www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

എല്ലാ ജില്ലകളിലും ഇന്ന് മഴയ്‌ക്ക് സാധ്യത

Share it:



തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ ഇടുക്കി, എറണാകുളം ജില്ലകളിലും ബുധനാഴ്ച്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വ്യാഴാഴ്ച്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 115.5 മില്ലി മീറ്റർ വരെ ലഭിക്കാവുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

ഇന്നു മുതൽ വ്യാഴം വരെ കേരള- ലക്ഷദ്വീപ്- കർണാടക തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തീര പ്രദേശത്ത് 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കുമുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

മദ്യലഹരിയിൽ ബസ് ഓടിച്ച ഏഴ് ഡ്രൈവർമാർ പിടിയിൽ

തൃശൂർ: ടൗണിൽ മദ്യലഹരിയിൽ ബസ് ഓടിച്ച ഏഴ് ഡ്രൈവർമാർ കസ്റ്റഡിയിൽ. ശക്തൻ, വടക്കേ സ്റ്റാൻഡുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഏഴ് ഡ്രൈവർമാരും അഞ്ച് കണ്ടക്റ്റർമാരും പിടിക്കപ്പെട്ടത്. എല്ലാവരെയും പൊലീസ്  കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. 

രാവിലെ ആറിന് ആരംഭിച്ച പരിശോധന ഏഴര വരെ നീണ്ടു നിന്നു. ഡ്രൈവർമാർ മദ്യപിച്ചെന്ന് കണ്ടെത്തിയതോടെ, ഏഴ് സ്വകാര്യ ബസുകളും പൊലീസിടപെട്ട് പിടിച്ചിട്ടു. ജയ്ഗുരു, എടക്കളത്തൂർ, ഹോളി മരിയ, ഭരത്, ശ്രീറാം ട്രാവൽസ്, കൃപാൽ, മൗനം എന്നീ സ്വകാര്യ ബസുകളാണ് പിടിച്ചിട്ടത്. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. 


Share it:

Kerala

Post A Comment: