www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ യൂണിയൻ നേതാക്കളുടെ ഗുണ്ടായിസം; എസ്റ്റേറ്റ് സൂപ്പർവൈസർക്ക് പരുക്ക്

Share it:



ഇടുക്കി: തൊഴിൽ തർക്കങ്ങളെ തുടർന്നുണ്ടായ സംഘർഷത്തിൽ എസ്റ്റേറ്റ് സൂപ്പർവൈസറെ തല്ലി പതം വരുത്തി യൂണിയൻ നേതാക്കൾ. ഇടുക്കി അന്യാർതൊളുവിലാണ് സംഭവം നടന്നത്. ഇവിടുത്തെ മേരിലാൻഡ് എസ്റ്റേറ്റ് സൂപ്പർവൈസർ റോയിക്കാണ് നേതാക്കളുടെ ആക്രമണത്തിൽ പരുക്കേറ്റത്. ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

എസ്റ്റേറ്റിൽ ഏലത്തിന്‍റെ കാ എടുക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളി നേതാക്കളും മാനേജ്മെന്‍റുമായി നിലനിന്നിരുന്ന തർക്കമാണ് സംഘർഷത്തിലേക്കും തല്ലിലേക്കും നയിച്ചത്. സീസണിൽ കാ എടുക്കുന്നതിനു യൂണിയനിൽപെട്ട കൂടുതൽപേരെ തൊഴിലിനു നിർത്തണമെന്ന് നേതാക്കൻമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉയർന്ന കൂലി കൊടുത്ത് കൂടുതൽപേരെ നിർത്താൻ കഴിയില്ലെന്ന നിലപാടിലായിരുന്നു മാനേജ്മെന്‍റ്. 

ഇതോടെ വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ എസ്റ്റേറ്റിൽ സമരം ആരംഭിച്ചു. ഇതിനിടെ കോടതിയിൽ നിന്നും അനുകൂല വിധി നേടിയ മാനേജ്മെന്‍റ് തമിഴ്നാട്ടിൽ നിന്നും തൊഴിലാളികളെ കൊണ്ടുവന്നെങ്കിലും യൂണിയൻ നേതാക്കൾ ഇവരെ ഭീഷണിപ്പെടുത്തി മടക്കി അയച്ചു.

ഇതിനു പിന്നാലെ ചൊവ്വാഴ്ച്ച സൂപ്പർ വൈസർ റോയി തമിഴ്നാട്ടിൽ നിന്നും തൊഴിലാളികളുമായി വന്നതോടെയാണ് വീണ്ടും സംഘർഷം ഉണ്ടായത്. വാഹനം തടഞ്ഞു നിർത്തിയ യൂണിയൻ നേതാക്കൾ റോയിയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. മർദനത്തിൽ പരുക്കേറ്റ് ചോരയൊലിപ്പിച്ചു കിടന്ന റോയിയെ സമീപത്തുള്ളവരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ വണ്ടൻമേട് പൊലീസ് കേസെടുത്തിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

ഇടുക്കിയിൽ പൊടുന്നനെ തീവ്ര മഴ

ഇടുക്കി: ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന ഇടുക്കിയിൽ പൊടുന്നനെ തീവ്രമഴ. വൈകിട്ട് 4.15 ഓടെയാണ് ഹൈറേഞ്ച് മേഖലയിൽ തീവ്ര മഴ പെയ്‌തു തുടങ്ങിയത്. രാവിലെ മുതൽ ശക്തമായ വെയിൽ പലയിടത്തും അനുഭവപ്പെട്ടിരുന്നു. ഉച്ചയോടെ വെയിൽ മാറി ആകാശം മേഘാവൃതമായി. പിന്നീട് വൈകിട്ടോടെയാണ് മഴ തുടങ്ങിയത്. 

കട്ടപ്പന, നെടുങ്കണ്ടം, രാജാക്കാട്, മരിയാപുരം, ശാന്തിഗ്രാം, ചപ്പാത്ത് പ്രദേശങ്ങളിലെല്ലാം ഇടിമുഴക്കത്തോടെയുള്ള അതി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. തീവ്ര മഴ പെയ്‌തു തുടങ്ങിയതോടെ മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ ഭീതിയിലായിട്ടുണ്ട്. മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളുടെ വൃഷ്‌ടി പ്രദേശത്തും ശക്തമായ മഴ തുടരുകയാണ്. 

അതേസമയം സംസ്ഥാനത്ത് മൂന്ന് ദിവസം വ്യാപക മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ തീവ്ര മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്.

 നാളെയും മറ്റന്നാളും എല്ലാ ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. വെള്ളിയാഴ്ച്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസർകോട് ജില്ലകളിലും, ശനിയാഴ്ച്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. 


Share it:

Idukki

Post A Comment: