www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇൻസ്റ്റഗ്രാം പരിചയം; പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ

Share it:



പത്തനംതിട്ട: ഇൻസ്റ്റഗ്രാമിൽ ചാറ്റ് ചെയ്‌ത പരിചയം മുതലാക്കി പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ 23 കാരൻ പിടിയിൽ. കൊല്ലം പോരുവഴി ഇടക്കാട് ഒറ്റപ്ലാവിള തെക്കേതില്‍ വീട്ടില്‍ വി. അഖിലാണ് (23) ഏനാത്ത് പൊലീസിന്‍റെ പിടിയിലായത്. 17കാരിയായ പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. 

ആറ് മാസം മുമ്പാണ് ഇൻസ്റ്റഗ്രാമിലൂടെ ഇയാൾ പെൺകുട്ടിയുമായി പരിചയം സ്ഥാപിക്കുന്നത്. തുടർന്ന് ചാറ്റിങ്ങിലൂടെ ബന്ധം സ്ഥാപിച്ചു. പിന്നീട് ഫോൺ വിളിച്ച് ഇയാൾ നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആവശ്യം നിരസിച്ചപ്പോള്‍ ഒപ്പം ചെന്നില്ലെങ്കില്‍ വീട്ടില്‍ കയറി എല്ലാവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.  

കഴിഞ്ഞ മേയില്‍ ഒരുദിവസം വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി, കുട്ടിയെ ഭീഷണിപ്പെടുത്തി കിടപ്പുമുറിയിലേക്ക് നിര്‍ബന്ധിച്ച് പിടിച്ചുവലിച്ചുകൊണ്ടുപോയശേഷം, ഒരുമിച്ചുള്ള ഫോട്ടോകള്‍ പെണ്‍കുട്ടിയുടെ ഫോണില്‍ അനുജത്തിയെക്കൊണ്ട് എടുപ്പിച്ചു. ബഹളം കൂട്ടിയ പെണ്‍കുട്ടിയെ ഫോട്ടോകള്‍ പ്രചരിപ്പിച്ച് നാണം കെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

തുടര്‍ന്ന്, വീടുവിട്ടുപോയ ഇയാള്‍ പെണ്‍കുട്ടി പോകുന്നയിടങ്ങളിലെല്ലാമെത്തി ശല്യപ്പെടുത്താന്‍ തുടങ്ങി. കഴിഞ്ഞദിവസം രാവിലെ കുട്ടി പഠിക്കുന്ന സ്‌കൂളിന്‍റെ സമീപം ബൈക്കിലെത്തിയ കുട്ടിയെ വീണ്ടും ശല്യപ്പെടുത്തുകയും മുഖത്തടിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. മാതാവിന്‍റെ മൊഴിപ്രകാരം പോക്‌സോ വകുപ്പുകള്‍ കൂടി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയുകയായിരുന്നു. ഇയാളെ വീടിനു സമീപത്തുനിന്നും പോലീസ് ഇന്‍സ്‌പെക്ടര്‍ സുജിത്തും സംഘവും പിടികൂടുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

15 കാരി ഗർഭിണി; 24 കാരന് 62 വർഷം തടവ് ശിക്ഷ 

ഇടുക്കി: വിവാഹ വാഗ്ദാനം നൽകി 15 വയസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവിന് 62 വർഷം തടവ് ശിക്ഷയും പിഴയും. ഇടുക്കി പോക്‌സോ കോടതിയാണ് ദേവികുളം സ്വദേശി ആൽവിന് ശിക്ഷ വിധിച്ചത്. പ്രതി ഒന്നര ലക്ഷം രൂപ പിഴയും ഒടുക്കണം. 

2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

പെൺകുട്ടി ഗർഭിണി ആയതോടെയാണ് സംഭവം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. വിവാഹ വാദ്ഗാനം നൽകി പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി കുട്ടിയെ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയുമായിരുന്നു. പ്രതിക്കെതിരായ ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. തുടർന്നാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കുറ്റത്തിന് 40 വർഷം തടവും, ലൈംഗിക അതിക്രമം നടത്തിയതിന് 20 വർഷം തടവും ഉൾപ്പെടുന്നതാണ് ശിക്ഷ. ഇതിൽ ഏറ്റവും ഉയർന്ന ശിക്ഷയായ 40 വർഷമാകും പ്രതി ജയിലിൽ കഴിയേണ്ടി വരിക. മറ്റു ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. 


Share it:

Crime

Post A Comment: