ലണ്ടൻ: പൂച്ചയെ കൊലപ്പെടുത്തിയ ആൾക്ക് 10 മാസം തടവുശിക്ഷ. ലണ്ടൻഡെറി കൗണ്ടിയിലെ സ്ട്രാത്ത്ഫോയിലിലെ ഡെറാമോർ ഡ്രൈവിലെ ആൻഡ്രൂ കോയിൽ എന്ന 25 കാരനാണ് കോടതി ശിക്ഷ വിധിച്ചത്. സ്വന്തം പൂച്ചയെയാണ് ഇയാൾ കൊലപ്പെടുത്തിയത്. ഇയാൾക്ക് തടവുശിക്ഷയ്ക്ക് പുറമേ അഞ്ച് വർഷത്തേക്ക് വളർത്തുമൃഗങ്ങളെ സൂക്ഷിക്കുന്നതിനും വിലക്കുണ്ട്.
കോയിലിന്‍റെ ഒരു ബന്ധുവാണ് ഇയാള്‍ പൂച്ചയെ ഉപദ്രവിച്ചു എന്ന വിവരം പൊലീസിനെ അറിയിച്ചത്. കോയില്‍ ഇയാളെ വീഡിയോ കോള്‍ ചെയ്ത ശേഷം താന്‍ പൂച്ചയെ കൊന്നു എന്ന് അറിയിക്കുകയായിരുന്നുവത്രെ. തിങ്കളാഴ്ച ലണ്ടന്‍ഡെറി മജിസ്ട്രേറ്റ് കോടതിയില്‍ കേസിന്‍റെ വാദം കേട്ടു. അതില്‍ കോയിലിന്‍റെ വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ പൂച്ചയുടെ ജഡം കണ്ടെടുത്തു എന്ന് പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
വീട്ടുജോലിക്കാരിയെ നഗ്നയാക്കി മർദിച്ചു; ഒരാൾ അറസ്റ്റിൽ
ന്യൂഡെൽഹി: ആഭരണം മോഷ്‌ടിച്ചെന്നാരോപിച്ച് വീട്ടു ജോലിക്കാരിയെ നഗ്നയാക്കി മർദിച്ചെന്ന് പരാതി. ഡെൽഹിയിലെ സത്‌ബാരിയിലാണ് സംഭവം നടന്നത്. 43 കാരിയായ ജോിക്കാരിയാണ് ക്രൂര മർദനത്തിന് ഇരയാകേണ്ടി വന്നത്. സംഭവത്തെ തുടർന്ന് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ജോലിക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് മർദന വാർത്ത പുറത്തു വരുന്നത്.
സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. 10 മാസം മുമ്പ് വീട്ടിൽ നിന്ന് കുറച്ച് ആഭരണങ്ങൾ മോഷ്ടിച്ചതായി കുറ്റസമ്മതം നടത്താൻ വീട്ടുടമയും കുടുംബാംഗങ്ങളും ചേർന്ന് തന്നെ ശാരീരികമായി ആക്രമിക്കുകയും മർദിക്കുകയും ചെയ്തതായി യുവതി ആരോപിച്ചു. അപമാനം സഹിക്കാനാവാത്തതിനാലാണ് വിഷം കഴിച്ചതെന്ന് യുവതി പറഞ്ഞു.
ആഭരണങ്ങൾ മോഷ്ടിച്ചത് ആരെന്നറിയാൻ കുടുംബം ഓഗസ്റ്റ് ഒൻപതിന് ഒരു മന്ത്രവാദിയെ വിളിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വീട്ടിലെത്തിയ മന്ത്രവാദി അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും അരിയും ചുണ്ണാമ്പ് പൊടിയും നൽകി. ആരുടെ വായ ചുവന്നാലും അവർ ആയിരിക്കും മോഷ്ടാവെന്ന് മന്ത്രവാദി പറഞ്ഞു.
വീട്ടുജോലിക്കാരിയായ യുവതിയുടെ വായ ചുവന്നു. ഇതോടെ മന്ത്രവാദി അവളെ മോഷ്ടാവായി പ്രഖ്യാപിച്ചു. ഇതോടെ വീട്ടുടമസ്ഥർ യുവതിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ആഭരണങ്ങൾ മോഷ്ടിച്ചെന്ന് സമ്മതിക്കാൻ സമ്മർദ്ദം ചെലുത്തി. എന്നാൽ താൻ അല്ല ആഭരണം മോഷ്ടിച്ചതെന്ന് യുവതി തറപ്പിച്ചു പറഞ്ഞു. ഇതോടെ അവർ തന്നെ വിവസ്ത്രയാക്കുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
ഇതിനുശേഷം യുവതിയെ മുറിക്കുള്ളിൽ പൂട്ടിയിടുകയായിരുന്നു. ഒടുവിൽ ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ യുവതി, അവിടെ ഉണ്ടായിരുന്ന വിഷ പദാർഥം എടുത്ത് കഴിക്കുകയായിരുന്നു. അവശയായ യുവതിയെ വീട്ടുകാർ തന്നെ ആശുപത്രിയിലാക്കുകയായിരുന്നു. സത്ബാരിയിലെ അൻസൽ വില്ലയിൽ താമസിക്കുന്ന സീമ ഖാത്തൂൺ (28) എന്നയാളാണ് അറസ്റ്റിലായത്.
Post A Comment: