www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രക്ത സമ്മർദം കൂടിയോ; ഈ കാര്യങ്ങൾ വേഗത്തിൽ ചെയ്യാം

blood pressure rises
Share it:

what-to-do-if-blood-pressure-rises


ഇന്നത്തെ ജീവിത സാഹചര്യത്തിൽ ആളുകളെ പലപ്പോഴും അലട്ടുന്ന ഒന്നാണ് രക്ത സമ്മർദം. രക്ത സമ്മർദം കൂടുന്നതും കുറയുന്നതും ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ട്. അതേസമയം അൽപം ശ്രദ്ധിച്ചാൽ ഇതിനെ നിയന്ത്രിച്ചു നിർത്താൻ കഴിയും. 

രക്ത സമ്മർദത്തിനു കാരണം

മാനസിക സമ്മർദം, മരുന്നുകളുടെ ഉപയോഗം, അമിതാധ്വാനം, ചില ഭക്ഷണങ്ങൾ, അഡ്രിനാൽ ഗ്രന്ഥിയുടെ പ്രശ്‌നങ്ങൾ, പുകവലി, അമിത മദ്യപാനം തുടങ്ങിയവ രക്ത സമ്മർദം അതിവേഗം ഉയരുന്നതിനു കാരണമാകാറുണ്ട്. 120/80 mm/hg എന്ന നിലയിൽ നിന്നും രക്ത സമ്മർദം ഉയരുമ്പോഴാണ് ശരീരം ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നത്.  

ലക്ഷണങ്ങൾ

തലകറക്കം, കടുത്ത തലവേദന, നെഞ്ചുവേദന, ഹൃദയമിടിപ്പ് വർധിക്കുക തുടങ്ങിയ ലക്ഷണങ്ങളാണ് സാധാരണയായി കാണിക്കുന്നത്. ഒപ്പം കാഴ്ച്ചയുടെ പ്രശ്‌നം, മൂക്കിൽ നിന്നും രക്തമൊഴുക്ക്, ശ്വസിക്കാൻ ബുദ്ധിമുട്ട്, ചെവിയിൽ മുഴക്കം, ഉറങ്ങാൻ ബുദ്ധിമുട്ട്, ആശയക്കുഴപ്പം, ക്ഷീണം, വിറയൽ തുടങ്ങിയവും രക്ത സമ്മർദം ഉയരുന്നതിന്‍റെ ലക്ഷണങ്ങളാണ്. 

എന്തു ചെയ്യണം

രക്ത സമ്മർദം ഉയരുന്നതായി ശ്രദ്ധയിൽപെട്ടാൽ ഉടൻ ഡോക്‌ടറെ കണ്ട് ചികിത്സ തേടുകയാണ് ഉചിതം. എന്നാൽ ഉടൻ ഡോക്‌ടറെ കാണാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ സ്വയം ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. സമ്മർദത്തിൽ നിന്നും മാറി അൽപം റിലാക്‌സ് ചെയ്യാൻ ശ്രമിക്കുകയാണ് ഇതിൽ പ്രധാനം. 

ആൾക്കൂട്ടങ്ങളിൽ നിന്നും അകന്ന് ശാന്തമായ ഒരിടത്തേക്ക് മാറുക. നിൽക്കുന്നതും നടക്കുന്നതും ഒഴിവാക്കി എവിടെയെങ്കിലും ഇരിക്കാൻ ശ്രമിക്കണം. ശുദ്ധവായു കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം. ഹൃദയമിടിപ്പ് സാധാരണ നിലയിലാകുന്നതുവരെ ദീർഘശ്വാസം നന്നായി പുറത്തേക്ക് വിടണം. വെള്ളം കുടിക്കണം, കണ്ണടച്ച് ശരീരത്തിന് അൽപം വിശ്രമം കൊടുക്കാൻ ശ്രമിക്കുക- ഇവയൊക്കെയാണ് സ്വയം ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

സംസ്‌കാര ചടങ്ങിനിടെ മൂന്ന് വയസുകാരി കണ്ണ് തുറന്നു 

മെക്‌സിക്കോ: മരിച്ച് 12 മണിക്കൂർ കഴിഞ്ഞ് നടത്തിയ സംസ്‌കാര ചടങ്ങിനിടെ പെൺകുട്ടി കണ്ണ് തുറന്നു. മെക്‌സിക്കോയിലാണ് സംഭവം നടന്നത്. കാമില റൊക്‌സാന മാർട്ടിനെസ് മെൻഡോസ എന്ന മൂന്നു വയസുള്ള പെൺകുട്ടിയാണ് സംസ്‌കാര ചടങ്ങിനിടെ കണ്ണ് തുറന്നത്. ഓഗസ്റ്റ് 17 ബുധനാഴ്ചയാണ് കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ വിധി എഴുതിയത്. ഇതിനു ശേഷം 12 മണിക്കൂർ കഴിഞ്ഞായിരുന്നു സംസ്‌കാര ചടങ്ങുകൾ. 

കുട്ടി കണ്ണ് തുറന്നതോടെ നേരത്തെ കാണിച്ചിരുന്ന അതേ ആശുപത്രിയില്‍ തന്നെ എത്തിച്ചു. എന്നാല്‍, ചികിത്സയിലിരിക്കെ കുട്ടി പിന്നീട് അതേ ആശുപത്രിയിൽ തന്നെ മരിച്ചു. സെന്‍ട്രല്‍ മെക്സിക്കോയിലെ സാന്‍ ലൂയിസ് പോട്ടോസി സ്റ്റേറ്റിലെ സലീനാസ് ഡി ഹില്‍ഡാല്‍ഗോ കമ്മ്യൂണിറ്റി ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. 

പനി, ഛര്‍ദ്ദി, വയറുവേദന എന്നിവയെ തുടര്‍ന്നാണ് നേരത്തെ മൂന്നുവയസുകാരിയായ കുഞ്ഞിനെ ശിശുരോഗ വിദഗ്ദ്ധന്‍റെ അടുത്ത് കൊണ്ടുപോയത് എന്ന് കാമിലയുടെ അമ്മ മേരി ജെയിന്‍ മെന്‍ഡോസ പറഞ്ഞു. ഇവിടെ വച്ച് കുട്ടിക്ക് ഡീഹൈഡ്രേഷന്‍ ഉണ്ട് എന്ന് പറയുകയും പാരാസെറ്റാമോള്‍ നല്‍കുകയും ചെയ്തു. മണിക്കൂറുകള്‍ക്ക് ശേഷം, കാമിലയുടെ നില വഷളായതായി മാതാപിതാക്കള്‍ ശ്രദ്ധിച്ചതിനെ തുടര്‍ന്ന്, അവര്‍ അവളെ തിരികെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ രാത്രി ഒമ്പത് മണിക്കും 10 മണിക്കും ഇടയില്‍ അവള്‍ മരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. 

ശവസംസ്‌കാരചടങ്ങിനിടെ ശവപ്പെട്ടിയില്‍ നീരാവി നിറഞ്ഞിരിക്കുന്നതായി ഒരാളുടെ ശ്രദ്ധയില്‍ പെട്ടു. എന്നാല്‍, അത് ചൂണ്ടിക്കാണിച്ചപ്പോള്‍ അത് വെറും തോന്നലാണ് എന്നും പറഞ്ഞ് ആളുകള്‍ അത് തള്ളിക്കളയുകയും ചെയ്തു. എന്നാല്‍, കുഞ്ഞിന്‍റെ മുത്തശിയാണ് കുഞ്ഞിന്‍റെ കണ്ണുകള്‍ അനങ്ങുന്നുണ്ട് എന്ന് പറഞ്ഞത്. ഉടനെ തന്നെ ശവപ്പെട്ടി തുറക്കുകയും കുഞ്ഞിന്‍റെ പള്‍സ് നോക്കുകയും ചെയ്തപ്പോള്‍ അവള്‍ മരിച്ചിട്ടില്ല എന്ന് ബോധ്യപ്പെടുകയായിരുന്നു. 

അങ്ങനെ അവള്‍ മരിച്ചു എന്ന് പ്രഖ്യാപിക്കപ്പെട്ട അതേ ആശുപത്രിയിലേക്ക് തന്നെ അവളെ വീണ്ടും കൊണ്ടുപോയി. കുറച്ച് നേരങ്ങള്‍ക്ക് ശേഷം കുട്ടി ശരിക്കും മരിക്കുകയും ചെയ്തു. 


Share it:

Health

Post A Comment: