www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഗായിക വൈശാലിയുടെ മരണം കൊലപാതകം

vaishali baskara
Share it:

singer-vaishali-baskara-death


അഹമ്മദാബാദ്: പ്രമുഖ ഗായിക വൈശാലി ബൽസാരയെ (34) കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ഗുജറാത്തിലെ പ്രമുഖ ഗായികയായ വൈശാലി ബൽസാരയാണ് കൊല്ലപ്പെട്ടത്. സ്വന്തം കാറിന്‍റെ പിൻസീറ്റിൽ മരിച്ച നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്.

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. ഇതോടെ കൊലയാളിയെ കണ്ടെത്താൻ പൊലീസ് അന്വേണം ഊർജിതമാക്കി. ശനിയാഴ്ച്ച വൈകിട്ട് 6.45നാണ് സുഹൃത്തിനെ കാണാനായി വൈശാലി പുറത്തേക്ക് പോയത്. 

പിന്നീട് മടങ്ങി വരാതിരുന്നതിനെ തുടർന്ന് ഭർത്താവ് ഗിത്താറിസ്റ്റ് ഹിതേഷ് ബുൽസാര പൊലീസിൽ പരാതി നൽകുകയായിരുന്നു. 2011ലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. അയ്യപ്പ ക്ഷേത്രത്തിനു സമീപത്തുള്ള സുഹൃത്തിനെ കാണാനെന്ന് പറഞ്ഞാണ് വൈശാലി വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് കാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

അതേസമയം കാറിൽ ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല. ശരീരത്തിൽ മറ്റു പരുക്കുകളും കണ്ടെത്താനായിട്ടില്ല. കൊലപാതകം സംബന്ധിച്ച് സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. വസ്ത്രത്തിൽ ചുളിവ് പോലും വീണിട്ടില്ലായിരുന്നു. ഫൊറൻസിക് സംഘത്തിന്‍റെ റിപ്പോർട്ടിനു ശേഷം കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KXENxMQq8p0GB9zypaK3W5

കനത്ത മഴ; ഒമ്പത് ഡാമുകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉ‍യർന്നതോടെ സംസ്ഥാനത്തെ കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുള്ള ഒമ്പത് ഡാമുകളിൽ റെഡ് അലർട്ട്. ഇടമലയാർ, കക്കി (ആനത്തോട്), ബാണാസുര സാഗർ, ഷോളയാർ, പൊൻമുടി, കുണ്ടള, ലോവർപെരിയാർ, കല്ലാർകുട്ടി, മൂഴിയാർ ഡാമുകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. 

മാട്ടുപ്പെട്ടി, ആനയിറങ്കൽ, പെരിങ്ങൽകുത്ത് എന്നീ ഡാമുകളിൽ ഓറഞ്ച് അലർട്ടുണ്ട്. കുറ്റിയാടി അണക്കെട്ടിൽ ബ്ലൂ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 

തമിഴ്നാടിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. തമിഴ്‌നാട് മുതൽ പടിഞ്ഞാറൻ വിദർഭവരെ ന്യൂനമർദപാത്തിയും നിലനിൽക്കുന്നു. ഇതാണ് മഴയ്ക്ക് കാരണം. അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 


Share it:

Entertainment

Post A Comment: