
നോയിഡ: ഗേറ്റ് തുറക്കാൻ വൈകിയ സുരക്ഷാ ജീവനക്കാരനെ യുവതി ശാരീരികമായി ഉപദ്രവിച്ചു. നോയിഡയിലാണ് സംഭവം. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. അഭിഭാഷകയായ ഭവ്യ റായിയെയാണ് നോയിഡ പൊലീസ് അറസ്റ്റ് ചെയ്‌തത്. നോയിഡയിലെ ആഡംബര താമസമേഖലയായ ജെയ്പി വിഷ്ടൗണ്‍ സൊസൈറ്റിയിലാണ് സംഭവം നടന്നത്. അറസ്റ്റിലായ യുവതിയെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു.
യുവതി കൈയേറ്റം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സൊസൈറ്റിയുടെ പ്രവേശന കവാടത്തില്‍ സെഡാനിലെത്തിയ യുവതി ഗേറ്റ് തുറക്കാന്‍ വൈകിയതിന് സുരക്ഷാ ജീവനക്കാരനോട് കയര്‍ത്തു സംസാരിക്കുകയായിരുന്നു.
യുവതിയുടെ ആക്രോശത്തില്‍ സംയമനം പാലിച്ച കാവല്‍ക്കാരന്‍റെ കൈയിലും കഴുത്തിലും കയറി പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കാവല്‍ക്കാരന് നേരെ അധിക്ഷേപങ്ങളും അശ്ലീല ഭാഷാ പ്രയോഗവും നടത്തിയ യുവതിയെ കൂടെയുള്ളവര്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ജീവനക്കാരന്‍റെ കോളറില്‍ കയറി പിടിച്ച യുവതി അസഭ്യമായ ആംഗ്യങ്ങളും ഭീഷണിപ്പെടുത്തലും വംശീയ പരാമര്‍ശങ്ങളും നടത്തി.
യുവതിയുടെ മോശം പെരുമാറ്റത്തില്‍ പതറിയ കാവല്‍കാരന്‍ ജോലി അവസാനിപ്പിക്കുകയാണെന്ന് പറയുന്നതും ദൃശ്യങ്ങളിലുണ്ട്. യുവതി മദ്യപിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്.ജീവനക്കാരനെ കൈയേറ്റം ചെയ്ത സംഭവത്തെ അപലപിച്ച ഡല്‍ഹി വനിത കമീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍, അക്രമം കാണിച്ചയാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നോയിഡ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. जितने ‘बिहारी’ हैं यहाँ बहन#&, इनको सम्भालो.
इस पूरे वीडियो में मुझे सबसे बड़ी गाली यही लगी. pic.twitter.com/nesZtDKixb
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
മദ്യലഹരിയിൽ ബസ് ഓടിച്ച ഏഴ് ഡ്രൈവർമാർ പിടിയിൽ
തൃശൂർ: ടൗണിൽ മദ്യലഹരിയിൽ ബസ് ഓടിച്ച ഏഴ് ഡ്രൈവർമാർ കസ്റ്റഡിയിൽ. ശക്തൻ, വടക്കേ സ്റ്റാൻഡുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഏഴ് ഡ്രൈവർമാരും അഞ്ച് കണ്ടക്റ്റർമാരും പിടിക്കപ്പെട്ടത്. എല്ലാവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.
രാവിലെ ആറിന് ആരംഭിച്ച പരിശോധന ഏഴര വരെ നീണ്ടു നിന്നു. ഡ്രൈവർമാർ മദ്യപിച്ചെന്ന് കണ്ടെത്തിയതോടെ, ഏഴ് സ്വകാര്യ ബസുകളും പൊലീസിടപെട്ട് പിടിച്ചിട്ടു. ജയ്ഗുരു, എടക്കളത്തൂർ, ഹോളി മരിയ, ഭരത്, ശ്രീറാം ട്രാവൽസ്, കൃപാൽ, മൗനം എന്നീ സ്വകാര്യ ബസുകളാണ് പിടിച്ചിട്ടത്. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
Post A Comment: