ഡോക്‌ടറോ, ആശുപത്രിയോ ഇല്ലാതെ കടൽ തീരത്ത് കുഞ്ഞിന് ജൻമം നൽകി യുവതി. നിക്കാരഗ്വയിലാണ് സംഭവം നടന്നത്. 37 കാരിയായ ജോസി പ്യൂകേർട്ടാണ് കടലിലിറങ്ങി പ്രസവം നടത്തിയത്. കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു യുവതി ആൺ കുഞ്ഞിനു ജൻമം നൽകിയത്. ഇപ്പോൾ 13 ആഴ്ച്ച പ്രായമായ കുഞ്ഞിന് ബോധി അമോർ ഓഷ്യൻ കോർണെലിയസ് എന്നാണ് പേരിട്ടിരിക്കുന്നത്.
ഭർത്താവ് ബെന്നി കോർണെലിയസിനൊപ്പമാണ് ജോസി കടൽ തീരത്ത് പ്രസവിക്കാനായി എത്തിയത്. പ്ലായ മാർസെല്ല എന്ന കടൽതീരമാണ് ഇവർ കുഞ്ഞിനു ജൻമം നൽകാനായി തിരഞ്ഞെടുത്തത്. പ്രസവ വേദന തുടങ്ങിയോതെട മറ്റ് നാല് മക്കളെയും കൂട്ടുകാരന്‍റെ വീട്ടിലാക്കി ഇവർ കടൽ തീരത്ത് എത്തി. ടവ്വലുകളും പേപ്പർ ടവ്വലുകളും നേർത്ത തുണികളും മറുപിള്ള ശേഖരിക്കാനായി അരിപ്പ പോലുള്ള പാത്രവും കരുതിയിരുന്നു. തന്‍റെ പ്രസവത്തെ കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും ജോസി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
കടൽതീരത്ത് പ്രസവിക്കുക എന്നത് സ്വപ്‌നമായിരുന്നു. അത് സാക്ഷാത്‌കരിച്ചു. അന്നത്തേത് ശരിയായ സാഹചര്യമായിരുന്നു. പ്രസവ സമയത്തെ സങ്കോചങ്ങളുടെ അതേ താളമായിരുന്നു തിരമാലകൾക്കുണ്ടായിരുന്നത്. ആ സുഗമമായ ഒഴുക്ക് എന്നെ ശരിക്കും സുഖപ്പെടുത്തി. കുഞ്ഞിന് ജലദോഷമോ, അണുബാധയോ ഒന്നുമുണ്ടായില്ല. സൂര്യപ്രകാശം ധാരാളമുള്ള ഉച്ച നേരത്തായിരുന്നു പ്രസവം. കുഞ്ഞിനെ ടവ്വലിൽ പൊതിഞ്ഞ് ഭർത്താവിനെ ഏൽപ്പിച്ച ശേഷം ഞാൻ തിരിച്ച് കടലിൽ പോയി എല്ലാം വൃത്തിയാക്കി. പിന്നീട് വസ്ത്രം ധരിച്ചു. വീട്ടിലേക്ക് തിരികെയെത്തി.
ഞങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരാൾ വരുമ്പോൾ എന്നെ ഒരു ഭയവും ബാധിച്ചിരുന്നില്ല. ഞാനും എന്‍റെ പങ്കാളിയും കടൽതീരവും മാത്രമുള്ള നിമിഷം. അതൊരിക്കലും മറക്കാനാകില്ല. ആകാശത്തിനും ഭൂമിക്കുമിടയിൽ ജീവൻ മാത്രമാണുള്ളതെന്ന് ആ മണൽതരികൾ എന്നെ ഓർമിപ്പിച്ചു. ദി മിററിന് നൽകിയ അഭിമുഖത്തിൽ ജോസി പറയുന്നു. അതേസമയം വൈദ്യ സഹായമില്ലാതെ സ്വയം പ്രസവിച്ചതിന് യുവതിക്കെതിരെ രൂക്ഷമായ വിമർശനമാണ് സൈബർ ലോകത്ത് ഉണ്ടാകുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5
കട്ടപ്പന പീഡനം; യുവതിയെ വിളിച്ചുകൊണ്ട് പോയത് കട്ടപ്പന ടൗണിൽ നിന്നും
ഇടുക്കി: മാനസിക വെല്ലുവിളി നേരിടുന്ന 30 കാരിയെ പീഡിപ്പിക്കാനായി പ്രതികളിൽ ഒരാൾ വിളിച്ചുകൊണ്ടുപോയത് കട്ടപ്പന ടൗണിൽ നിന്നും. കട്ടപ്പന സ്വദേശിനിയായ 30കാരിയാണ് നിരവധി പേരുടെ പീഡനത്തിനിരയായത്. സംഭവത്തിൽ അയ്യപ്പൻകോവിൽ മാട്ടുക്കട്ട അമ്പലത്തിങ്കൽ എബിൻ (23), ആൽബിൽ (21). മാട്ടുക്കട്ട കുന്നപ്പള്ളി മറ്റം റെനിമോൻ (22), ചെങ്കര തുരുത്തിൽ റോഷൻ (26) എന്നിവരെ കഴിഞ്ഞ ദിവസം കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
30 വയസുള്ള യുവതി മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്ന് മനസിലാക്കിയ യുവാക്കൾ ഫോണിലൂടെ ബന്ധം സ്ഥാപിച്ച് പീഡിപ്പിക്കുകയായിരുന്നു. കുടുംബപ്രശ്നത്തെ തുടർന്ന് വിവരം പുറത്തറിഞ്ഞ യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടുകയത്.
കഴിഞ്ഞ നാലു മാസത്തിനിടയിൽ പല തവണ പ്രതികൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. റെനി മോനാണ് പെൺകുട്ടിയുമായി ആദ്യം അടുപ്പം സ്ഥാപിക്കുകയും വീട്ടിലെത്തി പീഡിപ്പിക്കുകയും ചെയ്ത ശേഷം സുഹൃത്തുക്കളായ ആൽബിനും, എബിനും യുവതിയുടെ നമ്പർ കൈമാറുകയായിരുന്നു. പിന്നാലെ ഇവരും വീട്ടിലെത്തി പീഡനത്തിനിരയാക്കി. ഫോൺ വഴി പെൺകുട്ടിയുമായി പരിചയത്തിലായിരുന്ന ചെങ്കര സ്വദേശി റോഷൻ യുവതിയെ കട്ടപ്പന ടൗണിൽ നിന്നാണ് വാഹനത്തിൽ കയറ്റികൊണ്ടുപോയത്.
ജോലി ചെയ്‌തിരുന്നത് നെടുങ്കണ്ടത്തായതിനാൽ ഇയാൾക്ക് ഇവിടെ റൂം ഉണ്ടായിരുന്നു. ഫോണിലൂടെ സംസാരിച്ച് യുവതിയെ കട്ടപ്പന ടൗണിലേക്ക് വിളിച്ചു വരുത്തിയ ശേഷം ടൗണിൽ നിന്നും യുവതിയെ വാഹനത്തിൽ കയറ്റി റൂമിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. റെനിമോനെ പത്തനംത്തിട്ടയിൽ ജോലി ചെയ്തിരുന്ന ബാറിൽ നിന്നാണ് കട്ടപ്പന പൊലീസ് പിടികൂടിയത്.
Post A Comment: