www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മൊബൈൽ ഫോൺ ഉപയോഗത്തെ ചൊല്ലി തർക്കം; യുവതി ജീവനൊടുക്കി

Share it:



ഇടുക്കി: മൊബൈൽ ഉപയോഗത്തിന് ഭർത്താവ് വഴക്കു പറഞ്ഞതിനു പിന്നാലെ 18 വയസുകാരി വീടിനുള്ളിൽ ജീവനൊടുക്കി. ഇടുക്കി വണ്ടിപ്പെരിയാർ വള്ളക്കടവ് ഒൻപതാം നമ്പർ എസ്റ്റേറ്റ് ലയത്തിലാണ് സംഭവം നടന്നത്. അസം സ്വദേശിനിയായ അമീ റോൺ നേസ (18)യാണ് മരിച്ചത്.  

ബുധനാഴ്ച്ച ഉച്ചയോടെയാണ് അയൽവാസികൾ യുവതിയെ മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. രാവിലെ ഭർത്താവ് അജീറോൺ നേസയും യുവതിയും തമ്മിൽ വഴക്കുണ്ടായിരുന്നു. അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെ ചൊല്ലിയായിരുന്നു വഴക്ക്. 

ഇതിനു പിന്നാലെ യുവാവ് ജോലിക്ക് പോയി. ഇതിനു ശേഷം യുവതി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ഇൻക്വസ്റ്റിനും പോസ്റ്റ് മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KXENxMQq8p0GB9zypaK3W5

Share it:

Idukki

Post A Comment: