www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യം പകർത്തി; 23 കാരൻ അറസ്റ്റിൽ

Share it:



കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ദൃശ്യം പകർത്തി കുട്ടിയുടെ സഹോദന് അയച്ചുകൊടുത്ത യുവാവ് പിടിയിൽ. ഏഴിക്കര പെരുമ്പടന്നയിൽ വാടകയ്ക്ക് താമസിക്കുന്ന വൈപ്പിൻ എട്ടിക്കാട്ട് അവിനാഷാണ് (23) അറസ്റ്റിലായത്. 

പറവൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇയാൾ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. തുടർന്ന് കുട്ടിയെ പീഡനത്തിനിരയാക്കുകയും ഈ ദൃശ്യം മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയുമായിരുന്നു.  

പിന്നീട് ഈ ദൃശ്യം പെൺകുട്ടിയുടെ സഹോദന് അയച്ചുകൊടുത്ത് 30,000 രൂപ തന്നില്ലെങ്കിൽ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്നാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

ഭാര്യ തല്ലി; ഭർത്താവ് താമസം പന മരത്തിനു മുകളിൽ

ലക്‌നൗ: ഭാര്യയെ പേടിച്ച് ഭർത്താവ് ഒരു മാസമായി അന്തിയുറങ്ങുന്നത് 80 അടി ഉയരമുള്ള പനയിൽ. ഉത്തർപ്രദേശിലെ മൗ ജില്ലയിൽ നിന്നാണ് വിചിത്രമായ വാർത്ത പുറത്തു വരുന്നത്. കോപഗഞ്ച് മേഖലയിൽ താമസിക്കുന്ന 42 കാരനായ രാം പ്രവേഷാണ് പനയിലേക്ക് താമസം മാറിയത്. കഴിഞ്ഞ ആറ് മാസമായി ഇയാൾ ഭാര്യയുമായി വഴക്കിലാണ്. ഭാര്യ തന്നെ മര്‍ദിച്ചതായും ഇയാള്‍ ആരോപിച്ചു. 

ഭാര്യയുടെ പെരുമാറ്റത്തില്‍ മനം മടുത്ത് കഴിഞ്ഞ ഒരുമാസമായി  മരത്തില്‍ കയറി അവിടെയാണ് രാം പ്രവേഷിന്‍റെ താമസം. ഭക്ഷണവും വെള്ളവും ഒരു കയര്‍ ഉപയോഗിച്ച് മരത്തിന് സമീപം തൂക്കിയിടും. അയാള്‍ മുകളില്‍ നിന്ന് വലിച്ചെടുക്കും. ഇതാണ് ഇപ്പോഴത്തെ പതിവ്. 

ഗ്രാമവാസികള്‍ പറയുന്നതനുസരിച്ച്, രാം  പ്രവേഷ് രാത്രിയില്‍ കുറച്ച് സമയങ്ങളില്‍ മാത്രം മരത്തില്‍ നിന്ന് താഴെയിറങ്ങും. മലമൂത്ര വിസര്‍ജ്ജനം കഴിഞ്ഞ് വീണ്ടും മരത്തിലേക്ക് കയറുകയും ചെയ്യും. രാം പ്രവേഷിനോട് ഇറങ്ങി വരാന്‍ എല്ലാവരും ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും അയാള്‍ തയ്യാറായിട്ടില്ല. തുടര്‍ന്ന് ഗ്രാമവാസികള്‍ പൊലീസിനെ വിളിച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും രാം പ്രവേഷ് ചെവിക്കൊള്ളാതെ വന്നതോടെ അവര്‍ അയാളുടെ വീഡിയോ എടുത്തു. വിചിത്രമായ സംഭവം അറിഞ്ഞ് ഇയാളെ കാണാൻ നിരവധി പേർ ഇപ്പോൾ ഇവിടേക്ക് എത്തുന്നുണ്ട്. 

അതേസമയം ഇയാൾ പനമരത്തിനു മുകളിൽ താമസമാക്കിയതോടെ സമീപത്തെ സ്ത്രീകളുടെ ഉറക്കം നഷ്ടമായി. ഇയാൾ മുകളിൽ നിന്നും വീടുകളിൽ നടക്കുന്ന കാര്യങ്ങൾ നിരീക്ഷിക്കുമോയെന്ന ഭയമാണ് സ്ത്രീകൾക്ക്. 

Share it:

Crime

Post A Comment: