐയും സ്റ്റേഷനില്ലായിരുന്നു. ഇതോടെ ഇവര്‍ ഇപ്പോള്‍ കാണിച്ച് തരാമെന്ന് പറഞ്ഞ് പുറത്തിറങ്ങി ദേഹത്ത് മണ്ണണ്ണ ഒഴിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ തീപ്പട്ടിയോ, ലൈറ്ററോ ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം കട്ടപ്പന ഡി.വൈ.എസ്.പി ഓഫീസിന് മുന്നില്‍ ഇവരുടെ മരുമകളും സമാന രീതിയില്‍ മണ്ണണ്ണ ഒഴിച്ച ആത്മഹത്യ ഭീഷണി മുഴക്കിയ സംഭവം ഉണ്ടായിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: